ഞാൻ : ഹും പെട്ടന്ന് കയ്യീന്ന് പോയെടാ.
അർജുൻ : അത് സാരില്ല ഞൻ ഒരു അഡി കൂടി കൊടുത്തേനെ.നീ വാ അവർ അവിടെ നോക്കി ഇരിക്കാ.
പിന്നെ അവർ ആരും അതെ പറ്റി സംസാരിച്ചില്ല. അന്ന് പിന്നെ ഒന്നും നടന്നില്ല.
രാത്രി 9 മണി ഹോസ്റ്റലിൽ.
അമ്മ കാളിങ്.
അമ്മ : മോനു…….
ഞാൻ : എന്താണ് .
അമ്മ : ഓ കലിപന്റെ ദേഷ്യം കൊറഞ്ഞില്ലേ.
ഞാൻ :ആഹ്ഹ്ഹ് ഇല്ല എന്തോ വേണം.
അമ്മ : ഓഹ് ചൂടാവതെടാ ചക്കരെ.
ഞാൻ : ഓഹ് സോപ്പ് ഇടണ്ട കാര്യം പറ.
അമ്മ : കാര്യോന്നുമില്ല വിളിക്കാൻ തോന്നി വിളിച്ചു.
ഞാൻ : ഓ.
അമ്മ : ആഹ്ഹ് ഇനി നമ്മൾ വിളിക്കുമ്പോ എടുക്കാനേക്ക് ഒരു മടി ആവും. കാമുകിയെ കിട്ടിയില്ലേ. 🤭🤭.
ഞാൻ : അമ്മേ നിർത് എനിക്ക് പുള്ളികാരിയെ ഇഷ്ടല്ല ഈ കല്യാണത്തിനും. അത് ആദ്യം മനസ്സിലാക്ക്.
അമ്മ : അറിയാം. അമ്മേടെ മോനുനെ ഇപ്പൊ കല്യാണം വേണ്ട ചുമ്മാ ഇങ്ങനെ കറങ്ങി നടന്നാൽ മതി.
ഞാൻ : ആരു കറങ്ങി നടക്കുന്നു.
അമ്മ : ഞാൻ അറിഞ്ഞു. അപ്പു പറഞ്ഞു ( ഏട്ടത്തി അപർണ ). ( അർജുന്റെ ബര്ത്ഡേയ്ക്ക് ഞങ്ങൾ കൊടക് പോയ് ലീവ് എടുത്തിട് )
ഞാൻ :ഓഹ് അപ്പോ എല്ലാം അറിഞ്ഞു അല്ലെ.
അമ്മ : ആ അറിഞ്ഞു. അമ്മേടെ മോൻ എന്തെക്കെ ഒളിപ്പിക്കാൻ നോക്കിയാലും ഞൻ കണ്ട് പിടിക്കും. ആ പുതിയ വാച്ചിന് എത്ര ആയെന്ന പറഞ്ഞെ.
ഞാൻ :4000
അമ്മ :34000 അല്ലേടാ കള്ള ചെക്കാ.
ഞാൻ : പിന്നെ ആരു പറഞ്ഞു.( TISSOT PRX 40MM)
അമ്മ : അതിന്റെ ബോക്സ് ഇവിടെ ഇണ്ടായ് ഒളിപ്പിക്കുമ്പോ എല്ലാം ഒളിപ്പിക്കാൻ പഠിക്കണം കേട്ട അമ്മേടെ കള്ളൻ.
ഞാൻ : ഓഹ് ശെരി. അടുത്ത പ്രാവശ്യം എല്ലാം കൃത്യമായ ഒളിപ്പികാം😤.
അമ്മ : ഹാ ദേഷ്യ പെടാതെ അമ്മേടെ കള്ളൻ 🤭 വൈശൂന്റെ ക്രെഡിറ്റ് കാർഡ് കാണാനില്ലന്ന പറഞ്ഞെ. അമ്മേടെ കള്ളൻ അത് അങ്ങ് കൊടുത്തേക്കട്ടാ. മോനു എന്തേലും വേണേ അമ്മേനോട് പറഞ്ഞ പോരെ അമ്മ വാങ്ങി തരില്ലേ. ഇല്ലേ മോനു.എന്റെ കാർഡ് ഇവിടെ ഇണ്ട് അത് കണ്ടില്ലേ കള്ള നീ. അവൻ ആണേ ആ കാർഡ് തപ്പി ഹോസ്പിറ്റൽ വരെ പോയ് പാവം..എന്നിട്ട് ഞാൻ പറഞ്ഞു മോനുന്റെ കയ്യിൽ ഉണ്ടെന്ന്.
ഞാൻ : ഓ പിന്നെ പാവം. അത്ര പാവം ഒന്നുമല്ല. പിന്നെ അല്ലേലും അമ്മക് ചേട്ടനോട് അല്ലെ സ്നേഹം.
അമ്മ : ഓ പിന്നെ ഇനി അതിന് പിണങ്ങേണ്ട എനിക്ക് എന്റെ കള്ളനോടാ സ്നേഹം കേട്ടോ.
ഞാൻ : ഒഹ്ഹ്ഹ് കേട്ടു.
അമ്മ: എന്നാ ഒരു ഉമ്മ എക്ക തരാം കേട്ടോ.
ഞാൻ : ummahhhh😘😘.
അമ്മ : ummmahh 😘😘. എന്നാ ചെല്ല് മോനു ഒറങ്ങിക്കോ അമ്മയും ഡ്യൂട്ടിക് പോവാ ബൈ ട്ടോ നാളെ വിളിക്കാ.
ഞാൻ : ബൈ അമ്മ.
Call hangsup.
പിന്നെ ഒന്നും നോക്കീല അങ്ങൊട് കെടന്ന് ഉറങ്ങി.
രാവിലെ 5 മണി
അലാറം കേട്ട് എണീച്ച് നേരെ ജിമ്മിൽ പോയ് വർക്ഔട്ടും കഴിഞ്ഞ് വന്നു കുളിച് റെഡി ആയി ഓഫീസിലേക്ക്.
എല്ലാർക്കും ഗുഡ് മോർണിംഗ് കൊടുത്ത് ബാഗ് ടേബിളിൽ വെച്ച ഇന്നലത്തെ മെയിൽ ചേച്ചി ചെയ്ത് പുതിയ പ്രൊജക്റ്റ് എന്തെങ്കിലും വന്നോന്നു നോക്കി.
കോഡ് എറർ ഇണ്ടായ ഒന്ന് രണ്ട് പ്രൊജക്റ്റ് നോട്ട് ചെയ്ത് അത് സോൾവ് ആക്കികൊണ്ട് ഇരുന്നപ്പോൾ ആണ് എല്ലാരും വരുന്നത്.
അർജുൻ: ആ മോനെ വിക്രമാ വാ കാന്റീൻ പോവാം.
ഞങ്ങൾ ചെല്ലുമ്പോ എല്ല്ലാരും അവിടെ ഇണ്ട്.
സ്നേഹ : നിന്റെ ദേഷ്യം എല്ലാം പോയ.
ഞാൻ : ആഹ്ഹ് പോയ് പോയ്.
അരുൺ : ചേച്ചി രണ്ട് ചായ ക്കൂടെ.
ഞങ്ങൾ ചായ കുടിച്ചോണ്ട് ഇരുന്നപ്പോൾ.
സ്നേഹ : ദേട പ്രിയ മാം.
ഞാൻ : അതിന്.
സ്നേഹ : അല്ല അതിനൊന്നുല്ല ആരെയോ തപ്പുവാന്നു തോന്നുന്നു.
ഞാൻ : ആരേലും തപ്പട്ടെടി നിനക്കെന്ന.
അരുൺ : എടാ ഇങ്ങോടാ നോക്കുന്നെ. വരുന്നുണ്ട് ഇങ്ങോട്.
ഞാൻ : ഇതിനി എന്താണാവോ വേണ്ടേ.
പ്രിയ : ഹായ്.
സ്നേഹ : ഹലോ മാം.
പ്രിയ : ഹായ് വിക്രം ഒന്ന് എന്റെ കൂടെ വരാമോ.
ഞാൻ : എന്തിനാ മാം.
പ്രിയ : അത് ഇന്നലത്തെ ആ ഡാറ്റബാസിൽ ചെറിയ കറക്ഷൻ.
ഞാൻ : ആഹ്ഹ് വരാം.ഇപ്പോ വരാട്ടോടാ.
പ്രിയയുടെ കേബിനിൽ.
പ്രിയ : വിക്രം ഇന്നലെ വിക്രമിനോട് അങ്ങനെ പറയാൻ പാടില്ലാരുന്നു.
ഞാൻ : സാരില്ല മാം its ഒക്കെ.ഇനി ഞാൻ പൊക്കോട്ടെ.
