ശിവ അവനെ നോക്കി കൊണ്ട്…..
” ഡാ “”
എന്നൊരു അലർച്ചയോടെ അവന് നേരെ ചാടി വീണു ബസിലെ ആൾക്കാർ അവരെ തന്നെ നോക്കി നിൽക്കുന്നു….. ശിവ അവനെ അടിച്ചു താഴെ ഇട്ടു അവന്റെ മർമ്മ സ്‌ഥാനം നോക്കി രണ്ട് ചവിട്ട് വച്ചു കൊടുത്ത്….. ഇനിയും ശിവ ഇതു തുടരുകയാണെങ്കിൽ ആ ഞരമ്പ് രോഗി ഉടലോടെ പരലോകത്തു പോകുമെന്ന് കരുതിയെ ശ്രീ അവനെ തടഞ്ഞു….
“ശിവ….. ശിവ ഡാ മതി വാ….””
ശ്രീ ശിവയുടെ കൈകൾ കൂട്ടിപിടിച് ബസിൽ നിന്നും ഇറങ്ങി നടന്നു.. വീട്ടിലേക്ക് പോകുന്ന വഴി ശിവ ഒന്നും തന്നെ സംസാരിച്ചില്ല…
“നീ എന്തിനാ അവനെ അടിക്കാൻ പോയെ “”
ആ മൗനത്തിനു ഫുൾസ്‌റ്റോപ് ഇട്ടുകൊണ്ട് ശ്രീ അവനോട് സംസാരിച്ചു
“പിന്നെ… പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു പൂവിട്ട് പൂജിക്കണോ ആ വൃത്തികെട്ടവനെ “..
അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുമന്നിരുന്നു ഇത് കണ്ട ശ്രീ പിന്നെ അവനോട് ഒന്നും തന്നെ സംസാരിക്കാൻ പോയില്ല….പതിവുപോലെ രാമൻ ചേട്ടന്റെ കടയിൽ നിന്നും തേൻ മിട്ടായി വാങ്ങി കൊണ്ടാണ് അവൻ വീട്ടിലോട്ട് നടന്നത്…..എന്നും മിട്ടായി വാങ്ങുമ്പോൾ ചോദിക്കാതെ തന്നെ മുഴുവനും തട്ടി പറിച്ചുകൊണ്ട് പോകുന്ന ശ്രീ ഇന്ന് ഒന്നും മിണ്ടാതെ വരുന്നു…..
” ഇതാ മിട്ടായി…..””
കയ്യിലിരുന്ന മിട്ടായി അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു….. എവിടന്ന് വാങ്ങാൻ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല……
“ദേ ശ്രീ ഇത് കുറച്ചു കൂടുന്നുണ്ടേ ഇത് വാങ്ങിക്ക്…..””
അവൾ അവനെ തിരിഞ്ഞ് ഒന്ന് നോക്കിട്ട് അത് വാങ്ങിച്ചു… എന്നിട്ട് അവനോട് ഒന്നും സംസാരിച്ചില്ല.. ശിവക്ക് അവൾ സംസാരിക്കാത്തത്തിൽ നല്ല അമർഷം ഉണ്ട്… അതുകൊണ്ട് അവളുടെ പിണക്കം മാറ്റണും എന്ന് അവൻ തീരുമാനിച്ചു……
“ദേ ശ്രീ എന്താ നിന്റെ പ്രശ്നം അത് പറയാതെ നമ്മൾ ഇവിടന്ന് പോകില്ല….”
ശിവ അവളുടെ കൈ പിടിച്ചു അവിടെ ഉള്ള ഒരു ആൽമരത്തിന്റെ ചുവട്ടിൽ ഇരുത്തി…
“ഞാൻ നിന്നോട് മുൻപ് പറഞ്ഞിട്ടില്ലേ അടികൂടാൻ ഒന്നിനും പോകുരുത് എന്ന് നീ എനിക്ക് വാക്ക് തന്നതല്ലേ പിന്നെ നീ എന്തിനാ ബസിൽ വച്ചു അവനോട് അടിയുണ്ടാക്കിയെ…..””
അവൾ അവനോട് പറഞ്ഞു…
“ശരി ഞാൻ അവനോട് അടികൂടാൻ ഒന്നിനും പോകില്ലായിരുന്നു.. അവൻ അങ്ങനെ നിന്നെ തൊട്ടും പിടിച്ചും നിന്നപ്പോൾ നീ എന്താ ഒന്നും പ്രതികരിക്കാത്ത…..””
“ശരിയാണ് ഞാൻ പ്രതികരിച്ചില്ല എന്തിനാണ് വെറുത ഒരു പ്രശ്നം ആക്കണ്ട എന്ന് വച്ചാണ്… പക്ഷെ അതിനിടക്ക് നീ അവനെ അടിക്കും എന്ന് ഞാൻ കരുതീല്ല….””
“പിന്നെ ഞാൻ എന്തുചെയ്യണം നീ പ്രതികരിക്കും എന്ന് നോക്കി പക്ഷെ നിന്റെ ഭാഗത്തു നിന്നും അങ്ങനെ ഒന്നും ഞാൻ കണ്ടില്ല… സ്വന്തം ചേച്ചിയെ കണ്മുന്നിൽ വച്ചു ഒരുത്തൻ ഇങ്ങനെ ആഭാസമായി പെരുമാറുമ്പോൾ എനിക്ക് നോക്കി നിൽക്കാൻ ആവില്ല..””
അവൻ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കൂടെ ഒരാൾ ഉണ്ടല്ലോ എന്ന തോന്നൽ…… എപ്പോഴും നീ എന്റെ കൂടെ വേണം ശിവ എന്ന് അവൾ മനസിൽ പറഞ്ഞു…… അവൾക്ക് അവനോട് ഒരു ഇഷ്ട്ടം ആ നിമിഷം മുതൽ ഹൃദയത്തിൽ പടർന്നു കയറി അത് ഒരു അനിയനോട് എന്ന ഒരു ഇഷ്ട്ടം അല്ല… അങ്ങനെ അവരുടെ പിണക്കങ്ങളും പരിഭവങ്ങളും എല്ലാം തീർന്ന് പഴയപോലെ തന്നെ കളിച്ചും ചിരിച്ചും അവർ വീട്ടിൽ പോയി…..അന്ന് രാത്രി എല്ലാരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിക്കുമ്പോൾ ആണ് പ്രസാദ് വർമ്മ ആ തീരുമാനം എല്ലാരെ മുമ്പിലും അവതരിപ്പിച്ചത്……….
“”മോനെ നിന്റെ പരീക്ഷക്ക് ഇനി 3 മാസം കൂടിയല്ലേ ഉള്ളു….””
പ്രസാദ് വർമ്മ ഗൗരവത്തോടെ ശിവയോട് ചോദിച്ചു……
” അതെ എന്താ അച്ഛാ.. “””
ശിവ സംശയത്തോടെ ചോദിച്ചു….
“നിനക്ക് ചെന്നൈയിൽ ഞാൻ പൊളി ടെക്നിക്കലിൽ അഡ്മിഷൻ ശരിയാക്കിയിട്ടുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ കോളേജ് ആയതുകൊണ്ട് seat കിട്ടാൻ വലിയ ബുദ്ധിമുട്ടില്ല 3 മാസം കഴിഞ്ഞാൽ നീ അവിടെയാണ് പോകുന്നത് “”….
