# # # # # # # # # # # # # # # # # # # # # # # # # # # # # # # # # #
പിന്നെ അന്നുമുതൽ ഈ നിമിഷം വരേം ഞാൻ അവളെ തേടി അലഞ്ഞു ഇനി എവിടെന്നും പറഞ്ഞു പോകും…..
“ശിവ പിന്നെ നീ അന്ന് എന്താ ചെയ്തേ ”
വിഷ്ണു ചോദിച്ചു
“അന്ന് ഞാൻ ആകെ തളർന്നു പോയി മാനസികമായും ശരീരികമായും പിന്നെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു എന്റെ മനസിൽ ഒന്നേ ഉണ്ടായിരുന്നുള്ളു ശ്രീയെ കണ്ടുപിടിക്കണം എന്ന ഒറ്റ ലക്ഷ്യം ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു അന്ന് അച്ഛൻ പറഞ്ഞ കോളേജ്..
അങ്ങനെ ഞാൻ ആ കോളജിൽ പോയി ചേർന്നു 3 വർഷം ഞാൻ അവിടെ ആയിരുന്നു സമയം കിട്ടുമ്പോൾ എല്ലാം ഞാൻ അവളെ തേടി നടക്കും പിന്നെ ഒരിക്കലും ഞാൻ വീട്ടിൽ പോയിട്ടില്ല അതിനു സമയം ഞാൻ കണ്ടതിയിട്ടില്ല ഇന്ന് കേരളത്തിലെ എന്റെ അവസാനത്തെ ദിവസമാ അതുകൊണ്ടാ എന്റെ വീട്ടിൽ പോയിട്ട് വരാം എന്ന് കരുതിയത് പക്ഷെ അതൊക്കെ വിറ്റു ഇപ്പോൾ അവർ എവിടെ എന്ന് പോലും അറിയില്ല……””
ശിവ പറഞ്ഞു നിർത്തി
” ശിവ നമ്മൾ പരിചയപെട്ടിട്ടു കുറച്ചു മണിക്കൂറുകൾ മാത്രമേ അയള്ളു പക്ഷെ ഇതുവരെ നീ പറഞ്ഞതിൽ വച്ചു നീ അവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടന്നു എനിക്കറിയാം ശിവ അവൾ നിനക്ക് തന്നെ കിട്ടും കിട്ടാതെ എവിടെ പോകാൻ. പിന്നെ നീ എവിടെയാ പോകുന്നെ ഇന്നും കൂടെ ഇവിടെ ഉള്ളു എന്ന് പറഞ്ഞു “”…..
വിഷ്ണു അവനോടു ചോദിച്ചു
” ഞാൻ നാളെ ബാംഗ്ലൂർ പോകും വിഷ്ണു എനിക്ക് അവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി മറ്റന്നാൾ ജോയിൻ ചെയ്യണം…””
“ആഹ് അപ്പോൾ നമ്മൾ ഇനി കാണില്ല അല്ലെ “”…
“” അതെന്താ ഇപ്പോൾ നമ്മൾ നല്ല ഫ്രിണ്ട്സ് അല്ലെ നിന്റെ നമ്പർ താ പിന്നെ നീ എപ്പോഴെങ്കിലും ബാംഗ്ളൂർ വരുമ്പോൾ വിളിച്ചാൽ മതി ഞാൻ അവിടെ ഉണ്ടല്ലോ “”.
“96569865** ഇതാ എന്റെ നമ്പർ “”
വിഷ്‌ണു നമ്പർ പറഞ്ഞു കൊടുത്തു..
“എന്നാൽ ശെരി വിഷ്ണു ഞാൻ പോട്ടെ സമയം കിട്ടുമ്പോൾ വിളിക്കാം””….
അങ്ങനെ ശിവ അവനോട് യാത്ര പറഞ്ഞു അവൻ അവിടെ എടുത്ത ഫ്ലാറ്റിലോട്ട് പോയി….. കുറച്ചു നേരം സംസാരിച്ചതെ ഉള്ളു അപ്പോഴേക്കും നല്ല കൂട്ടായി പാവം അവന്റെ ജീവിതം വച്ചു നോക്കുമ്പോൾ എൻറെ ജീവിതത്തിൽ നടന്നതൊന്നും അല്ല…….
ശിവ കൈയിലെ വച്ചിലെ സമയം നോക്കി 7 pm തനിക്ക് പോകേണ്ട ട്രെയിൻ 9 മണിക്ക് ആണ് സമയം എത്ര പെട്ടന്നാണ് പോകുന്നത്.. അങ്ങനെ ശിവ തന്റെ ബാഗ് ഒക്കെ പാക്ക് ചെയ്ത് ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഒരു taxi പിടിച്ചു നേരെ റയിൽവേ സ്റ്റേഷനിൽ പോയി സമയം 8 മണി കഴിഞ്ഞിരിക്കുന്നു റെയിൽവേ സ്റ്റേഷനിൽ അധികം ആരും തന്നെ ഇല്ല വളരെ കുറച്ചുപേർ മാത്രം.
ചായയും പലഹാരങ്ങളും മറ്റുമായി വഴിയോര കച്ചവടക്കാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു ദൂരെ നിന്നും ട്രെയിനിന്റെ മുഴക്കം കേൾക്കാം ഇനിയൊരു പുതിയ ജീവിതത്തിലേക്കുള്ള തുടക്കം ആ മുഴക്കത്തിൽ നിന്നും തന്നെ മനസിലാക്കാം…
യാത്രക്കാരുടെ ശ്രദ്ധക്ക് train no :6602 ട്രിവാൻഡ്രം നിന്നും ബാംഗ്ലൂർ വരെ പോകുന്ന Mangalore express 9:15ന് ഒന്നാമത്തെ പ്ലാറ്റഫോംമിലേക്ക് എത്തിച്ചേരുന്നതാണ് ഇതുവരെ ഞാൻ എന്റെ കാര്യങ്ങൾ നോക്കിയിരുന്നില്ല എപ്പോഴും മനസിൽ ശ്രീ തന്നെ ആയിരുന്നു അവളെ തേടിയുള്ള അലച്ചിൽ ആയിരുന്നു ഇതുവരേം എന്നാൽ അവളെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല ചെറുതിലെ
കണ്ടതാണ് ഇപ്പോൾ അവൾ എങ്ങനെ ആണ് എന്നുപോലും എനിക്ക് അറിയില്ല ട്രെയിൻ പ്ലാറ്റഫോംമിൽ എത്തിയിരിക്കുന്നു ശിവ തന്റെ സാധനങ്ങളും എടുത്ത് പുതിയൊരു ജീവിതത്തിന്റെ പാതയിലേക്ക് പടികയറി ശിവ അവന്റെ സീറ്റിൽ പോയി ഇരുന്നു ജനൽ വഴി പുറത്തേക്ക് നോക്കി പുറത്ത് ചെറുതായി മഞ്ഞു പെയ്യുന്നുണ്ട് അതിൽ കൂടി ചെറിയ ഇളം കാറ്റും തന്റെ ശരീരത്തിൽ കൂടി തട്ടി പോകുന്നുണ്ട്…….
“ഹായ് ബാംഗ്ലൂരിലോട്ടു ആണോ “….
