രാഗം – 1 Likeഅടിപൊളി  

ഞെട്ടലിൽ ഞാൻ അവളെ തന്നെ നോക്കി നിന്നുപോയി. അവളുടെ മുഖത്തിന് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ആ കാന്റീനിലെ മങ്ങിയ വെളിച്ചത്തിൽ പോലും തെളിഞ്ഞുനിൽക്കുന്ന, ഇളം സ്വർണ്ണച്ചായം കലർന്നതുപോലൊരു നിറം.

കവിളുകളിൽ സ്വാഭാവികമായി പടർന്നിരുന്ന നേരിയ ചുവപ്പ് ആ മുഖത്തിന് കൂടുതൽ മൃദുത്വം നൽകിയിരുന്നു. കാറ്റിൽ അലക്ഷ്യമായി പാറി കിടന്നിരുന്ന അവളുടെ ചുരുണ്ട കറുത്ത മുടിയിഴകൾ മുഖത്തിന്റെ ഇരുവശത്തേക്കും വീണുകിടക്കുന്നുണ്ട്.

ചില മുടിയിഴകൾ നെറ്റിയിലൂടെ വഴുതിയിറങ്ങി കണ്ണുകൾക്ക് മുകളിലായി തങ്ങി നിന്നിരുന്നു. ബാക്കിയുള്ള ചുരുളുകൾ തോളിലേക്ക് വീണ് അവളുടെ ആ രൂപത്തിന് അലങ്കാരങ്ങളൊന്നുമില്ലാത്ത ഒരു സ്വാഭാവിക സൗന്ദര്യം നൽകി.

അവൾ ധരിച്ചിരുന്ന കടും ചുവപ്പ് നിറത്തിലുള്ള ചുരിദാർ അവളുടെ നിറത്തോട് വല്ലാതെ ചേർന്ന് നിൽക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമായി ചെയ്തിരുന്ന സൂക്ഷ്മമായ പൂക്കളുടെയും വള്ളികളുടെയും എംബ്രോയ്ഡറി ആ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി.

അതിന് മുകളിലൂടെ അലസമായി ഇട്ടിരുന്ന അതേ നിറത്തിലുള്ള ദുപ്പട്ടയിലാണ് ഇപ്പോൾ ഞാൻ വീഴ്ത്തിയ കോഫി പടർന്നിരിക്കുന്നത്. അവളുടെ മുലകളിലും ചെറുതായി പടന്നിരുന്നു.

അമിതമായ മേക്കപ്പോ അലങ്കാരങ്ങളോ ഒന്നുമില്ലാതിരുന്നിട്ടും ആർക്കും അവിടെ നിന്ന് കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗിയുണ്ടായിരുന്നു അവൾക്ക്. ഒറ്റനോട്ടത്തിൽ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നതിനേക്കാൾ, ഒരിക്കൽ നോക്കിയാൽ വീണ്ടും നോക്കിപ്പോകാൻ തോന്നിക്കുന്ന വല്ലാത്തൊരു ആകർഷണം.

പക്ഷേ, എന്റെ ആ നോട്ടം വെറും സെക്കന്റുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ. ആ ഡ്രസ്സിലേക്ക് വീണ കോഫിയേക്കാൾ എന്നെ ഞെട്ടിച്ചത് അവളുടെ മുഖത്തെ ഭാവം മാറിയ രീതിയാണ്.

ആ മനോഹരമായ മുഖത്ത്

അപ്പോൾ മിന്നിമറഞ്ഞത് വെറുമൊരു ദേഷ്യമായിരുന്നില്ല, വളരെ ആഴത്തിലുള്ള ഒരുതരം പുച്ഛവും വെറുപ്പും കൂടിയായിരുന്നു.

“അയ്യോ… ഐ ആം റിയലി സോറി… ഞാൻ കണ്ടില്ല…”

ആത്മാർത്ഥമായി തന്നെ ഞാൻ വിക്കി വിക്കി പറഞ്ഞു.

അവൾ തന്റെ ദുപ്പട്ടയിലെ കാപ്പിക്കറയിലേക്ക് ഒന്ന് നോക്കിയിട്ട് വളരെ പതുക്കെ, എന്നാൽ അത്രയും മൂർച്ചയുള്ള ശബ്ദത്തിൽ ചോദിച്ചു.

“കണ്ടില്ല… അല്ലേ?”

അവളുടെ ചുണ്ടിൽ പരിഹാസം നിറഞ്ഞ ഒരു ചിരി മിന്നി.

“ഈ കണ്ണൊക്കെ എന്തിനാടോ കൊണ്ടുനടക്കുന്നത്? ചുറ്റുമുള്ളതൊന്നും കാണാനല്ലെങ്കിൽ പിന്നെ വേറെ വല്ലടത്തും നോക്കി നടക്കാനാണോ?”

ആ ചോദ്യത്തിലെ ടോൺ എന്നെ ശരിക്കും പ്രകോപിപ്പിച്ചു. ഞാൻ ചെയ്തത് തെറ്റാണ്, പക്ഷെ അത്രയും പേരുടെ മുന്നിൽ വെച്ചുള്ള അവളുടെ ആ സംസാരരീതി എനിക്ക് തീരെ പിടിച്ചില്ല.

ഇന്നലത്തെ പ്രശ്നങ്ങളുടെ ടെൻഷൻ എന്റെ തലയിലുള്ളതുകൊണ്ടാകാം, എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.

“ഹലോ മാഡം, ഞാൻ മനപ്പൂർവം ഒഴിച്ചതൊന്നുമല്ല. തിരിഞ്ഞപ്പോൾ അബദ്ധത്തിൽ തട്ടിയതാ. ഞാൻ അപ്പൊത്തന്നെ സോറിയും പറഞ്ഞല്ലോ. പിന്നെന്തിനാ ഇങ്ങനെ നെഞ്ചത്തേക്ക് കേറുന്നെ?”

ഞാൻ ഒട്ടും വിട്ടുകൊടുക്കാതെ തന്നെ മറുപടി പറഞ്ഞു.

“ഒരു സോറി.”

അവൾ എന്നെ അടിമുടി നോക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു അറപ്പുണ്ടായിരുന്നു.

“നിങ്ങൾ ആണുങ്ങളുടെ ഏറ്റവും വലിയ ആയുധം…എന്ത് തോന്ന്യാസം കാണിച്ചിട്ടും അവസാനമൊരു സോറി പറഞ്ഞാൽ എല്ലാം അവിടെ തീർന്നല്ലോ അല്ലെ? ഉത്തരവാദിത്തമില്ലായ്മ… തനിക്കൊക്കെ ഇത്രയേ ഉള്ളൂ.”

അവളുടെ ആ വാക്കുകളിൽ എന്നോടുള്ള ദേഷ്യത്തേക്കാൾ, മൊത്തം ആണുങ്ങളോടുമുള്ള ഒരു പൊതുവായ വെറുപ്പ് വ്യക്തമായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. വെറുമൊരു കാപ്പി വീണതിന് ഇവളെന്തിനാ ഇങ്ങനെ റിയാക്ട് ചെയ്യുന്നത്?

അപ്പോഴേക്കും ബഹളം കേട്ട് അഭി ഓടിയെത്തി.

“എന്താ… എന്താടാ പ്രശ്നം?”

അവൻ എന്റെ കയ്യിൽ പിടിച്ചു.

“ഒന്നുമില്ലെടാ, ഞാൻ തിരിഞ്ഞപ്പോൾ അറിയാതെ കോഫി ദേഹത്ത് വീണതാ. കണ്ടില്ല എന്ന് പറഞ്ഞിട്ടും ഈ ചേച്ചിക്ക് മനസ്സിലാകുന്നില്ല,”

Updated: September 2, 2026 — 9:16 pm

Leave a Reply

Your email address will not be published. Required fields are marked *