ഞാൻ ദേഷ്യം കടിച്ചുപിടിച്ച് പറഞ്ഞു.
അഭി അവളെ
നോക്കി വളരെ സമാധാനത്തോടെ പറഞ്ഞു,
“സോറി ചേച്ചി അവൻ അറിയാതെ സംഭവിച്ചതാ… വിട്ടേക്ക്.”
അവൾ അഭിയെയും എന്നെയും മാറിമാറി നോക്കി. ആ ചുണ്ടിലെ പുച്ഛം ഒന്നുകൂടി കൂടി.
“ന്യായീകരിക്കാൻ അടുത്തയാൾ വന്നല്ലോ. നിങ്ങൾ ആണുങ്ങളുടെ ഈ പരസ്പരം താങ്ങുന്ന കൂട്ടുകെട്ടൊക്കെ എനിക്ക് നന്നായിട്ടറിയാം. വഴിമാറി നിൽക്ക് അങ്ങോട്ട്!”
ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വാഷ് ഏരിയ ലക്ഷ്യമാക്കി വേഗത്തിൽ നടന്നുപോയി. അവളുടെ ആ പോക്കും നോക്കി ഞാൻ അങ്ങനെ നിന്നു.
ആരുടെയോ മുൻപിൽ തോറ്റുപോയത് പോലെ വല്ലാത്തൊരു അസ്വസ്ഥത എന്റെ ഉള്ളിൽ നിറയുകയായിരുന്നു. അവൾ പോയിക്കഴിഞ്ഞിട്ടും ആ കാന്റീനിലെ കാപ്പിയുടെ മണത്തിനൊപ്പം അവളുടെ സാന്നിധ്യം അവിടെ തങ്ങിനിൽക്കുന്നതുപോലെ തോന്നി.
ഇന്റർവ്യൂവിന് കയറുന്നതിന് മുൻപ് തന്നെ എന്റെ ആത്മവിശ്വാസവും മൂഡും മുഴുവൻ കളയാൻ ആ ഒറ്റ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു
