അവൾ വേഗം കിടക്കയിൽ നിന്നെഴുന്നേറ്റ് അപ്പുറത്തെ കസേരയിൽ കിടന്നിരുന്ന തന്റെ ചുരിദാറിന്റെ ഷാൾ എടുക്കാൻ ആഞ്ഞു.
എന്നാൽ—രോഹിത് കുമാർ അവളുടെ അരക്കെട്ടിലൂടെ ഇരുകൈകളും ചുറ്റി അവളെ ഒരടി പോലും അനങ്ങാൻ സമ്മതിക്കാതെ തിരികെ കിടക്കയിലേക്ക് തന്നെ വലിച്ചിട്ടു!
“ഏട്ടാ… വിട്! ഇക്ക വീഡിയോ കോളാ വിളിക്കുന്നത്! ഞാൻ ആ ഷാളെങ്കിലും എടുത്തിട്ട് അപ്പുറത്തെ മുറിയിൽ പോയി എടുക്കട്ടെ…” ജസ്‌ന വിറയ്ക്കുന്ന ശബ്ദത്തിൽ രഹസ്യമായി കെഞ്ചി.
രോഹിത് കുമാറിന്റെ ആഴമുള്ള കറുത്ത കണ്ണുകളിൽ അപ്പോൾ വിരിഞ്ഞത് അപകടകരമായൊരു ശാന്തതയും, തന്റെ പെണ്ണിന്മേലുള്ള പൂർണ്ണമായ അധികാരത്തിന്റെ കള്ളച്ചിരിയുമായിരുന്നു!
“എന്തിനാ എഴുന്നേൽക്കുന്നത്? നീയിപ്പോൾ ഉറങ്ങാൻ കിടക്കുകയല്ലേ… ഇവിടെ എന്റെ അരികിൽ കിടന്നുകൊണ്ട് തന്നെ എടുത്താൽ മതി!” രോഹിത് അവളുടെ കാതിൽ ചുണ്ടുകൾ ചേർത്തുവെച്ച് മന്ത്രിച്ചു.
“ഇവിടെ കിടന്നോ?! ഏട്ടന് ഭ്രാന്താണോ?! ഈ വേഷത്തിൽ… അങ്ങനെ ഒന്നും ഇക്കയെ ഞാൻ ഇപ്പൊൾ വിളിക്കാറില്ല ഏട്ടാ” ജസ്‌നയുടെ കണ്ണുകൾ മിഴിഞ്ഞു. ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്.
“ക്യാമറ നിന്റെ മുഖത്തേക്ക് മാത്രം പിടിച്ചാൽ മതി മോളൂ… ഞാൻ ഫ്രെയിമിൽ വരില്ല. എടുക്ക് കോൾ!” രോഹിത് തന്റെ ശരീരം കട്ടിലിന്റെ ഇടതുവശത്തേക്ക് അല്പം നീക്കിക്കിടന്ന്, അവളെ ഹെഡ്ബോർഡിലെ വെളുത്ത തലയിണകളിലേക്ക് ചാരിയിരുത്തി.
ജസ്‌നയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നതുപോലെ തുടിച്ചു!
എങ്കിലും ആ അപകടം പിടിച്ച നിമിഷത്തിൽ അവളുടെ ഉള്ളിലെ ആ സാഹസികയായ കാമുകി ഉണർന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ തന്റെ കടുംചുവപ്പ് സിൽക്ക് റോബിന്റെ
മുൻവശത്തെ തുണി രണ്ടും വലിച്ചുചേർത്ത്, മാറിടങ്ങളുടെ വിടവ് പുറത്തുകാണാത്ത വിധം തൊണ്ടക്കുഴിക്ക് താഴെ വെച്ച് ഇടതുകൈകൊണ്ട് മുറുകെപ്പിടിച്ചു. തുടർന്ന് വെളുത്ത പട്ടുപുതപ്പ് അരക്കെട്ടിന് മുകളിലേക്ക് വലിച്ചിട്ടു.
