രാഗം – 1 Likeഅടിപൊളി  

രാഗം – 1

[ വാസു ]


ഹാളിലെ ആ പഴയ സോഫയിൽ ഒരു മടിയനെപ്പോലെ കിടക്കുകയായിരുന്നു ഞാൻ.

തലയണയ്ക്ക് പകരം എനിക്ക് കൂട്ടുള്ളത് മേമയുടെ മടിയാണ്. പുറത്ത് നല്ല വെയിലാണെങ്കിലും വീടിനുള്ളിൽ നേരിയ ഒരു തണുപ്പുണ്ടായിരുന്നു. കണ്ണുകളടച്ച് അങ്ങനെ കിടക്കുമ്പോൾ, എന്റെ മുടിയിഴകളിലൂടെ മേമയുടെ വിരലുകൾ പതുക്കെ തലോടിക്കൊണ്ടിരുന്നു.

യാതൊരു ചിന്തകളുമില്ലാതെ അങ്ങനെ കിടക്കാൻ വല്ലാത്തൊരു സുഖമാണ്.

പെട്ടെന്നാണ് അടുക്കളയിൽ നിന്ന് ആ ശബ്ദം ഹാളിലേക്ക് ഒഴുകിയെത്തിയത്.

“എടി ദിവ്യേ… നിനക്ക് വേറെ പണിയൊന്നുമില്ലേ? പോത്തുപോലെ വളർന്നവനെ എടുത്തു മടിയിലിരുത്തി കൊഞ്ചിക്കാൻ! വയസ്സ് ഇരുപത്തിമൂന്ന് കഴിഞ്ഞു അവന്, എന്നിട്ടും മേമയുടെ മടിയിലിരുന്ന് കുറുക്കിക്കളിക്കുവാ…”

ശബ്ദത്തിലുള്ള ആ കടുപ്പം കേട്ടാൽ ആർക്കും തോന്നും ഭയങ്കര ദേഷ്യത്തിലാണെന്ന്. പക്ഷെ എനിക്കറിയാം അത് വെറുതെയാണെന്ന്. മറ്റാരുമല്ല, എന്റെ സ്വന്തം അമ്മയാണ് ആ ഡയലോഗിന്റെ ഉടമസ്ഥ…

ദേവിക ജയശങ്കർ. ഞാൻ പതിയെ കണ്ണ് തുറന്ന് മുകളിലേക്ക് നോക്കി. ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ മേമ അടുക്കളയിലേക്ക് നോക്കി മറുപടി കൊടുത്തു.

“ഒന്ന് പോടീ അവിടുന്ന്… ഇവൻ എപ്പോഴും എനിക്ക് കുട്ടി തന്നെയാ… അല്ലെടാ എന്റെ ചക്കരക്കുടമേ?”

ചിരിച്ചുകൊണ്ടാണ് മേമ അത്,പറഞ്ഞെങ്കിലും ആ നെഞ്ചിലെ നേർത്ത ഒരു സങ്കടം എനിക്ക് മനസ്സിലാകുമായിരുന്നു.

ഇതാണ് ദിവ്യ, എന്റെ സ്വന്തം മേമ. അമ്മയുടെ അനിയത്തി. ഞങ്ങളുടെ വീട്ടിൽ നിന്നും കഷ്ടിച്ച് അഞ്ഞൂറ് മീറ്റർ ദൂരം മാത്രമേയുള്ളൂ മേമയുടെ വീട്ടിലേക്ക്.

അതുകൊണ്ട് സ്വന്തം വീട്ടിലെ പണിയൊക്കെ ഒതുക്കി മേമ മിക്കവാറും ഇവിടെത്തന്നെ കാണും. ഒരു രീതിയിൽ പറഞ്ഞാൽ ഇതൊരു ദിനചര്യയാണ്.

മേമയ്ക്ക് പ്രായം നാല്പതിനോട് അടുക്കുന്നു. പക്ഷെ, സ്വന്തമായിട്ട് ഒരു കുഞ്ഞികാല് കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. അതിനു കാരണം മേമയുടെ ഭർത്താവ് രാജീവ് തന്നെയാണ്.

കല്യാണം കഴിഞ്ഞ നാൾമുതൽ തുടങ്ങിയ കുടിയാണ്. കുടിച്ച് കുടിച്ച് അങ്ങേരെ എല്ലാം അടിച്ചപ്പോയി. ഏത് ഭാഗത്താണ് പ്രശ്നമെന്ന് ഇപ്പോൾ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കുഞ്ഞുങ്ങളില്ലാത്ത

ആ സങ്കടം മുഴുവൻ മേമ തീർക്കുന്നത് എന്നോടാണ്. ഒറ്റ മോനായതുകൊണ്ട് അമ്മയേക്കാൾ കൂടുതൽ എനിക്ക് സ്വാതന്ത്ര്യം മേമയുടെ അടുത്താണ്. എന്ത് ചോദിച്ചാലും അപ്പോൾ തന്നെ സാധിച്ചു തരും.

എനിക്കാണെങ്കിൽ അമ്മ കഴിഞ്ഞാൽ, ചിലപ്പോൾ അതിനേക്കാളും ഇഷ്ടം ഈ മടിയിൽ കിടക്കാൻ സമ്മതിക്കുന്ന എന്റെ സ്വന്തം മേമയോടാണ്.

അടുക്കളയിൽ പാത്രങ്ങൾ തട്ടിയും മുട്ടിയുമുള്ള അമ്മയുടെ അടുത്ത പിറുപിറുക്കൽ അപ്പോഴേക്കും പുറത്തേക്ക് വന്നു.

“പെറ്റ തള്ളയേക്കാളും കൂറ് അവന് അവളോടാ…”

അതുകേട്ട് മേമ എന്നെ നോക്കി കള്ളച്ചിരിയോടെ കണ്ണടച്ചു കാണിച്ചു. ഞാൻ തിരിച്ച് മേമയെ നോക്കിയും ഒന്നു ചിരിച്ചു. ആ വീടിന്റെ ഒരു താളം എപ്പോഴും ഇങ്ങനെയായിരുന്നു.

അമ്മയുടെ ഈ പിറുപിറുക്കലിന് കാരണം ഞാൻ ഇങ്ങനെ മേമയുടെ മടിയിൽ കിടക്കുന്നത് മാത്രമല്ല എന്ന് എനിക്ക് നന്നായി അറിയാം. പഠിപ്പൊക്കെ കഴിഞ്ഞ്, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഇങ്ങനെ വീട്ടിൽ കുത്തിയിരിക്കുന്നത് കൊണ്ടു കൂടിയാണ്.

ഇരുപത്തിമൂന്ന് വയസ്സായി, പഠിത്തവും കഴിഞ്ഞു. അച്ഛൻ ജയശങ്കറിന് നാട്ടിൽ അത്യാവശ്യം തരക്കേടില്ലാത്ത ഒരു ബിസിനസ്സുണ്ട്. സ്വന്തം കഷ്ടപ്പാട് കൊണ്ട് അച്ഛൻ കെട്ടിപ്പടുത്തതാണ് അതെല്ലാം.

അതുകൊണ്ട് തന്നെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം, ഒറ്റ മോനായ ഞാൻ ആ ബിസിനസ്സ് ഏറ്റെടുത്ത് നടത്തണം എന്നാണ്. പഠിച്ചിറങ്ങിയ അന്ന് മുതൽ അച്ഛൻ ഈ പല്ലവി പാടാൻ തുടങ്ങിയതാണ്.

എന്റെ കൂടെ നിന്നു കാര്യങ്ങളൊക്കെ പഠിക്കാൻ അച്ഛൻ പലവട്ടം പറഞ്ഞെങ്കിലും എനിക്ക് അതിനോട് യാതൊരു താല്പര്യവുമില്ല. കണക്കുകൾ കൂട്ടാനും ആളുകളോട് വിലപേശാനുമൊന്നും എന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല.

Updated: September 2, 2026 — 9:16 pm

Leave a Reply

Your email address will not be published. Required fields are marked *