പ്രിയ : അത് നമക് എന്താണെന്ന് വെച്ച ചെയ്യാം.എല്ലാരോടും പറഞ്ഞോ എന്നാ കാണാൻ വന്നു കാര്യം. വല്യ കളിയും ചിരിയും ആരെന്നാലോ.
ഞാൻ : ഏയ്യ് എന്റെ ഫ്രണ്ട്സിനോട് മാത്രേ പറഞ്ഞോളൂ മാം.
പ്രിയ : ഹും അപ്പോ വിക്രം എന്റെ വീട്ടുകാർ അമ്പിനും വില്ലിനും അടുക്കുന്നില്ല. 1 വീക്ക് ഞാൻ നോക്കട്ടെ എന്നൊക്കെ പറഞ്ഞത് ഹാൻഡ്‌ലെ ചെയ്തു ബട്ട് അതോണ്ടൊന്നും കാര്യം ഇല്ല, അവർ എന്തായാലും ഇത് നടത്തുന്ന മട്ട. അമ്മ ഇമോഷണലി എന്നെ ഇട്ട് കൊല്ലുവാ.വിക്രത്തിനെ ഏതേലും ചെയ്യാൻ പറ്റുമോ.
വിക്രം : മാം എന്ന ഈ പറയുന്നേ ഞൻ മാമിനെ വിശ്വസിച്ച ഇരികാർന്ന ഇതിപ്പോ എന്റെ വീട്ടുകാർ ഞൻ പറഞ്ഞാലൊന്നും കേൾക്കില്ല.ഇതിപ്പോ ഞൻ ചെന്ന് മൊടക്കിയ അവർ ഞൻ ഗേ അന്ന് വല്ലോം പറയും.
പ്രിയ : താൻ ഗേ ആണോ.
ഞാൻ : എന്റെ പൊന്നു മാം മാഡം കൂയ് തൊടങ്ങല്ലേ ഞാൻ ഗേ യോ മണ്ണാകട്ടയോ ഒന്നും അല്ല. ഞൻ സംസാരിക്കാനൊള്ളത് എന്നലെ സംസാരിച്ചു.
പ്രിയ : എന്നിട്ട്.
ഞാൻ : എന്നിട്ടെന്താ അവർ എനിക്ക് പട്ടിടെ വില പോലും തന്നില്ല.
പ്രിയ : നന്നായി.
ഞാൻ : എന്തേലും ഒന്ന്ചെയ്യ് മേം.
പ്രിയ : നീ ആരേലും കേറി പിടിച്ചെന്ന് പറയട്ടെ. കല്യാണം മുടങ്ങിയ പോരേ.
ഞാൻ ( നല്ല ദേഷ്യം വരുന്നോണ്ട് ബട്ട് കണ്ട്രോൾ ചെയ്ത് ): മാം വിട്ടേക് ഞാൻ തന്നെ എന്തേലും ചെയ്തോളാം. പിന്നെ ആവിശ്യം വീട്ടുകാരോട് പറയരുത്. മാളിന്റെ പോലെ തന്നെ എനിക്കും ഒള്ളത് പ്രസവിച്ച അമ്മ തന്നെയാ അല്ലാതെ. ഇപ്പോ പറഞ്ഞത് ഏതേലും ഒരു അമ്മ കേട്ടാൽ അവർടെ അവസ്ഥ ചിന്തിച്ചേട്ട് ഇണ്ടോ നിങ്ങൾ ചുമ്മാ സ്വന്തം അവശ്യത്തിന് വേണ്ടി എന്തും.
കാണിക്കാനുള്ള വിചാരം വേണ്ട.ചെയ്യാനുള്ളത് ഞൻ ചെയ്തോളാം.
പ്രിയ : ഏയ്യ് താൻ ഇങ്ങനെ race അവല്ലേ അത് വിഡ്രോ ഞൻ അത് പെട്ടന്ന്. താൻ തന്നെകൊണ്ട് പറ്റുന്നത് ചെയ് അല്ലാതെ ഞൻ എന്താ പറയുക.
ഞാൻ: ഒന്നും പറയണ്ട അതാ നല്ലത്.
പിന്നെ അവിടെ നിന്നില്ല നേരെ ഡോയർ തുറന്നു വലിച്ചു ഒരു അടക്കേം ചെയ്ത് പക്ഷെ അത് ഗ്ലാസ് ഡോർ ആയിരുന്നു അത് അഹനെ വല്യ ഒച്ചയിൽ പൊട്ടി തവിടു പോടീ ആയി.
