“വലിയൊരു പ്രശ്നമുണ്ടായി… ഒരുതരം ഫൈനൽ വാണിംഗ് കിട്ടിയിട്ടാ ഞാൻ ഇറങ്ങിയിരിക്കുന്നത്. ഇതിന്ന് ശരിയായില്ലെങ്കിൽ പിന്നെ എന്റെ ലൈഫ് ഞാൻ വിചാരിച്ച പോലെ നടക്കില്ല.”
ഞാൻ ഒരു നെടുവീർപ്പോടെ അവനോട് പറഞ്ഞു.
അഭി ബൈക്ക് വേഗത്തിൽ മുന്നോട്ട് എടുത്തു.
“ഒന്നും ഓർത്ത് നീ ടെൻഷൻ അടിക്കണ്ട. നിന്റെ പ്രൊഫൈൽ വെച്ച് നോക്കുമ്പോൾ ഇതൊരു സുവർണ്ണാവസരമാണ്. നീ ആ സിവിയിലെ കാര്യങ്ങളൊക്കെ ഒന്ന് മനസ്സിൽ സെറ്റ് ആക്കി വെച്ചോ.
പാളയത്ത് എത്തിയിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം.”
അവനൊരു ആത്മവിശ്വാസത്തോടെ പറഞ്ഞു.
വണ്ടി മുന്നോട്ട് കുതിക്കുമ്പോൾ രാവിലത്തെ തണുത്ത കാറ്റ് എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ആ കാറ്റിന് പോലും ഇന്നൊരു പ്രത്യേക ഗന്ധമുള്ളത് പോലെ.
ഇത് വെറുമൊരു ഇന്റർവ്യൂവിന് വേണ്ടിയുള്ള യാത്രയല്ല, എന്റെ സ്വാതന്ത്ര്യത്തിലേക്കും സ്വപ്നങ്ങളിലേക്കുമുള്ള ഒരോട്ടമാണ്…
പാളയത്തെ ആ വലിയ ഗ്ലാസ് കെട്ടിടത്തിന് മുന്നിൽ അഭിയുടെ ബൈക്ക് നിൽക്കുമ്പോൾ, അവിടെ ചെറിയൊരു ആൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു. കയ്യിൽ ഫയലുകളും പിടിച്ച് വലിയ പ്രതീക്ഷകളോടെ നിൽക്കുന്ന കുറെ ചെറുപ്പക്കാർ.
ചിലരുടെ മുഖത്ത് ടെൻഷൻ വ്യക്തമായി കാണാം, മറ്റുചിലർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ നെഞ്ചിടിപ്പ് പതിവിലും കൂടുന്നത് പോലെ തോന്നി.
“എടാ, ഞാനൊന്ന് അകത്തുപോയി കാര്യങ്ങൾ അന്വേഷിച്ചിട്ട് വരാം. നീ ഈ സൈഡിലോട്ട് ഒന്ന് മാറി നിൽക്ക്,”
ബൈക്ക്
ഒതുക്കി വെക്കുന്നതിനിടയിൽ അഭി പറഞ്ഞു.
ഞാൻ തലയാട്ടി. അവൻ ആ ഗ്ലാസ് ഡോർ തുറന്ന് കെട്ടിടത്തിന് അകത്തേക്ക് പോയി.
ആൾക്കൂട്ടത്തിൽ നിന്ന് അല്പം മാറി ഒരു തൂണിന് അരികിലായി നിൽക്കുമ്പോൾ, എന്റെ ചിന്തകൾ വീണ്ടും പിന്നോട്ട് പോയി. വെറുമൊരു ജോലിയല്ല എനിക്കിത്.
ഇതിൽ തോറ്റാൽ ഞാൻ തിരിച്ചു ചെല്ലേണ്ടത് അച്ഛന്റെ മുന്നിലേക്കാണ്. പിന്നെ എന്റെ ജീവിതത്തിൽ എനിക്ക് യാതൊരു അവകാശവും ഉണ്ടാകില്ല. അച്ഛൻ പറയുന്ന കണക്കുകൾ നോക്കി ആ ബിസിനസ്സും നോക്കിയിരിക്കണം.
അതിനേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ് ഹരണിക. ഈ ഇന്റർവ്യൂ കൂടി പോയാൽ പിന്നെ എന്റെ കഴുത്തിൽ വീഴാൻ പോകുന്ന കുരുക്ക് അവളായിരിക്കും.
എന്റെ ഇഷ്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് അവർ ആ കല്യാണം നടത്തും. സ്വന്തമായി വരുമാനമില്ലാത്ത ഒരാൾക്ക് അഭിപ്രായം പറയാൻ എന്ത് യോഗ്യതയാണുള്ളത്! ചിന്തിക്കും തോറും എന്റെ നെഞ്ചിലൊരു ഭാരം വന്ന് നിറയുകയായിരുന്നു.
“എടാ ഹരീ…”
അഭിയുടെ വിളി കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്.
“ഞാൻ നിന്റെ പേരും ഡീറ്റെയിൽസും അവിടെ കൊടുത്തിട്ടുണ്ട്. പത്തു മണിക്കാണ് ഇന്റർവ്യൂ സ്റ്റാർട്ട് ചെയ്യുന്നത്. ഇപ്പൊ സമയം ഒമ്പത് മണിയല്ലേ ആയുള്ളൂ, നമുക്ക് ഇനിയും സമയമുണ്ട്,”
അഭി എന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“എടാ, എനിക്കെന്തോ വല്ലാത്തൊരു ടെൻഷൻ പോലെ. തൊണ്ടയൊക്കെ വരളുന്നു… വാ, നമുക്ക് ആ കാന്റീനിൽ പോയി ഒരു കോഫി കുടിക്കാം,”
ഞാൻ ദീർഘമായി ഒന്ന് ശ്വാസമെടുത്ത് അവനോട് പറഞ്ഞു.
“ശരി വാ, പോയി എന്തെങ്കിലും കുടിച്ചിട്ട് വരാം,”
അഭി എനിക്ക് മുന്നിലായി നടന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ആ കാന്റീനിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. അഭി ഒരു ടേബിളിനടുത്തേക്ക് മാറി നിന്നപ്പോൾ ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്ന് രണ്ട് കോഫി ഓർഡർ ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ രണ്ട് കപ്പുകളിലായി ആവി പറക്കുന്ന കോഫി കൗണ്ടറിലെത്തി. അത് രണ്ടും കയ്യിലെടുത്ത്, അഭിയെ നോക്കി ഞാൻ പെട്ടെന്ന്
പുറകോട്ടേക്ക് തിരിഞ്ഞതും…
എന്റെ പിന്നിൽ നിൽക്കുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് ഞാൻ അറിയാതെ ചെന്നിടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന ചൂട് കോഫി മുഴുവനായി അവരുടെ ഡ്രസ്സിലേക്ക് മറിഞ്ഞു.
“ഷിറ്റ്!”
എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി. ഞാൻ വേഗം മുഖമുയർത്തി നോക്കി. എന്നേക്കാൾ കുറച്ചു പ്രായം തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടി. ഏകദേശം ഇരുപത്തിയാറ് വയസ്സ് വരും. ആ
