പ്രസാദ് വർമ്മ ശിവയോട് പറഞ്ഞു ഇത് കേട്ടകൊണ്ട് നിന്ന സുഭദ്ര പറഞ്ഞു…
“”നിങ്ങൾ എന്താ ഈ പറയുന്നേ അവൻ ഇപ്പോൾ പത്താം ക്ലാസിൽ അല്ലെ അത് കഴിഞ്ഞാൽ എങ്ങനെയാ കോളേജിൽ കിട്ടുന്നത് “””…
” എടി അത് പൊളി ടെക്നിക്കൽ ആണ് അതിനു അഡ്മിഷൻ കിട്ടാൻ പത്താം ക്ലാസ്സ് മതി “”….
പ്രസാദ് വർമ്മ സുഭദ്രയോട് പറഞ്ഞു.പക്ഷെ ഇത് കേട്ട് ശിവക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല.. ഞാൻ പോയാൽ ശ്രീ ഇവിടെ ഒറ്റക്കാവില്ലേ അവൾക്ക് ഞാൻ അല്ലെ ഉള്ളു ഒരു കൂട്ടയിട്ട്…
” അച്ഛാ അത് ശെരിയാവില്ല ഞാൻ അവിടെ പഠിക്കാൻ പോയാൽ ശ്രീ അവൾ ഇവിടെ ഒറ്റക്ക് അത് ശെരിയാവില്ല “”….
ശിവ പരിഭവത്തോടെ പ്രസാദ് വർമ്മയോട് പറഞ്ഞു
“അതിനു അവൾ ഇവിടെ നിന്ന് പോവല്ലേ ”
ഇത് കേട്ടുകൊണ്ട് നിന്ന ശിവ സംശയത്തോടെ പ്രസാദ് വർമ്മയെ നോക്കി.. അവൾ പോകുകയോ എവിടയാണ് പോകുന്നത്…….
“എവിടേക്ക് അച്ഛാ ശ്രീ പോണ “”
ശിവ ചോദിച്ചു……
“മൂന്നു മാസം കൂടിയേ ഇനി അവൾക്ക് ഇവിടെ നിൽക്കാൻ കഴിയു അതായത് +2 കഴിയുന്നത് വരെ അത് കഴിഞ്ഞാൽ ഉടൻ അവളുടെ കല്യണം ആണ് അവൾക്ക് വലിയ പഠിത്തം ഒന്നും വേണ്ട +2 മതി പിന്നെ എല്ലാം അവളെ കേട്ടുന്നവൻ നോക്കിക്കോളും അത് വേറെ ആരും അല്ല എന്റെ കൂട്ടുകാരന്റെ മോനാ വലിയ പണക്കാരൻ… അതുകൊണ്ട് അവൻ ഇവളെ നോക്കും “”….
പ്രസാദ് വർമ്മ ഇത് പറഞ്ഞപ്പോൾ ശിവയുടെ നെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെ തോന്നി… അങ്ങനെ ശിവ അവിടന്ന് എണീറ്റ് റൂമിലോട്ട് പോയി പക്ഷെ ശ്രീ എല്ലാം കേട്ടുകൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു ശിവ അവളുടെ കണ്ണുകളിലേക്ക് നോക്കി അതിൽ നിന്നും കണ്ണുനീർ ഒഴുന്നുണ്ടായിരുന്നു അത് കണ്ടതും ശിവയുടെ ഹൃദയം നിന്നത് പോലെ തോന്നി നമ്മൾ അന്മാർഥമായി സ്നേഹിക്കുന്ന ആരേലും കരയുന്നത് കണ്ടാൽ അത് നമ്മുക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്…..
രാത്രി കിടക്കയിൽ ചരിഞ്ഞും മറിഞ്ഞും കിടന്നു എന്നിട്ടും അവനെ നിദ്രദേവി കനിഞ്ഞിരുന്നില്ല…….. തനിക്ക് ഇത് എന്താ സംഭവിക്കുന്നത് ശ്രീയെ കുറിച്ച് ഓർത്തണോ അവൾ അല്ലെങ്കിലും എപ്പോഴായാലും കല്യണം കഴിഞ്ഞു പോകേണ്ടത് അല്ലെ പിന്നെ എന്താ ഞാൻ ഇങ്ങനെ വ്യാകുലനാകുന്നത് അതോ എനിക്ക് അവളോട് പ്രണയമോ അവളുടെ കല്യണ കാര്യം കേട്ടപ്പോൾ തൊട്ടാണ് തനിക്ക് ഈ ഒരു ആശ്വാസത…..അതെ ഇത് പ്രണയമാണ്…
എനിക്ക് ശ്രീയോട് പ്രണയമാണ്… അതുകൊണ്ടാണ് ബസിൽവച്ചു മറ്റൊരുത്തൻ മോശമായി പെരുമാറുമ്പോഴും.. ശ്രീ എന്നോട് മിണ്ടാതെ ഇരിക്കുമ്പോഴും എനിക്ക് ദേഷ്യം വരുന്നത്… അതെ ഞാൻ പോലും അറിയാതെ ശ്രീയെ സ്നേഹിക്കുന്നു പക്ഷെ അത് എന്റെ ഉള്ളിൽ നിന്നും വരാൻ കുറച്ചു വയികി പോയി എന്നുമാത്രം…..
ഇനി ഞാൻ അവളോട് ഇത് പറയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കും ഇനി അഥവാ അവൾക്ക് അങ്ങനെ ഒന്നും എന്നോട് തോന്നിട്ടില്ലങ്കിലോ ഒരു അനിയനോട് മാത്രം തോന്നുന്ന സ്നേഹവും വാത്സല്യവും മാത്രംമായിരിക്കുമോ ശ്രീക്ക്…..
ഇല്ല എനിക്ക് ശ്രീയെ മറ്റാർക്കും വിട്ടുകൊടുക്കാൻ ആകില്ല അവൾ എന്റയാണ് എന്റെ മാത്രം എനിക്ക് ഇത് അവളോട് പറയണം പറഞ്ഞെ പറ്റു…… അങ്ങനെ ശിവ ആ ഉറച്ച തീരുമാനം മനസിൽ കരുതികൊണ്ട് രാത്രിയുടെ ഏതോ സായാഹ്നവേളയിൽ ശിവ അവന്റെ പ്രാണനായവളേം മനസിൽ സ്മരിച്ചു കൊണ്ട് നിദ്രയിലോട്ടു വഴുതി വീണു…….
അങ്ങനെ ദിവസങ്ങൾ കോഴിഞുപൊകാവേ ശിവയുടെ ദൈയിര്യവും ചോർന്നു പോയിരുന്നു അവളോട് എന്ത് പറയും എങ്ങനെ പറയും പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ….. അങ്ങനെ എന്തൊക്കെ ഓർത്തു അവന്റെ മനസ് ഉലഞ്ഞിരുന്നു…..
അവസാനം ആ ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോകാമെന്നു വിചാരിച്ചു പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു തൊട്ടടുത്ത ദിവസം പറയാം എന്ന് ശിവ കരുതി ഇനിയും ഇത് പറയാതെ മുന്നോട്ട് പോയാൽ എനിക്ക് ശ്രീയെ ചിലപ്പോൾ നഷ്ടമാകും…. എന്റെ പ്രണയം ആദ്യമായി ഒരു പെണ്ണിനോട് തോന്നിയ ഇഷ്ട്ടം അത് എന്റെ ശ്രീയ….
