____________________
ബുധനാഴ്ച രാത്രി ഒൻപതര കഴിഞ്ഞിരുന്നു.
ബാംഗ്ലൂർ നഗരത്തിന്റെ ആകാശത്ത് ഇരുപത്തിയഞ്ചാം നിലയിലെ ആ പ്രസിഡൻഷ്യൽ സ്യൂട്ടിനുള്ളിൽ, മങ്ങിയ സ്വർണ്ണവെളിച്ചം പൊഴിക്കുന്ന ക്രിസ്റ്റൽ വിളക്കുകൾ മാത്രമാണ് തെളിഞ്ഞുകിടന്നിരുന്നത്. പുറത്ത് ഡിസംബറിലെ തണുത്ത രാത്രികാറ്റ് ചില്ലുജാലകങ്ങളിൽ തട്ടി മൂളുന്നുണ്ടായിരുന്നുവെങ്കിലും, അകത്ത് വെളുത്ത ലില്ലിപ്പൂക്കളുടെ സുഗന്ധവും പ്രണയത്തിന്റെ ഇളംചൂടും നിറഞ്ഞുനിന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളും അവർ രണ്ടു പേരും ഒരിക്കൽ പോലും ആ മുറിയിൽ നിന്ന് പുറത്തു ഇറങ്ങാതെ അവർ പരമാവതി അവരുടെ ശരീരത്തിൻ്റെ ദേഹം തീർക്കാൻ ശ്രമിച്ചെങ്കിലും, അവർക്ക് പരസ്പരം ദാഹവും വിശപ്പും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞ പോലെ അനുഭവപ്പെട്ടില്ല…
ഇന്നിപ്പോൾ വന്നു രണ്ടു ദിവസം കഴിഞ്ഞു ഉള്ള ബുധനാഴ്ച രാത്രി, തൂവെള്ള പട്ടുവിരിപ്പുകൾ വിരിച്ച ആ വലിയ കിടക്കയിൽ, രോഹിത് കുമാറിന്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചാരിയിരിക്കുകയായിരുന്നു ജസ്‌ന.
കുളി കഴിഞ്ഞ് അവൾ അണിഞ്ഞിരുന്നത് രോഹിത് സമ്മാനിച്ച ആ കടുംചുവപ്പ് നിറത്തിലുള്ള, മുൻവശം തുറന്ന ചെറിയ സിൽക്ക് റോബ് മാത്രമായിരുന്നു. അരക്കെട്ടിൽ അയച്ചുകെട്ടിയ പട്ടുചരടിനുള്ളിൽ, മറ്റൊരു വസ്ത്രത്തിന്റെയും മറയില്ലാതെ അവളുടെ മൃദുവായ വെണ്ണക്കൽ ശരീരം അയാളുടെ ചൂടുള്ള ശരീരത്തോട് ചേർന്നമർന്നിരുന്നു.
രോഹിത്തിന്റെ ഇടതുകൈ അവളുടെ തോളിലൂടെ ചുറ്റി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ്; അയാളുടെ വലതുകൈയിലെ വിരലുകൾ അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന കറുത്ത മുടിയിഴകളെ പതിയെ വകഞ്ഞുമാറ്റിയും, അവളുടെ തുടുത്ത കവിളുകളിലൂടെയും ചുണ്ടുകളിലൂടെയും തഴുകിയും സഞ്ചരിച്ചുകൊണ്ടിരുന്നു.
“രണ്ട് ദിവസം എത്ര പെട്ടെന്നാല്ലേ ഏട്ടാ പോയത്…” ജസ്‌ന അയാളുടെ നെഞ്ചിലെ പ്ലാറ്റിനം ചെയിനിൽ വിരൽകൊണ്ട് തൊട്ടുകൊണ്ട് പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.
“ഇവിടെ ഈ മുറിക്കുള്ളിൽ കിടക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല. പുറത്തൊരു ലോകമുണ്ടെന്നുപോലും ഞാൻ മറന്നുപോയി…”
രോഹിത് കുനിഞ്ഞ് അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചു. “ഞാനും മറന്നുപോയി മോളൂ… എൻ്റെ ലാപ്ടോപോ, ഞാൻ ഈ രണ്ടു ദിവസം നോക്കിയിട്ടില്ല…. ആകെ വാട്ട്സ്ആപ്പിലു കുറച്ചു അർജൻ്റ് മെസ്സേജുലക്ക് മാത്രം ആണ് റെസ്പോണ്ട് ചെയ്തത്. നിന്റെ ഈ മണവും ചൂടും വിട്ട് ഇനി ഞാനെങ്ങനെയാ എന്റെ പഴയ തിരക്കുകളിലേക്ക് മടങ്ങിപ്പോവുക എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.”
അവർ രണ്ടുപേരും ആ നിശ്ശബ്ദതയുടെ ലഹരിയിൽ വീണ്ടും പരസ്പരം ചുണ്ടുകൾ ചേർക്കാൻ ആഞ്ഞ ആ നിമിഷമാണ്—കട്ടിലിനരികിലെ ചെറിയ മേശപ്പുറത്തിരുന്ന ജസ്‌നയുടെ ഫോൺ പെട്ടെന്ന് ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തത്!
കാനഡയിൽ ഇപ്പോൾ സമയം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയാണ്. ഷാഹിദ് ഓഫീസിലിരിക്കുന്ന സമയം! അവൻ സംശയിക്കാതിരിക്കാൻ വേണ്ടി രാവിലെയും രാത്രിയും കൃത്യമായ ഇടവേളകളിൽ അവൾ സാധാരണ സിം കാർഡ് ഓൺ ചെയ്തു വെക്കാറുണ്ടായിരുന്നു. ജസ്‌ന തലചരിച്ച് ഫോൺ സ്ക്രീനിലേക്ക് നോക്കി.
അവളുടെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു—സാധാരണ ഓഡിയോ കോളായിരുന്നില്ല അത്; വാട്ട്സ്ആപ്പ് വീഡിയോ കോൾ ആയിരുന്നു! സ്ക്രീനിൽ ‘Ikka Calling…’ എന്ന് തെളിഞ്ഞു കത്തുന്നു!
“പടച്ചോനെ… ഇക്കയാണ്! വീഡിയോ കോളാ വിളിക്കുന്നത്!” ജസ്‌ന പരിഭ്രമത്തോടെ രോഹിത്തിന്റെ നെഞ്ചിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ ആഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിലെ തിരക്കും, രഹിലയെയും, തലവേദനയും എല്ലാം പറഞ്ഞ് അവൾ ഒരു വിധം വീഡിയോ കോളുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോൾ ഇനി എടുത്തില്ലെങ്കിൽ ഷാഹിദിന് ഉറപ്പായും സംശയം തോന്നും. പക്ഷേ എങ്ങനെ എടുക്കും?! തന്റെ ദേഹത്ത് ഇപ്പോൾ ഉള്ളത്
തുടയുടെ മുകൾഭാഗം വരെ മാത്രം നീളമുള്ള, മുൻവശം തുറന്ന ഈ ചുവന്ന സിൽക്ക് റോബ് മാത്രമാണ്! അതിനുള്ളിൽ താൻ മറ്റൊന്നും ധരിച്ചിട്ടുമില്ല!
