രാഗം – 1 Likeഅടിപൊളി  

അമ്മയുടെ സ്വരത്തിൽ ഇപ്പോൾ ദേഷ്യം കലർന്നിരുന്നു.

“അമ്മേ, എനിക്ക് അവളെ അങ്ങനെയൊരു കണ്ണിൽ കാണാൻ പറ്റില്ല. എന്റെ ലൈഫ് എന്റെ ചോയ്സ് ആണ്. എനിക്ക് ഇഷ്ടമില്ലാത്ത ഒരാളെ ഞാൻ എങ്ങനെ കല്യാണം കഴിക്കും? അവൾക്കിപ്പോൾ പത്തിരുപത്തിരണ്ട്

വയസ്സായില്ലേ, അവളെ പറഞ്ഞു മനസ്സിലാക്കാൻ അമ്മയ്ക്ക് പറ്റില്ലേ?”

ഞാൻ ചോദിച്ചു.

അമ്മ പെട്ടെന്ന് എന്റെ മുഖത്ത് നിന്ന് കണ്ണെടുത്തു. പിന്നെ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു,

“എനിക്ക് പറ്റില്ല. സ്വന്തം വീട്ടുകാരുടെ മുന്നിൽ തല കുനിച്ചു നിൽക്കാൻ എന്നെക്കൊണ്ടാവില്ല. ബാക്കിയൊക്കെ നിന്റെ ഇഷ്ടം പോലെ ചെയ്യ്.”

അത്രയും പറഞ്ഞ് അമ്മ തിരിഞ്ഞു നടന്നു.

അമ്മയുടെ ആ അവസാനത്തെ വാക്കുകൾ കേട്ട് ഉമ്മറത്ത് കൂടുതൽ നേരം നിൽക്കാൻ എനിക്ക് തോന്നിയില്ല. ഒന്നും മിണ്ടാതെ ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു.

വാതിലടച്ച് ഇരുട്ടിലെ, കട്ടിലിലേക്ക് വീഴുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരമായിരുന്നു. മുകളിലെ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് കണ്ണുംനട്ട് അങ്ങനെ കിടക്കുമ്പോൾ ചിന്തകൾ വല്ലാതെ കാടുകയറുകയായിരുന്നു.

എന്തിനാണ് എല്ലാവരും കൂടി ചേർന്ന് എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്? കുട്ടിക്കാലത്ത് കളിചിരികൾക്കിടയിൽ മുതിർന്നവർ തമാശയ്ക്കോ കാര്യമായോ പറഞ്ഞുറപ്പിച്ച ഒരു വാക്കിന്റെ പേരിൽ എങ്ങനെയാണ് എന്റെ ജീവിതം ഞാൻ പണയം വെക്കേണ്ടത്?

ഹരണികയ്ക്ക് എന്നെ ജീവനായിരിക്കും, അവൾക്ക് ഒരുപാട് സ്വപ്നങ്ങളും കാണും. പക്ഷെ എനിക്കവളോട് യാതൊരു ഇഷ്ടവുമില്ല എന്ന് പറഞ്ഞാൽ എന്താണ് ഇവർക്കൊക്കെ മനസ്സിലാകാത്തത്?

കല്യാണം എന്നുപറയുന്നത് രണ്ടുപേരും പൊരുത്തപ്പെട്ട് ജീവിക്കേണ്ട ഒന്നല്ലേ, അല്ലാതെ ആരുടെയൊക്കെയോ വാശി തീർക്കാൻ വേണ്ടി കഴുത്തിൽ കെട്ടേണ്ട ഒന്നല്ലല്ലോ.

ഇതൊക്കെ ആലോചിച്ചപ്പോൾ വല്ലാത്തൊരു തലവേദന വരുന്നത് പോലെ തോന്നി. എന്റെ സ്വപ്നങ്ങൾ, എന്റെ യുകെ യാത്ര… അതൊക്കെ ഇവർക്കൊരു തമാശ മാത്രമാണ്.

ഈ വീർപ്പുമുട്ടലിൽ നിന്നൊന്ന് മാറിനിൽക്കാൻ, എന്റെ സ്വന്തം കാലിൽ നിൽക്കാൻ ആ യുകെ വിസ മാത്രമായിരുന്നു എന്റെ മുന്നിലുള്ള ഒരേയൊരു വഴി.

പക്ഷെ അയച്ച മെയിലുകൾക്കൊന്നും ഇതുവരെ ഒരു മറുപടിയും വന്നിട്ടില്ല. ചിന്തകളുടെ ഭാരം കൂടിവരികയായിരുന്നു.

പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഫോൺ ശബ്ദിച്ചത്. തലയണയ്ക്കരികിൽ കിടന്ന ഫോണെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ അതിൽ ‘Abhi Calling’ എന്ന് തെളിഞ്ഞു.

അഭിജിത്ത്, എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഒന്നും സംസാരിക്കാൻ താല്പര്യമില്ലാത്ത അവസ്ഥയായിരുന്നിട്ടും അവനായതുകൊണ്ട് മാത്രം ഞാൻ കോൾ എടുത്തു.

“ഹലോ… പറയെടാ,”

വല്ലാത്തൊരു മടുപ്പോടെയാണ് ഞാൻ ഫോൺ അറ്റൻഡ് ചെയ്തത്.

“എടാ നീ വീട്ടിലുണ്ടോ?”

അഭിയുടെ ശബ്ദത്തിൽ വല്ലാത്തൊരു ആവേശമുണ്ടായിരുന്നു.

“വീട്ടിലുണ്ട്… എന്തുപറ്റി? നീയെന്താ ഭയങ്കര ഹാപ്പി ആയിട്ട്?”

ഞാൻ പതിയെ എഴുന്നേറ്റിരുന്നു.

“എടാ ഒരു

കിടിലൻ വാർത്തയുണ്ട്. നാളെ പാളയത്ത് വെച്ച് ഒരു യുകെ കമ്പനിയുടെ ഡയറക്റ്റ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. എന്റെയൊരു പരിചയക്കാരൻ പറഞ്ഞിട്ട് ഞാനിപ്പോ അറിഞ്ഞതേയുള്ളൂ.

നിന്റെ പ്രൊഫൈലിനും ക്വാളിഫിക്കേഷനും പറ്റിയ വേക്കൻസിയുണ്ട്. നീ നാളത്തേക്ക് സിവി ഒക്കെ എടുത്ത് സെറ്റ് ആക്കി വെച്ചോ.”

“പാളയത്തോ? യുകെ കമ്പനിയോ? ശരിയാണോടാ?”

എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. ഇത്രയും നേരം ഉണ്ടായിരുന്ന മടുപ്പ് എങ്ങോട്ടോ പോയി മറഞ്ഞു.

“അതെടാ, സത്യം. നാളെ രാവിലെ ഒരു പത്തു മണിയാകുമ്പോഴേക്കും നമുക്ക് പോണം. നീ റെഡിയായി നിന്നാൽ മതി, ഞാൻ വന്ന് നിന്നെ പിക്ക് ചെയ്തോളാം.

എന്തായാലും നമുക്കിതൊന്ന് നേരിട്ട് പോയി നോക്കാം. ഇതൊരു നല്ല ചാൻസ് ആണെന്നാ എനിക്ക് തോന്നുന്നേ.”

“ശരിയെടാ… ഞാൻ റെഡിയായി നിൽക്കാം. നീ രാവിലെ വാ.”

ഫോൺ കട്ട് ചെയ്ത് കട്ടിലിൽ നിന്നെഴുന്നേൽക്കുമ്പോൾ എനിക്ക് പുതിയൊരു ജീവൻ കിട്ടിയത് പോലെ തോന്നി. ഇത്രയും നേരം മനസ്സിലുണ്ടായിരുന്ന ആ ഇരുട്ട് അപ്പാടെ മാറിയിരിക്കുന്നു.

Updated: September 2, 2026 — 9:16 pm

Leave a Reply

Your email address will not be published. Required fields are marked *