പാപശലഭം – 6 4അടിപൊളി  

വലിയ അലങ്കരിച്ച ട്രേകളിൽ പഴവർഗ്ഗങ്ങളും, ഈന്തപ്പഴവും, പലഹാരങ്ങളും, ചോക്ലേറ്റും ഡ്രസ്സുകളുമൊക്കെയായി എല്ലാം നല്ല രീതിയിൽ gift wrap ഒക്കെ ചെയ്തു എല്ലാം കൂടെ പിടിച്ചു നീണ്ട നിരയായാണ് അവർ പെണ്ണിന്റെ വീട്ടിലേക്ക് കയറിച്ചെന്നത്. വീട്ടിലേക്ക് കയറിയ ഉടനെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി തിരിച്ചിട്ടുള്ള ഭാഗങ്ങളിൽ അവർ ഇരിപ്പുറപ്പിച്ചു. ഇതെല്ലാം അവിടെ നടക്കുന്നു ഉണ്ട്.. ജസ്നയുടെ കുടുംബത്തിലെ ആരൊക്കെയോ വന്നു ഷാഹിദിനേ പരിചയപ്പെടുന്നു ഉണ്ടായിരുന്നു. എന്നാലും ഇതിൻ്റെ ഒക്കെ ഇടയിലും ഷാഹിദിന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിലും അവളെ തിരയുകയായിരുന്നു… അവളെ എവിടെയെങ്കിലും കാണുന്നു ഉണ്ടോ എന്ന് അവൻ്റെ കണ്ണുകൾ ഇങ്ങനെ പരാതി നടന്നു.

കുറച്ചു കഴിഞ്ഞു ആണ് അവള് അവളുടെ ഇത്താത്തമാരുടെയും കസിൻസിൻ്റെയും കൂടെ ഹാളിലോട്ട് ഇറങ്ങി വന്നത്. മുമ്പ് പെണ്ണുകാണൽ ദിവസത്തെ ആ ലളിതമായ ചുരിദാറിൽ നിന്നും മാറി, അല്പം ഹെവി വർക്കുകളുള്ള ഇളം പച്ച നിറത്തിലുള്ള ഒരു മനോഹരമായ ലഹങ്കയായിരുന്നു അവൾ അന്ന് ധരിച്ചിരുന്നത്. തലയിലൂടെ ഇളം പച്ച നിറത്തിലുള്ള വലിയൊരു ദുപ്പട്ട ഭംഗിയായി പിൻ ചെയ്തിട്ടുണ്ടായിരുന്നു. അവളുടെ തലമുടിയും കഴുത്തും നെഞ്ചിന്റെ ഭാഗവുമെല്ലാം പൂർണ്ണമായും ആ ദുപ്പട്ടയ്ക്കുള്ളിൽ വളരെ മാന്യമായി മറഞ്ഞിരിക്കുകയായിരുന്നു.

എന്നിരുന്നാലും, ആ ഹെവി ലഹങ്കയുടെ ഇടയിലൂടെയും അവളുടെ ആകാരവടിവും ആ നടപ്പിലെ ഒതുക്കവും ഷാഹിദിന്റെ കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

കഴുത്തിൽ നേർത്തൊരു സ്വർണ്ണ നെക്ലേസ് കിടന്ന് തിളങ്ങുന്നുണ്ട്. വലിയ മേക്ക് അപ്പ് ഒക്കെ ഇട്ടുള്ള ഒരുക്കം ഒന്നും ഇല്ലെങ്കിൽ തന്നെയും അവളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങുന്നു ഉണ്ടായിരുന്നു. കരിമഷിയെഴുതിയ ആ വലിയ കണ്ണുകളും, നാണം കലർന്ന ചിരി വിരിയുന്ന ആ ചുവന്ന ചുണ്ടുകളും കണ്ടപ്പോൾ ഷാഹിദിന് ശരിക്കും കണ്ണെടുക്കാൻ തോന്നിയില്ല. വല്ലാത്തൊരു ഒരു ആകർഷണീയത അവളിൽ അവന് തോന്നി..

ചുറ്റും ഒന്നു കണ്ണോടിച്ചപ്പോൾ എല്ലാരും അവളെ തന്നെ നോക്കുന്നത് കണ്ടപ്പോൾ തന്നെ ഇത് തൻ്റെ പെണ്ണ് ആവാൻ പോകുന്നവൾ ആണെന്ന് ഓർത്തപ്പോൾ തന്നെ അവന് അത് വല്ലാത്തൊരു അഭിമാനവും രോമാഞ്ചവും നൽകി.

പൂർണ്ണമായും മൂടിപ്പുതച്ചു നിൽക്കുമ്പോഴും ഇത്രയധികം ആകർഷണം ഒരു പെണ്ണിന് നൽകാൻ കഴിയുമെന്നുള്ളത് അവനൊരു പുതിയ തിരിച്ചറിവായിരുന്നു. ഇങ്ങനെ സാധാരണ രീതിയിലുള്ള വസ്ത്രങ്ങളിൽ പോലും ഇത്രയും ആകർഷണീയത അവൾക്ക് തോന്നുന്നുണ്ടെങ്കിൽ, തന്റെ ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങളും മേക്കപ്പും എല്ലാം ധരിപ്പിച്ച് ഒരു മേക്കോവർ നടത്തിയാൽ, ഈ പെണ്ണ് എന്തു മാത്രം കൺകുളിർമ ആയിരിക്കും കാഴ്ചക്കാരുടെ കണ്ണിനും മനസ്സിനും നൽകുക എന്ന് ഓർത്തപ്പോൾ തന്നെ ഷാഹിദിൻ്റെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു… നാട്ടിലെയും വീട്ടിലെയും അവസ്ഥയിൽ ഇതൊന്നും നടക്കില്ല എന്ന് ഷാഹിദിന് അറിയാമായിരുന്നെങ്കിലും, കാനഡയിൽ തന്റെ കൂടെ കൊണ്ടുപോയാൽ അവൾ പോലും അറിയാതെ അവളെ മാറ്റി എടുക്കണം എന്ന് ഷാഹിദ് ഈ കല്യാണ ഉറപ്പിക്കൽ സമയത്ത് തന്നെ ജസ്നയേ നോക്കി മനസ്സിൽ പ്രതിജ്ഞയെടുത്തു…

വീട്ടിലെ കാരണവന്മാർ ചേർന്ന് നിശ്ചയത്തിന്റെ ഔദ്യോഗികമായ സംസാരങ്ങളും അതിൻ്റെ ഭാഗം ആയിട്ടുള്ള പ്രാർത്ഥനയുമെല്ലാം വേണ്ട പോലെ പൂർത്തിയാക്കി. ഇനി സമ്മാനങ്ങൾ കൈമാറുന്ന ചടങ്ങാണ്.

പന്തലിലും വീട്ടിനുള്ളിലും പെണ്ണുകാണൽ ചടങ്ങിന്റെ ചെറിയൊരു ബഹളവും സന്തോഷവും നിറഞ്ഞുനിന്നു. ഷാഹിദിന്റെ കൂട്ടുകാരും ജസ്‌നയുടെ ബന്ധുക്കളും കസിൻസുമെല്ലാം ആകാംക്ഷയോടെ അവരെ തന്നെ നോക്കി നിൽക്കുകയാണ്.

ആദ്യം തന്നെ ഉമ്മ ജസ്‌നയുടെ അടുത്തേക്ക് ചെന്നു. വെൽവെറ്റ് ബോക്സിൽ കരുതിയിരുന്ന മനോഹരമായ സ്വർണ്ണ വളകൾ ഉമ്മ കയ്യിലെടുത്തു. ജസ്‌നയുടെ മൈലാഞ്ചിയിട്ട ആ മൃദുവായ കൈകൾ ഉമ്മ സ്നേഹത്തോടെ പിടിച്ചു. ചുവന്നു തുടുത്ത ആ വിരലുകളിലൂടെ വളകൾ അണിയിച്ചുകൊടുക്കുമ്പോൾ ഉമ്മ അവളുടെ നെറുകയിൽ പതുക്കെ തലോടി. തൻ്റെ വരാൻ പോകുന്ന കുടുംബത്തിലെ ഉമ്മയുടെ ആ സ്നേഹസ്പർശത്തിൽ ജസ്‌നയുടെ മുഖത്ത് നാണവും സന്തോഷവും കലർന്നൊരു പുഞ്ചിരി വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *