പാപശലഭം – 6 4അടിപൊളി  

നാട്ടിലിപ്പോൾ ഐഫോൺ ഉപയോഗിക്കുന്നവർ ഒരുപാടുള്ളതുകൊണ്ട് അതൊരു വലിയ സംഭവം ഒന്നുമല്ലെങ്കിലും, ജസ്നയേ സംബന്ധിച്ച് അതൊരു ഒരു അത്ഭുതം തന്നെ ആയിരുന്നു. കാരണം ഇന്നുവരെ അവൾക്ക് സ്വന്തമായി ഒരു ഫോൺ ഉണ്ടായിരുന്നില്ല. ഒരുപാട് അവളൊരു ഫോണിനു വേണ്ടി അവളുടെ ഉപ്പയോടും അമ്മയോടും കെഞ്ചി നോക്കിയിട്ടുണ്ടെങ്കിലും ഇത്രയും കാലത്തിനിടക്കു അവൾക്ക് സ്വന്തം ആയി ഫോൺ കിട്ടിയിട്ടില്ല. വീട്ടിൽ ഉപ്പയുടെയോ ഉമ്മയുടെയോ ഫോണിൽ അത്യാവശ്യത്തിന് മാത്രം നോക്കാനോ, അല്ലെങ്കിൽ സഹോദരിമാരുമായി പങ്കുവെക്കാനോ മാത്രമേ അവൾക്ക്

കഴിഞ്ഞിട്ടുള്ളൂ. ആദ്യമായി സ്വന്തമായി ഒരു സ്മാർട്ട്ഫോൺ, അതും ഏറ്റവും പുതിയ ഐഫോൺ തന്നെ കിട്ടിയപ്പോൾ അവൾക്ക് ആ സന്തോഷം ഉള്ളിൽ അടക്കിവെക്കാൻ കഴിഞ്ഞില്ലെങ്കിലും, അത് പരിതിവിട്ടു പുറത്തു കാണിക്കാൻ പറ്റുന്ന അവസ്ഥ ആയിരുന്നില്ല അവൾ ഉണ്ടായിരുന്നത്. അവൾ അവിശ്വസനീയതയോടെ ഷാഹിദിന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ സന്തോഷം കലർന്ന നോട്ടം ഷാഹിദിന് വലിയൊരു ആത്മസംതൃപ്തി നൽകി. ഐഫോണിന് കൊടുത്ത ഡോളർ മൊത്തം ഷാഹിദിന് ആ ഒരു നിമിഷത്തിൽ തന്നെ മുതലായി.

അതിൽ നാട്ടിലെ ഒരു പുതിയ സിം കാർഡ് ഇട്ട്, തന്റെ നമ്പർ ആദ്യമേ സേവ് ചെയ്തു വെച്ചാണ് ഷാഹിദ് അത് അവൾക്ക് കൊടുക്കാൻ കൊണ്ടുവന്നത്.

“Phone full active ആണ്. ഇതിൽ എൻ്റെ നമ്പർ നമ്പർ ചെയ്തിട്ടും ഉണ്ട്. ഇനി എപ്പോ എന്നോട് സംസാരിക്കാൻ തോന്നിയാലും ഇതില് എന്നെ വിളിച്ചാൽ മതി. പിന്നേ, പറ്റുകയാണെങ്കിൽ ഇന്ന് രാത്രി തന്നെ വിളിക്കണം കേട്ടോ. ഞാൻ കാത്തിരിക്കും,” ചുറ്റുമുള്ള ആളുകളുടെ ബഹളങ്ങൾക്കിടയിലും അവൾക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഷാഹിദ് വളരെ പതിയെ പറഞ്ഞു.

മറുപടിയൊന്നും പറയാതെ, വലിയൊരു ചിരിയോടെ ഫോണും മറ്റു സമ്മാനങ്ങളുമായി അവൾ നാണത്തോടെ തലതാഴ്ത്തി. ഇനിയുള്ള ദിവസങ്ങളിൽ ആ ഫോണിലൂടെ വിരിയാൻ പോകുന്ന നീണ്ട പ്രണയ സംഭാഷണങ്ങളെക്കുറിച്ച് ഓർത്ത് ഷാഹിദിന്റെ ചുണ്ടിലും ഒരു ചെറുപുഞ്ചിരിയുണ്ടായിരുന്നു. ഒപ്പം, അവളിൽ സ്പർശിച്ചപ്പോൾ ഉണ്ടായ ആ വല്ലാത്തൊരു ഫീൽ അവന്റെ വിരൽത്തുമ്പുകളിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.

അന്നത്തെ രാത്രി ഷാഹിദിന് വല്ലാത്തൊരു കാത്തിരിപ്പിന്റേതായിരുന്നു. ജസ്‌നയുടെ കോൾ വരാൻ സാധ്യതയുള്ളതുകൊണ്ട് അവൻ വേഗം തന്നെ ഭക്ഷണം കഴിഞ്ഞ് റൂമിൽ കയറി വാതിലടച്ചു. കിടക്കയിലിരുന്ന്

കുറെ സമയം കാത്തിരുന്നിട്ടും അവളുടെ കോൾ വന്നില്ല. അവൻ വാങ്ങി നൽകിയ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുവെച്ച വാട്സാപ്പിൽ അവൾ വന്നിട്ടുണ്ടോ എന്ന് അവൻ ഇടയ്ക്കിടെ നോക്കിക്കൊണ്ടിരുന്നു. പക്ഷെ അവൾ ഓൺലൈനിൽ ഇല്ലായിരുന്നു. അങ്ങോട്ട് വിളിക്കണോ എന്ന് ഒരു വേള ചിന്തിച്ചെങ്കിലും, ആദ്യത്തെ ദിവസമായതുകൊണ്ട് അവളുടെ ദിനചര്യ അറിയാത്തത് കൊണ്ടും, ആരെങ്കിലും അവളുടെ കൂടെയുണ്ടെങ്കിൽ അത് അവൾക്ക് ബുദ്ധിമുട്ടാകുമോ എന്ന് കരുതി അവൻ വിളിച്ചില്ല.

അങ്ങനെ കാത്തിരുന്ന് സമയം ഏതാണ്ട് പതിനൊന്നു മണിയായി. പെട്ടെന്ന് അവന്റെ ഫോൺ ശബ്ദിച്ചു. സ്ക്രീനിൽ അവൻ സേവ് ചെയ്തുവെച്ച അവളുടെ പുതിയ നമ്പർ. ഷാഹിദിന്റെ ചുണ്ടിലൊരു ചിരി വിടർന്നു, അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു.

“ഹലോ…” മറുതലയ്ക്കൽ അവളുടെ ആ നേർത്ത ശബ്ദം. ഒരുപാട് നാണവും, ആദ്യമായി പരസ്പരം ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയൊരു പരിഭ്രമവും ആ ഒറ്റ വാക്കിൽ തന്നെയുണ്ടായിരുന്നു.

“ഹലോ… തിരക്ക് ഒക്കെ കഴിഞ്ഞോ? പുതിയ ഫോൺ ഒക്കെ സെറ്റ് ആയോ?” അവൻ വളരെ സൗമ്യമായി ചോദിച്ചു.

“ഉം… സെറ്റായി… ഫസ്റ്റ് ടൈം നോക്കിയപ്പോ എനിക്ക് ശരിയായില്ലായിരുന്നു. പിന്നെ വൈകുന്നേരം മൂത്താപ്പയുടെ മോൻ അൻവർക്ക വന്നിട്ടാ അതൊന്ന് ആക്ടിവേറ്റ് ചെയ്തു തന്നത്,” അവൾ പതിയെ പറഞ്ഞു. വീണ്ടും ഒരു ചെറിയ നിശബ്ദത.

“ആണോ? എന്താ പറ്റിയെ? ശരിയായിട്ട് പിന്നെ എന്താ വിളിക്കാൻ ഇത്ര വൈകിയത്? ഞാൻ നേരത്തെ വിളിക്കുമെന്ന് കരുതി നോക്കിയിരിക്കുവായിരുന്നു,” ഷാഹിദ് ആ നിശബ്ദത ഭേദിച്ചുകൊണ്ട് കുസൃതിയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *