ഞാൻ : ശെരി അമ്മേ. ഞാൻ ഒന്ന് ആലോചിക്കട്ടെ..
നിഷ : ശെരി മോനെ.ബൈ.
Call hangs up
(എന്ത് കിണ്ടി എക്ക ആണോ അപ്പോ ഇനി വേറെ വഴി ഒന്നുല്ല കെട്ടുക ഹും ഇനി പറ്റിയില്ല അവൾ പറഞ്ഞ പോലെ ഡിവോഴ്സ് ആ നോക്കാം )
പ്രിയയുടെ ഫ്ലാറ്റിൽ.
പ്രിയ : ഹലോ അമ്മേ.
നിഷ : അഹ് പ്രിയേ ഞൻ സംസാരിച്ചു ആ കുട്ടിക്ക് നല്ല വിഷമം ഉണ്ടെന്ന് തോന്നുന്നു.ഇൻസെക്യൂരിറ്റി കാരണം ഇടക് ഇടക് ടൈപ്പ് അല്ല എന്നൊക്കെ പറയുന്നേ പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു നല്ല സൗമ്യമായ സംസാരം മൂത്തവരെ ബഹുമാനിക്കാൻ അറിയാം നിന്നെ ഇപ്പളും മാഡം എന്നാ വിളിക്കുന്നെ അല്ലെ.
പ്രിയ : ആഹ്ഹ്ഹ്.
നിഷ : അഹ് എന്തായാലും ഞൻ പറയണേ നീ കെട്ടിക്കോ. ഞൻ ഇപ്പളെ ഒന്ന് പറയാ അവനെ പോലത്തെ ഒഎസ് കുട്ട്യേ ഇനി കിട്ടില്ല.
പ്രിയ : ഓഹ് അതിനുള്ളിൽ അവൻ മയക്കി എടുത്തോ.
നിഷ : പിന്നെ അതിന് എന്തിനാ മയക്കുന്ന. പാവം അത് ഈ ഹോസ്റ്റൽ ഫുഡ് കഴിച് ക്ഷീണിച്ച് ഇരിക്കണേ.
പ്രിയ : എന്തൊരു caring.ഞാൻ എന്തേലും കഴിച്ചോന്നു അമ്മ ചോയിചോ.
നിഷ : നിനക്ക് എന്ന കുശുമ്പാ പെണ്ണെ. നീ അല്ലെ കൊറച്ജരം മുന്നേ ചിക്കൻ ചവച്ചോണ്ട് ഇരുന്നേ ഞങ്ങൾ കേട്ടു.
പ്രിയ : ഒഹ്ഹ്ഹ്. ആഹ്ഹ്.
നിഷ : എന്നാ ചെല്ല് ഒറങ്ങിക്കോ എന്നിട്ട് സൺഡേ ഇടാൻ ഡ്രസ്സ് എക്ക നോക്ക് എന്നിട്ട് സാറ്റർഡേ നേരത്തെ ഇങ്ങനെ വാ.
പ്രിയ : ഹും എന്നാ ശെരി.
Call hangs up.
(അപ്പോ ഇനി കെട്ടുക അല്ലാതെ വേറെ വഴി ഇല്ല. എല്ലാർക്കും അവനെ മതി അതിനുമാത്രം എന്തുണ്ട് അവന്റെലെ. ആ. എന്നാ കേട്ടാം പിന്നെ പറ്റിയില്ലെങ്കിൽ ഡിവോഴ്സ് അത്രേന്നെ.)
രണ്ട് പേരുടേം ഒരേ ചിന്തയിൽ അന്നത്തെ ദിവസം അവസാനിച്ചു.
പിന്നെ വെള്ളിയാഴ്ച ഒന്നും നടന്നില്ല നോർമൽ ഡേ പോലെ അതും പോയ്.
സാറ്റർഡേ വൈന്നേരം 5 മണി യൂറോ മെൻസ് വെയർ ഷോപ്പിൽ.
ആ ബ്രൗൺ ഷർട്ട് ആഹ്ഹ്ഹ് പിന്നെ സെയിം കര മുണ്ട്. ആഹ്ഹ് പാക്ക് ചെയ്തോ.
അതും വാങ്ങി നേരെ വിട്ടു വീട്ടിലേക്.
വീട്ടിൽ ചെന്നതിനു ശേഷം.
രാത്രീ 10.30
അമ്മയും ചേട്ടനും ചേട്ടത്തിയും വീട്ടിൽ എത്തിയതിനു ശേഷം.
അമ്മ : മോനു മതി ഒറങ്ങീത് വാ ലാഴ്ചറ്റ് കിടക്ക്.
ഞാൻ : ആഹ്ഹ് വരാം.
അമ്മ : ഡ്രസ്സ് എടുത്തോ നീ.
ഞാൻ : ആഹ്ഹ് ആ ബാഗിൽ ഒണ്ട്.
അമ്മ : അഹ് നോക്കട്ടെ, ഒഹ്ഹ്ഹ് ബ്രൗൺ ആഹ്.
ഞാൻ : അഹ് അതെ.
അമ്മ : ഏഹ്മ് ചേരും.
ഞാൻ : ചേരണ്ടേ . ഇതുപോലെ ആവണം കല്യാണം ചേരുന്നൊരു വേണം ചേരാൻ അല്ലാതെ നിർബന്ധിച്ചു ചേർക്കുക അല്ല.
അമ്മ ( കേക്കാത്തത് പോലെ ): വാ കഴിക്കാൻ നാളെ പോവാനുള്ളതാ.
ഞാൻ : ഓഹ് തള്ള. അതേ ഡ്രസ്സ് പോലെ തന്നെ ആണ് കല്യാണവും ചേരുന്നവർ വേണം ചേരാൻ.അല്ലാതെ നിർബന്ധിച്ചു ചേർക്കാൻ നോക്കുക അല്ല വേണ്ടത്.
അമ്മ : ഞാൻ കഴിക്കാൻ പോകുവാ നീ വരുന്നുണ്ടേ വാ ഇല്ലേ ഇവിടെ കിടക്ക്.
ഞാൻ : ആഞ്ജനേയ സ്വാമി……( വെറുതെ വിട്ടിരിക്കുന്നു പോകോ പോയ് ജീവിച്ചോ )
ഫുഡ് കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ.
അച്ഛൻ : നാളെ 11 നെ മുന്നേ അവിടെ എത്തണം അപ്പോ ഒരു 10 നു എങ്കിലും ഇറങ്ങണം.
ചേട്ടൻ : ആഹ്ഹ് അച്ഛാ നേരത്തെ ഇറങ്ങാം.
അമ്മ : നേരത്തെ ഒറങ്ങിക്കോ മൊബൈലും നോക്കി ഇരിക്കണ്ട.
ഞായറാഴ്ച രാവിലെ 5 മണി
പതിവ് പോലെ അലാറം കേട്ട് എണീച്ചു.വർക്ക് ഔട്ട് ചെയ്തു ചെയ്യാവെച്ചു എന്നിട്ട് ഇനിയാണ് ഒരു കാര്യം ഉള്ളത് 1 കൊല്ലം ആയി ഞാൻ വളർത്തിയ എന്റെ മുടി വെട്ടാൻ തീരുമാനിച്ചു പിന്നെ താടിയും.ഇന്ന് ഇവർ പുതിയ വിക്രത്തിനെ കാണും.
8 മണിക്ക് ഹെയർ സലൂണിൽ.
ഞാൻ : ചേട്ടാ മുടിയുടെ ലെങ്ത് ഒത്തിരി കുറയാതെ ഒരു curtain flow പിന്നെ താടി ഒരു low beard ട്രിമ്.
ബാർബർ : അഹ് സെറ്റ് ആക്കാം.അപ്പോ ഫുൾ ഒരു ചേഞ്ച് എന്നാ ഈ പുരികം കൂടി thread ചെയ്യട്ടെ ഇത് വല്ലാതെ വളർന്നില്ലേ.
ഞാൻ : ഏഹ്ഹ് ആണുങ്ങളുടെ പുരികം thread ചെയ്യുമോ.
ബാർബർ: പിന്നെ നീ ടെൻഷൻ ആവണ്ട സെറ്റ് ആക്കിയിരിക്കും
.
ഞാൻ : ചേട്ടന് ഞാൻ എന്നെ ഏല്പിക്കുവാ കുളമാക്കല്ല് ഇന്ന് എന്റെ കല്യാണ നിശ്ചയം ആണ്.