ഞാൻ നോക്കുബോ എല്ലാരും എന്നെ നോക്കി നിക്കുന്നു. ഒഹ്ഹ്ഹ് shit എല്ലാരോടും ഒരു സോറി പറഞ്ഞത് ഞൻ നേരെ എന്റെ ടേബിളിലേക്കു പോയ് പ്രിയ ഇത് നോക്കി തലയിൽ കൈ വെച്ചു ഡോറിന്റെ അവിടെ നിക്കുന്നുണ്ട് ഞൻ ലെന്നും ശ്രദിക്കാൻ പോയില്ല അല്ലെ തന്നെ കയ്യിന്ന് പോയ് നിക്ക.
പ്രിയ സെർവ്നേറ്റിനോട് ആ ഗ്ലാസ് എല്ലാം ക്ലീൻ ആക്കാൻ പറയുന്നത് കേട്ടു.
സ്നേഹ : ഡാ എന്നാടാ പറ്റിയെ.നീ ഇങ്ങനെ ഒന്നും പെരുമാറി കണ്ടിട്ട് ഇല്ലാലോ.
(ശെരിയ അന്ന് അവന്റെ മരണത്തിന് ശേഷം ഞൻ എന്റെ ദേഷ്യം കുറച്ചു അടി ഇടി ഒന്നും ഇല്ലാതെ ഒരു പ്രേശ്നത്തിനും പോവാതെ. പക്ഷെ ഇപ്പോ ചെറുതായിട്ട് ആണേലും ഞൻ പഴേ പോലെ ആവുന്നു.ഇല്ല അന്ന് എടുത്ത തീരുമാനം ആണ് അതിൽ മാറ്റം ഇല്ല ദേഷ്യം ഒന്നിനും ഒരു പരിഹാരം അല്ല വിക്രം calm ഡൌൺ.)
ഞാൻ : ഒന്നുമില്ലെടി പുള്ളികാരിക് കല്യാണം മുടക്കാൻ പറ്റിയില്ലെന്ന്. അപ്പോ അല്ലെ വേണ്ട പിന്നെ പറയാം എന്റെ മൂഡ് ശെരി അല്ലേടി ഞാൻ ഒന്ന് കാന്റീൻ പോവാ ആരേലും ചോയ്ച്ചത് കണ്ടില്ലെന്ന് പറഞ്ഞാൽ മതി.
സ്‌നേഹ : ശെരിയെടാ .
ക്യാന്റീനിൽ.
ഞാൻ : ചേച്ചി ഒരു ചായ.
പിന്നെ ഞാൻ ആ ചായേം കുടിച് അവിടെ ഇരുന്ന് പിന്നെ അറിയാതെ ചെറിയ ഒരു മയക്കത്തിലേക് പോയ്.
അർജുൻ വന്നു വിളിച്ചപ്പോൾ ആണ് ഞാൻ എണീക്കുന്നെ.
അർജുൻ : ഡാ എണീക്ക് ലഞ്ച് ടൈം ആയി.
ഞാൻ : ഹാ നീ ചെല്ല് ഞാൻ വര.
അർജുൻ : എന്താടാ എന്ത് പറ്റി.
ഞാൻ : ഏയ് ഒന്നുല്ലടാ ആ പെണ്ണുമ്പുള്ളക്ക് വീട്ടുകാർ നിർബന്ധം ആണ് അതാണ് ഇതാണ് എന്നിട്ട് അവസാനം കല്യാണം മുടക്കാൻ ഞൻ ആരേലും കേറി പിടിച്ചെന്ന് പറയാം എന്ന്. എന്നാ മൈൻഡ് സെറ്റ് അട. സ്വന്തം കാര്യം മാത്രം.
അർജുൻ : കൊള്ളാലോ പുള്ളിക്കാരി. നീ ഇപ്പോ കഴിക്കാൻ വാ ബാക്കി വരുന്നേടത് വെച്ച കാണാ. ആ പിന്നെ ആ ഡോർ അവർ മാറ്റി എന്നാലും ഇത്രയ്ക്ക് നീ ചൂട് ആവുന്നത് ഞൻ ദ്യായിട്ട കാണുന്നെ.
