കണ്ട് വെള്ളം ഇറക്കാം എന്നല്ലാതെ, രണ്ടുപേരും രണ്ട് ഷിഫ്റ്റ് ആയതുകൊണ്ട് തന്നെ കൂടുതൽ അടുത്ത് ഇടപെടാൻ ഷാഹിദിന് സമയം ഒത്തു കിട്ടിയിട്ടില്ല.
അങ്ങനെ 7 മണിയാവുമ്പോഴേക്കും പതിവ് പോലെ സ്റ്റോർ മാനേജർ നടാഷയും എത്തി. കാഴ്ചയിൽ വലിയ സൗന്ദര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു മധ്യവയസ്കയായ കനേഡിയൻ വനിതയാണ് നതാഷ.
അല്പം വണ്ണം വെച്ച ശരീരം, എപ്പോഴും ഒതുക്കമില്ലാതെ കെട്ടിവെച്ച സ്വർണ്ണത്തലമുടി, മുഖത്ത് പ്രായാധിക്യത്തിന്റെ ചുളിവുകൾ. പക്ഷെ സംസാരിക്കാൻ തുടങ്ങിയാൽ അവരുടെ ആ മുഖത്തെ ചിരിയും പെരുമാറ്റവും ആർക്കും വല്ലാത്തൊരു പോസിറ്റീവ് എനർജി നൽകുന്നതാണ്.
ജോലിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത, അലസതയെ വെറുക്കുന്ന ഒരു ‘നോ-നോൺസെൻസ്’ (no-nonsense) ബോസ് കൂടിയാണ് അവർ. എങ്കിലും ഡ്യൂട്ടിക്ക് കൃത്യമായി വരികയും, രാത്രി മുഴുവൻ ഒറ്റയ്ക്ക് നിന്ന് പണിയിൽ ഉഴപ്പാതിരിക്കുകയും ചെയ്യുന്ന ഷാഹിദിനെ അവർക്ക് വലിയ കാര്യമായിരുന്നു.
നതാഷ വന്ന് കോട്ടിനടിയിൽ നിന്ന് ബാഡ്ജ് എടുത്ത് ഓഫീസിലേക്ക് കയറാൻ നേരം ഷാഹിദ് അവരുടെ അടുത്തേക്ക് ചെന്നു. അവളോട് ലീവ് ചോദിക്കാൻ അവൻ ഇന്നലെ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു.
“Hi Natasha, can I talk to you for a minute?” (ഹായ് നതാഷ, എനിക്കൊരു മിനിറ്റ് സംസാരിക്കാൻ പറ്റുമോ?) അവൻ അല്പം മടിയോടെ ചോദിച്ചു.
“Sure thing, Shahid. What’s going on, eh? Everything alright?” (തീർച്ചയായും ഷാഹിദ്. എന്താ
കാര്യം? എല്ലാം ഓക്കെ അല്ലെ?) അവർ കോട്ട് അഴിച്ചുവെച്ചുകൊണ്ട് തന്റെ പതിവ് കനേഡിയൻ ഊഷ്മളതയോടെ ചോദിച്ചു.
“I need a huge favor, madam. Actually, I have an urgent requirement to visit my home country.
It is regarding the fixing of my marriage. So, I was wondering if it’s possible to get a two weeks leave?”
(എനിക്കൊരു വലിയ സഹായം വേണമായിരുന്നു മാഡം. സത്യത്തിൽ, എനിക്ക് എന്റെ നാട്ടിൽ അത്യാവശ്യമായി ഒന്ന് പോകേണ്ടതുണ്ട്. എന്റെ കല്യാണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്.
അതുകൊണ്ട്, ഒരു രണ്ടാഴ്ചത്തെ ലീവ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?) ഒരു ശരാശരി മലയാളിയുടെ ബഹുമാനത്തോടെയുള്ള അത്യാവശ്യം ഒപ്പിച്ചു പറയാൻ ശീലിച്ചു വരുന്ന ഇംഗ്ലീഷിൽ ആയിരുന്നു അവൻ്റെ ചോദ്യം.
ഇവിടെ ലീവ് ചോദിച്ചാൽ പലപ്പോഴും ഷിഫ്റ്റ് തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടെന്ന് അവന് നന്നായി അറിയാമായിരുന്നു.
അതുകേട്ടതും നതാഷയുടെ മുഖത്ത് പെട്ടെന്നൊരു വലിയ സന്തോഷം വിരിഞ്ഞു. “Oh, wow! Tying the knot, eh? That’s wonderful news, buddy!
Congratulations!” (ഓ, കല്യാണം കഴിക്കാൻ പോവുകയാണല്ലേ? അതൊരു ഗംഭീര വാർത്തയാണല്ലോ! അഭിനന്ദനങ്ങൾ!)
പക്ഷെ പെട്ടെന്ന് തന്നെ അവരുടെ മുഖത്ത് ഒരു സ്റ്റോർ മാനേജറുടെ ഗൗരവം തിരികെ വന്നു. “But two weeks is a solid chunk of time.
You know how crazy it gets around here, and we are already a bit short-staffed for the
winter…”
(പക്ഷെ രണ്ടാഴ്ച എന്നത് കുറച്ചു വലിയൊരു സമയമാണ്. ഇവിടെ എത്രത്തോളം തിരക്കുണ്ടാവുമെന്ന് നിനക്കറിയാമല്ലോ, മാത്രമല്ല ഈ വിന്റർ സമയത്ത് നമുക്ക് സ്റ്റാഫും കുറവാണ്…) നതാഷ കുറച്ചുനേരം ആലോചനയിലാണ്ടു.
ഷാഹിദിന്റെ നെഞ്ചിടിപ്പ് കൂടി. ലീവ് കിട്ടിയില്ലെങ്കിൽ നാട്ടിൽ പോക്കും കല്യാണവും എല്ലാം പ്രതിസന്ധിയിലാകും.
“But, you have been a very reliable employee, Shahid. You never miss a shift,” (എങ്കിലും, നീ വളരെ വിശ്വസ്തനായ ഒരു ജോലിക്കാരനാണ് ഷാഹിദ്.
നീ ഇന്നുവരെ ഒരു ഷിഫ്റ്റ് പോലും മുടക്കിയിട്ടില്ല,) നതാഷ ചിരിച്ചുകൊണ്ട് തുടർന്നു. “I will make it work and approve your leave for two weeks from the end of this month.
But listen to me, you have to get back on shift immediately upon the two weeks break.
