പാപശൽഭം – 4 2അടിപൊളി  

“Hello, is this Shahid?” (ഹലോ, ഷാഹിദ് അല്ലെ?) മറുതലയ്ക്കൽ ആർ.കെ ഗ്രൂപ്പിലെ അഡ്മിൻ സ്റ്റാഫിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.

“Yes, speaking,” (അതെ, ഷാഹിദ് ആണ്,) അവൻ ശ്വാസമടക്കിപ്പിടിച്ച് പറഞ്ഞു.

“Hi Shahid, I am calling from R.K. Group. We are pleased to inform you that you have been selected for the Administrative Coordinator position.

Management has agreed to your request, and we are okay with your joining date after a month.

You will receive the official job offer email shortly. Congratulations!” (ഹായ് ഷാഹിദ്, ആർ.കെ ഗ്രൂപ്പിൽ നിന്നാണ് വിളിക്കുന്നത്.

അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ പൊസിഷനിലേക്ക് നിങ്ങൾ സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഒരു മാസത്തിന് ശേഷം ജോലിയിൽ പ്രവേശിക്കാമെന്ന നിങ്ങളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്.

ഔദ്യോഗികമായ ജോബ് ഓഫർ ഇമെയിൽ ഉടൻ തന്നെ നിങ്ങൾക്ക് ലഭിക്കും. അഭിനന്ദനങ്ങൾ!)

ഷാഹിദിന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. ഒറ്റയടിക്ക് ലോകം മുഴുവൻ കീഴടക്കിയ ഒരു സന്തോഷമായിരുന്നു അപ്പോൾ അവന്. “Thank

you! Thank you so much!”

(വളരെ നന്ദി! ഒത്തിരി നന്ദി!) അവൻ ആവേശത്തോടെ മറുപടി പറഞ്ഞു. മാസങ്ങൾ നീണ്ട കഷ്ടപ്പാടുകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ അവൻ ആഗ്രഹിച്ച ആ ജീവിതം അവൻ്റെ കൈപ്പിടിയിലൊതുങ്ങിയിരിക്കുന്നു.

ഇനിയെല്ലാം അവൻ പ്ലാൻ ചെയ്തതുപോലെ നടക്കേണ്ടതാണ്. നാട്ടിൽ പോവുക, ജസ്നയെ കണ്ട് കല്യാണം ഉറപ്പിക്കുക, തിരികെ വന്ന് പുതിയ ജോലിയിൽ പ്രവേശിക്കുക.

തന്റെ സ്വപ്നങ്ങളിലേക്കുള്ള എല്ലാ വാതിലുകളും തുറന്നുകിട്ടിയതിന്റെ വലിയൊരു ആഹ്ലാദത്തിലായിരുന്നു ഷാഹിദ്.

Leave a Reply

Your email address will not be published. Required fields are marked *