വലതുകൈയിൽ ഫോൺ എടുത്തു, ഫ്രണ്ട് ക്യാമറയിൽ തന്റെ മുഖവും തോളുകളുടെ മുകൾഭാഗവും മാത്രമേ പതിയുന്നുള്ളൂ എന്ന് ഉറപ്പുവരുത്തി. തൊട്ടരികിൽ—ക്യാമറയുടെ കാഴ്ചയ്ക്ക് വെറും രണ്ടിഞ്ച് മാത്രം പുറത്തായി—രോഹിത് കുമാർ അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് കിടക്കുകയായിരുന്നു!
ജസ്‌ന ദീർഘമായൊന്ന് ശ്വാസമെടുത്ത്, മുഖത്ത് കഠിനമായ ക്ഷീണവും ഉറക്കച്ചടവും വരുത്തി പച്ച ബട്ടണിൽ വിരലമർത്തി.
സ്ക്രീനിൽ ഷാഹിദിന്റെ മുഖം തെളിഞ്ഞുവന്നു!
മിസ്സിസാഗയിലെ ഓഫീസ് ക്യാബിനിലിരുന്ന് ലാപ്ടോപ്പുകളിൽ ജോലി ചെയ്യുന്നതിനിടയിലാണ് അവൻ വിളിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി രോഹിത് ഏട്ടൻ ഏൽപ്പിച്ച വടക്കേ അമേരിക്കൻ ലോജിസ്റ്റിക്സ് ഡെസ്കിന്റെ ഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമക്കുന്നതിന്റെ ക്ഷീണം അവന്റെ കണ്ണുകൾക്ക് താഴെ കറുത്ത പാടുകളായി കാണാമായിരുന്നു.
എങ്കിലും സ്ക്രീനിൽ ജസ്‌നയുടെ മുഖം കണ്ടതും ഷാഹിദിന്റെ മുഖം വിടർന്നു!
“ആഹാ! അവസാനം എന്റെ തമ്പുരാട്ടിക്ക് ഒന്നു കോൾ എടുക്കാൻ സമയം കിട്ടിയല്ലോ!” ഷാഹിദ് പരിഭവവും സ്നേഹവും കലർന്ന സ്വരത്തിൽ പറഞ്ഞു. “രണ്ട് ദിവസമായിട്ട് നിന്നെ ഒന്ന് ലൈവായിട്ട് കാണാൻ വേണ്ടി ഞാൻ തപസ്സിരിക്കുകയായിരുന്നു പൊന്നൂ!”
“അയ്യോ ഇക്കാ… അങ്ങനെയല്ല…” ജസ്‌ന ഉറക്കം തൂങ്ങുന്നതുപോലെ കണ്ണുകൾ പതിയെ തിരുമ്മിക്കൊണ്ട്, അങ്ങേയറ്റം തളർന്ന ശബ്ദത്തിൽ പറഞ്ഞു: “ഇവിടെ രാവിലെ മുതൽ വൈകുന്നേരം വരെ മെഡിക്കൽ സെന്ററിലെ ഓട്ടമല്ലേ ഇക്കാ. റൂമിലെത്തുമ്പോഴേക്കും തലവേദന വന്ന് കണ്ണ് തുറക്കാൻ വയ്യാതെയാകും. ഇപ്പോഴും ദാ ഗുളിക കഴിച്ചു കിടന്നതേയുള്ളൂ… ഇക്കയോട് ഞാൻ പറഞ്ഞതല്ലേ ഇങ്ങോട്ട് വന്നു എൻ്റെ കൂടെ
ഇതൊക്കെ ശരി ആകി തരാൻ”
ഷാഹിദ് സ്ക്രീനിലൂടെ അവളെ അടിമുടി ഒന്ന് സൂക്ഷിച്ചുനോക്കി. മങ്ങിയ മഞ്ഞ വെളിച്ചത്തിൽ, തലയിണയിലേക്ക് ചാരിയിരിക്കുന്ന ജസ്‌നയുടെ വെണ്ണക്കൽ കഴുത്തിലും തോളുകളിലും കിടക്കുന്ന ആ തിളങ്ങുന്ന കടുംചുവപ്പ് പട്ടുതുണിയിലേക്ക് അവന്റെ കണ്ണുകൾ നീണ്ടു!
