പാപശൽഭം – 4 2അടിപൊളി  

No excuses, you bet?” (ഞാൻ അത് ശരിയാക്കി ഈ മാസം അവസാനം നിനക്ക് രണ്ടാഴ്ചത്തെ ലീവ് അപ്രൂവ് ചെയ്തുതരാം. പക്ഷെ ഒരു കാര്യമുണ്ട്, ആ രണ്ടാഴ്ച കഴിഞ്ഞാൽ ഉടനെ തന്നെ നീ തിരികെ ഡ്യൂട്ടിക്ക് കയറണം. വേറെ ഒഴിവുകഴിവുകളൊന്നും പാടില്ല, മനസ്സിലായോ?)

“Thank you so much, Natasha! I really appreciate it. I promise I will join back on the exact date without fail.”

(വളരെ നന്ദി നതാഷ! ഞാൻ ഇത് ശരിക്കും ഓർക്കും. പറഞ്ഞ തിയ്യതിക്ക് തന്നെ ഒരു മുടക്കവുമില്ലാതെ

ഞാൻ തിരികെ ജോലിക്ക് കയറുമെന്ന് ഉറപ്പ് തരുന്നു.) വലിയൊരു ആശ്വാസത്തോടെ ഷാഹിദ് പറഞ്ഞു.

നാട്ടിൽ പോകാനുള്ള ഏറ്റവും വലിയ തടസ്സമാണ് ആ ഒരൊറ്റ സംസാരത്തിൽ മാറിവന്നത്.

ആ സന്തോഷത്തോടെ ഡ്യൂട്ടി അവസാനിപ്പിച്ച് അവൻ യൂണിഫോം അഴിച്ചുവെച്ചു. നതാഷയോട് യാത്ര പറഞ്ഞ് പുറത്തിറങ്ങുമ്പോൾ രാത്രി മുഴുവൻ ഉറങ്ങാതെ പണിയെടുത്തതിന്റെ ക്ഷീണം അപ്പോഴവന് ഒട്ടും തോന്നിയില്ല.

ലീവ് കിട്ടിയ സന്തോഷം എത്രയും വേഗം റൂമിലെത്തി ഉപ്പയെയും ഉമ്മയെയും അറിയിക്കാനുള്ള തിരക്കിലായിരുന്നു അവൻ്റെ മനസ്സ്. മരവിപ്പിക്കുന്ന തണുപ്പിലേക്കിറങ്ങി ഉറക്കച്ചടവുമായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവൻ്റെ ഉള്ളിൽ വലിയൊരു ആശ്വാസം ഉണ്ടായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ഷാഹിദ് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് തിരികെ തൻ്റെ ബേസ്മെന്റ് അപ്പാർട്ട്മെന്റിൽ എത്തിയത്. രാത്രി മുഴുവൻ നിന്ന് പണിയെടുത്തതിന്റെ നല്ല ക്ഷീണമുണ്ടായിരുന്നു.

പുറത്ത് കനത്ത മഞ്ഞുവീഴ്ച തുടങ്ങിയിട്ടുണ്ട്. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ റൂമിൽ നല്ല നിശബ്ദതയാണ്. രാഹുലും അജിംസും മൻസൂറുമൊക്കെ നല്ല ഉറക്കത്തിലാണ്.

കനത്ത വിന്റർ ജാക്കറ്റും മഞ്ഞുവീണ ബൂട്ടും അഴിച്ചുവെച്ച് അവൻ നേരെ ബാത്ത്റൂമിലേക്ക് കയറി. മുഖമൊക്കെ കഴുകി ഒന്ന് ഫ്രഷായി വന്ന് കട്ടിലിലേക്ക് വീഴുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.

ശരീരത്തിന് നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും മനസ്സിൽ നല്ല സന്തോഷമായിരുന്നു. നാട്ടിൽ സമയത്തിന് പോകാൻ പറ്റുമോ എന്നുള്ള വലിയൊരു പേടിയാണ് അല്പം മുമ്പ് മാനേജർ നതാഷയോട് സംസാരിച്ചതിലൂടെ മാറിയത്.

വന്നു coat എല്ലാം അഴിച്ചു വെച്ച് ഹാങ്കറിൽ തൂക്കിയ ശേഷം കുറച്ചു നേരം ഒന്നു ഹീറ്ററിൻ്റെ ചൂട് പിടിച്ചു, കിടന്നയുടനെ അവൻ ഫോണെടുത്ത് നാട്ടിലേക്ക് വിളിച്ചു.

ടൊറന്റോയിൽ രാവിലെ എട്ടര എന്ന് പറഞ്ഞാൽ നാട്ടിൽ

സമയം വൈകുന്നേരം ഏഴ് മണി ആയിട്ടുണ്ടാകും. ഉപ്പ കട അടച്ച് വന്ന് ഉമ്മയുടെ കൂടെ ഒരു കാലി ചായ കുടിച്ച ശേഷം പള്ളിയിലോട്ട് പോവാൻ ഒരുങ്ങുന്ന സമയമാണ്.

രണ്ടാമത്തെ റിങ്ങിൽ തന്നെ ഉമ്മ ഫോണെടുത്തു. ഉമ്മയുടെ കയ്യിൽ ചായ ഗ്ലാസ്സ് ഉണ്ടായിരുന്നു.

“എന്താ മോനെ, നീ ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളോ? മുഖത്തൊക്കെ വല്ലാത്ത ക്ഷീണം കാണുന്നുണ്ടല്ലോ,” ഉമ്മയുടെ പതിവ് സ്നേഹാന്വേഷണം.

“അതെ ഉമ്മാ, ഇപ്പൊ റൂമിൽ എത്തിയതേ ഉള്ളു. ഒന്ന് ഫ്രഷായി. ഉപ്പ വന്നില്ലേ കടേന്ന്?”

“ഉപ്പ ഇതാ ഇപ്പൊ വന്നതേ ഉള്ളു. വരാന്തേലിരുന്ന് ചായ കുടിക്കാണ്. അവിടെ ഭയങ്കര തണുപ്പാണോ ഇപ്പൊ?” ഉമ്മ ഫോൺ ഉപ്പയുടെ അടുത്തേക്ക് നീട്ടിക്കൊണ്ട് ചോദിച്ചു.

“അതെ ഉമ്മാ, ഇന്നലെ അത്യാവശ്യം നല്ല തണുപ്പായിരുന്നു. സ്നോ വീഴുന്നുണ്ട്.”

ഫോൺ വാങ്ങിയ ഉടനെ ഉപ്പ ചോദിച്ചു, “എന്താ ഷാഹിദേ, ഡ്യൂട്ടിയൊക്കെ എങ്ങനെയുണ്ടായിരുന്നു? നീയ്യ് വല്ലതും കഴിച്ചോ?”

“കുഴപ്പല്യാ ഉപ്പാ… ഫുഡ് ഒന്നും കഴിച്ചില്ല, ഇനി എന്തെങ്കിലും ഉണ്ടാക്കണം. പിള്ളേരൊക്കെ ഉറങ്ങുവാ. പിന്നെ ഉപ്പാ…” ഷാഹിദ് പതുക്കെ വിഷയത്തിലേക്ക് വന്നു.

“എന്താ മോനെ?”

“ഞാൻ ഇന്നലെ എന്റെ മാനേജറോട് ലീവിന്റെ കാര്യം സംസാരിച്ചു. സ്റ്റാഫ് കുറവ് കാരണം ലീവ് കിട്ടാൻ കുറച്ച് എടങ്ങാറ് ആണെന്നുള്ളതുകൊണ്ട് ഞാൻ നല്ല ടെൻഷനിലാ ചോദിച്ചത്.”

“എന്നിട്ട് അവരെന്താ പറഞ്ഞത്? ലീവ് തരാൻ വല്ല ബുദ്ധിമുട്ടും പറഞ്ഞോ?” ഉപ്പയുടെ മുഖത്ത് ചെറിയൊരു ആശങ്കയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *