പാപശൽഭം – 4 2അടിപൊളി  

ഒറ്റയ്ക്ക് ഷിഫ്റ്റ് ചെയ്യുമ്പോൾ വരുന്ന അപ്രതീക്ഷിത പ്രശ്നങ്ങൾ, സ്ട്രെസ്സ് മാനേജ്മെന്റ് എല്ലാം അവൻ വളരെ റിയലിസ്റ്റിക് ആയി

വിവരിച്ചു.

തുടർന്ന് ഡേവിഡ് വീണ്ടും ചില കോംപ്ലക്സ് ആയ സിറ്റുവേഷൻ ബേസ്ഡ് (situation-based) ചോദ്യങ്ങൾ ചോദിച്ചു—ഒരു സപ്ലയർ പെട്ടെന്ന് ഡെലിവറി ക്യാൻസൽ ചെയ്താൽ വെയർഹൗസ് ടീമുമായി എങ്ങനെ സഹകരിച്ച് പ്രവർത്തിക്കും എന്നതിനെക്കുറിച്ചൊക്കെ.

ഷാഹിദ് അതിനും വളരെ പ്രായോഗികമായ മറുപടികൾ നൽകി. ഈ സമയമത്രയും രോഹിത് വളരെ താല്പര്യത്തോടെ, അവനെ സപ്പോർട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു ചെറിയ ചിരിയോടെ കേട്ടിരിക്കുകയായിരുന്നു.

ഇതിനിടയിൽ രോഹിത് വളരെ കൃത്യമായ ഒന്നോ രണ്ടോ കാര്യങ്ങൾ മാത്രം ചോദിച്ചു. ഡേവിഡിന്റെ സ്ട്രിക്റ്റ് ആയ ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ, രോഹിത് നൽകിയ ആ പോസിറ്റീവ് എനർജിയിൽ ഷാഹിദ് വളരെ മികച്ച രീതിയിൽ തന്നെ ഇന്റർവ്യൂ പൂർത്തിയാക്കി.

രോഹിത് എന്ന വ്യക്തിയുമായി ആദ്യ കാഴ്ചയിൽ തന്നെ നല്ലൊരു മാനസിക അടുപ്പം ഷാഹിദിന് തോന്നി.

ഇന്റർവ്യൂവിന്റെ അവസാന ഘട്ടത്തിൽ സീനിയർ മാനേജർ ചോദിച്ചു, “Everything looks good, Shahid. If selected, how soon can you join us?”

(എല്ലാം വളരെ മികച്ചതാണ് ഷാഹിദ്. സെലക്ട് ചെയ്യപ്പെട്ടാൽ എത്ര പെട്ടെന്ന് നിനക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയും?)

ഷാഹിദ് ഒന്ന് മടിച്ചുനിന്നു. ഈ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചതാണ്. തൊണ്ടയൊന്ന് ക്ലിയർ ചെയ്ത് അവൻ വളരെ വിനയത്തോടെ ചോദിച്ചു, “Actually, I have a pre-planned trip to India regarding the fixing of my marriage.

So, I would be able to start exactly after a month. I hope that works for the company.”

(സത്യത്തിൽ, എന്റെ കല്യാണം

ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പ്ലാൻ ചെയ്ത ഒരു ഇന്ത്യാ യാത്രയുണ്ട്. അതുകൊണ്ട് ഒരു മാസം കഴിഞ്ഞാൽ മാത്രമേ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയൂ. കമ്പനിക്ക് അത് ബുദ്ധിമുട്ടാകില്ല എന്ന് വിശ്വസിക്കുന്നു.)

ഇതുകേട്ട് എച്ച്.ആർ മാനേജർമാരുടെ മുഖത്ത് ചെറിയൊരു അതൃപ്തി നിഴലിച്ചു. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.

“Well, a month is a bit long for us, Shahid. We are actually looking to fill this position immediately,” (ഒരു മാസം എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു സമയമാണ് ഷാഹിദ്.

എത്രയും പെട്ടെന്ന് ഒരാളെ ഈ പൊസിഷനിലേക്ക് എടുക്കാനാണ് ഞങ്ങൾ നോക്കുന്നത്,) സീനിയർ മാനേജർ അല്പം ഗൗരവത്തിൽ പറഞ്ഞു. “Anyway, we will evaluate everything and let you know our decision.”

(എന്തായാലും, ഞങ്ങൾ കാര്യങ്ങളെല്ലാം വിലയിരുത്തിയ ശേഷം ഞങ്ങളുടെ തീരുമാനം നിന്നെ അറിയിക്കാം.)

ഇന്റർവ്യൂ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഷാഹിദിന്റെ ഉള്ളിൽ പലതരം ചിന്തകളായിരുന്നു. തന്റെ ഉത്തരങ്ങളും പെരുമാറ്റവും അത്യാവശ്യം നന്നായിരുന്നു എന്ന് അവന് വിശ്വാസമുണ്ടെങ്കിലും, ജോയിൻ ചെയ്യാൻ ഒരു മാസം സമയം ചോദിച്ചത് വലിയൊരു അബദ്ധമായോ എന്ന് അവൻ ഭയന്നു.

ഉടനെ ജോലിക്ക് കയറാൻ കഴിയുന്ന മറ്റാരെയെങ്കിലും അവർ തിരഞ്ഞെടുക്കുമോ? എന്നാൽ നാട്ടിൽ പോയി കല്യാണം ഉറപ്പിക്കാതിരിക്കാനും കഴിയില്ല. ജോലി കിട്ടുമെന്ന പ്രതീക്ഷയും, എവിടെയോ ഒരു നിരാശയും കലർന്ന തികച്ചും അനിശ്ചിതമായ ഒരു അവസ്ഥയിലായിരുന്നു അവൻ അന്ന് റൂമിലേക്ക് മടങ്ങിയത്.

ചൊവ്വയും ബുധനും കഴിഞ്ഞു. കമ്പനിയിൽ നിന്ന് യാതൊരു വിവരവുമില്ല. ഫോണിൽ ഇമെയിലുകൾ വീണ്ടും വീണ്ടും റിഫ്രഷ്

ചെയ്ത് നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഷാഹിദിന്റെ പ്രതീക്ഷകൾ പതിയെ മങ്ങിത്തുടങ്ങിയിരുന്നു.

പുതിയ ജോലികൾക്ക് ഇൻഡീഡിൽ (Indeed) വീണ്ടും അപ്ലൈ ചെയ്യണോ എന്ന് അവൻ ചിന്തിച്ചു തുടങ്ങി.

എന്നാൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അവൻ ഉറങ്ങിയെഴുന്നേറ്റ സമയത്ത് അവൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു. സ്ക്രീനിൽ നോക്കിയപ്പോൾ അതൊരു മിസ്സിസാഗ നമ്പറായിരുന്നു. വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവൻ ഫോണെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *