പാപശലഭം – 6 4അടിപൊളി  

അടുത്തത് ഷാഹിദിന്റെ ഊഴമായിരുന്നു. അവൾക്കായി വാങ്ങിയ സ്വർണ്ണ മാലയും മോതിരവും അണിയിക്കേണ്ടത് അവനാണ്. എല്ലാവരുടെയും കണ്ണുകൾ അവരിലേക്കായി. ഷാഹിദ് പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവനടുത്തേക്ക് വരുമ്പോൾ ജസ്‌നയുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു. അവളുടെ തല കുനിഞ്ഞിരിക്കുകയായിരുന്നു. നേരെ മുഖത്തോട് മുഖം ആയി ഷാഹിദിൻ്റെ മുഖത്തോട്ടു നോക്കാൻ പോലും അവൾക്ക് ആ സമയം വല്ലാത്ത ഒരു നാണം ആയിരുന്നു.

ഷാഹിദ് മാല ബോക്സ് തുറന്നു കയ്യിലെടുത്തു. അവളുടെ കഴുത്തിന് ചുറ്റും ആ മാല അണിയിക്കുമ്പോൾ, അവന്റെ വിരലുകൾ അവളുടെ കഴുത്തിലെ മൃദുവായ ചർമ്മത്തിൽ ചെറുതായി ഒന്ന് സ്പർശിച്ചു. എല്ലാവർക്കും നടുവിൽ നിൽക്കുമ്പോഴുള്ള ആ ആദ്യ സ്പർശനത്തിൽ അവൾക്കൊരു വിറയൽ അനുഭവപ്പെട്ടു. ആ വളരെ ചെറിയ സമയം കൊണ്ട് ഉണ്ടായ തീരെ ചെറിയ ആ ഒരു സ്പർശത്തിൽ പോലും അവളുടെ കഴുത്തിലെ ചർമ്മത്തിൻ്റെ softness അവൻ മനസ്സ് കൊണ്ട് തൊട്ടറിഞ്ഞു.. അവൾ ഉപയോഗിച്ച ഏതോ നേർത്ത

പെർഫ്യൂമിൻ്റെയു അവളുടെ ശരീരത്തിന്റെയും വല്ലാത്തൊരു പെൺസുഗന്ധം ഷാഹിദിന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. ആ വലിയ ഷാളിന് ഇടയിലൂടെ വളരെ കരുതലോടെ കഷ്ടപ്പെട്ടു അവൻ ആ മാലയിട്ടു കൊടുത്തു.

തുടർന്ന് മോതിരം അണിയിക്കുന്ന ചടങ്ങായിരുന്നു. ഷാഹിദ് അവളുടെ വലതുകൈ പതുക്കെ തന്റെ കയ്യിലെടുത്തു. ആദ്യമായാണ് അവൻ അവളുടെ കൈ പിടിക്കുന്നത്. അതും എല്ലാരും നോക്കി നിൽക്കെ. അതിൻ്റെ ഒരു ചമ്മൽ രണ്ടു പേർക്കും ഉണ്ടായിരുന്നു.

ഷാഹിദ് അവളുടെ വലതുകൈ പതുക്കെ തന്റെ കയ്യിലെടുത്തു. ആദ്യമായാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ അവളുടെ കൈ പിടിക്കുന്നത്. വിരൽത്തുമ്പുകളിലും കൈവെള്ളയിലും അതിമനോഹരമായി പടർന്നു കിടക്കുന്ന മൈലാഞ്ചിക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു. ഇന്നലെ രാത്രിയിട്ടതിന്റെ പുതുമ ഒട്ടും മാറാത്തതുകൊണ്ട്, മൈലാഞ്ചിയുടെ ആ പ്രത്യേക നാടൻ സുഗന്ധം ഷാഹിദിന് വളരെ പെട്ടെന്ന് അനുഭവിക്കാൻ കഴിഞ്ഞു. എന്നാൽ ആ സുഗന്ധം നിറഞ്ഞ അവളുടെ മൃദുവായ വിരലുകൾ, ടെൻഷൻ കാരണം വല്ലാതെ തണുത്തുറഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ഇപ്പോഴും താഴേക്ക് തന്നെയായിരുന്നു. ഷാഹിദ് ആ ചെറിയ ഡയമണ്ട് മോതിരം അവളുടെ വിരലിലേക്ക് പതിയെ അണിയിച്ചുകൊടുത്തു. ആ സമയം ചുറ്റും നിന്ന കൂട്ടുകാരും കസിൻസും ചെറിയ രീതിയിൽ കയ്യടിക്കുകയും, ബാക്കിൽ എന്തൊക്കെയോ കമൻ്റ് പറഞ്ഞ് കളിയാക്കി ചിരിക്കുകയും ചെയ്യുന്നത് അവര് കേട്ടു. എന്താണ് അവര് പറയുന്നത് എന്ന് വ്യക്തമായി കേട്ടില്ലെങ്കിലും അവര് കളി ആകി ചിരിക്കുന്ന ആ ശബ്ദം കേട്ടപ്പോൾ ജസ്‌നയുടെ മുഖം കൂടുതൽ ചുവന്നു. ഷാഹിദിനും ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും അവന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷമായിരുന്നു. അവൻ്റെ കൂടെ അവളെ ചേർത്തു വെച്ചതാണല്ലോ അവര് തമാശ ഉണ്ടാക്കി ചിരിക്കുന്നത് എന്നത് അവന്

കൂടുതൽ ഉത്സാഹം നൽകി…

പിന്നാലെ, കാനഡയിലെ മാളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത വിലകൂടിയ ഡ്രസ്സുകളും, സെഫോറയിൽ നിന്നെടുത്ത പ്രീമിയം പെർഫ്യൂമുകളും, വളരെ മനോഹരമായി പാക്ക് ചെയ്ത ലിൻഡ് (Lindt) ചോക്ലേറ്റുകളുടെ വലിയ പെട്ടികളുമെല്ലാം അലങ്കരിച്ച വലിയ ട്രേകളിൽ പെങ്ങൾ സഫ അവൾക്ക് നേരെ നീട്ടി.

“ഇതൊക്കെ എന്റെ വകയാട്ടോ”, അവള് മെല്ലെ നാത്തൂൻ എന്ന നിലയ്ക്ക് കുറച്ചു credit എടുക്കാൻ ഉള്ള ഒരു ശ്രമം നടത്തി. “ഷാഹിക്കാന്റെ സ്പെഷ്യൽ ഗിഫ്റ്റ് വേറെ വരുന്നുണ്ട്,” സഫ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ചുറ്റുമുള്ളവരും ചിരിച്ചു. ജസ്‌ന അവളതെല്ലാം വളരെ നാണത്തോടെയും സന്തോഷത്തോടെയും ഏറ്റുവാങ്ങി.

ഇതിന്റെയൊക്കെ കൂടെ, ഷാഹിദ് അവൾക്കായി കൊണ്ടുവന്ന ആ ചെറിയ ഗിഫ്റ്റ് ബോക്സും ഉണ്ടായിരുന്നു. അവൻ വളരെ സ്വാഭാവികമായി തന്നെ സഫയുടെ കയ്യിൽ നിന്നും ആ ബോക്സ് വാങ്ങി ജസ്‌നയ്ക്ക് നേരെ നീട്ടി. വലിയൊരു ആർഭാടമൊന്നുമില്ലാതെ ഒരു സാധാരണ സമ്മാനം കൊടുക്കുന്നതുപോലെയാണ് അവൻ അത് നൽകിയത്. അവൾ ചെറിയൊരു അമ്പരപ്പോടെ അത് വാങ്ങി കവർ പതിയെ തുറന്നു. ആ ബോക്സിനുള്ളിൽ തിളങ്ങിയിരിക്കുന്ന പിങ്ക് നിറത്തിലുള്ള പുതിയ ഐഫോൺ.

Leave a Reply

Your email address will not be published. Required fields are marked *