ശിവാത്മീക Likeഅടിപൊളി 

 

” രാമൻ 2 വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചു ഞാൻ അവന്റെ അച്ഛൻ ആണ് കണാരൻ “”

 

“എനിക്ക് ഇത് അറിയില്ലായിരുന്നു “””

 

” രാമനെ എങ്ങനെ അറിയാം മോൻ ഇന്ന് ഇവിടെ വന്നത് എന്ന് അല്ലെ പറഞ്ഞത് മോന്റെ പേരെന്താ “”

 

“ഞാൻ ശിവദേവ്….. ശിവദേവ് വർമ്മ “….

 

“പ്രസാദ് വർമ്മയുടെ”?

 

“മോനാണ് ”

 

“ശിവ മോനാണോ എനിക്ക് കണ്ടിട്ട് ആളെ പിടികിട്ടിയില്ല വയസായില്ലേ അതാ കണ്ണ് കാണാൻ പറ്റാതായി “”

 

” ശെരി എന്ന ഞാൻ പൊട്ടാ “…

 

ശിവ അങ്ങനെ അവിടെ നിന്നും നടന്നകന്നു ചെന്നൈയിൽ പഠിക്കാൻ പോയ മോൻ പഠിച്ചു കഴിഞ്ഞ് തെണ്ടി തിരിയാൻ പോയി എന്നിട്ട് ഇപ്പോൾ ആണ് വന്നത് വഴിതെറ്റി പോയ മോനെ അവർ കാത്തിരിക്കുമോ ഇല്ല. വഴി തെറ്റിയതല്ല തെറ്റിച്ചതാണ് അയാൾ എന്റെ അച്ഛൻ എന്ന് പറയുന്ന പ്രസാദ് വർമ്മ എനിക്ക് വെറും പുച്ഛം മാത്ര അയാൾ കാരണം ആണ് ശ്രീ പോയത്………..

ചേർത്തല ബീച്ചിൽ വൈകുന്നേരത്തു അത്യാവശ്യം തിരക്ക് തന്നെ ഉണ്ടായിരുന്നു മനസൊന്നു തണുപ്പിക്കാൻ ശിവ ചിലപ്പോഴൊക്കെ ബീച്ചിൽ വന്ന് ഇരിക്കാറുണ്ട് ബീച്ചിൽ നല്ല തിരക്കുകാരണം ആളൊഴിഞ്ഞ തിരക്കില്ലാത്ത ഒരു സ്ഥലത്ത് ശിവ പോയി ഇരുന്നു എന്നാലും അവന്റെ മനസിൽ ശ്രീ തന്നെ ആയിരുന്നു.

എത്ര എത്ര രാപ്പകലുകൾ നിന്നെ ഓർത്തു തള്ളി നീക്കിരിക്കുന്നു വൈകുന്നേരങ്ങളിൽ കടലിന്റെ അഴങ്ങളിൽ കണ്മറഞ്ഞു പോകുന്ന സൂര്യനെ പോലെ നീയും എന്റെ ഉള്ളിൽ നിന്ന് ഓടി മറയുകയാണോ മനസിന്റെ ഏതോ കോണിൽ നിനക്കായുള്ള പ്രണയത്തിന്റെ മൽപ്പിടുത്തം നടന്നുകൊണ്ടിരിക്കുകയാണ് ഏതെങ്കിലും ഒരുനാൾ സാധ്യമാകും എന്ന പ്രതീക്ഷയിൽ.

ശിവയുടെ മനസിൽ പല പല ചിന്തകൾ മിന്നി മറഞ്ഞുവന്നിരുന്നു ആ സമയത്താണ് ആരോ ദൂരെ മാറിയിരുന്നു ഒറ്റയിക്ക് സംസാരിക്കുന്നത് ശിവ കണ്ടത്. ശിവ നടന്ന് അവന്റെ അടുത്തെത്തി…..

 

ഹലോ “”….

 

ശിവ ആ പയ്യനെ വിളിച്ചു….

 

“ഹായ് “..

 

” എന്താ ഇവിടെ ഒറ്റക്കിരുന്നു സംസാരിക്കുന്നത് “”……

 

“ഏയ് ഒന്നുല്ല ബ്രോ മനസിൽ തിങ്ങി നിറഞ്ഞ ഓർമകളും വിഷമങ്ങളും കുറച്ചൊക്കെ കടലിൽ ഒഴുക്കി കളയാം എന്ന് കരുതി “….

 

അവൻ ശിവയോട് പറഞ്ഞു….

 

” എല്ലാരുടെ ജീവിതത്തിലും അതിന്റെതായ വിഷമങ്ങൾ കാണും എന്ന് അറിയാം എനിക്കും ഉണ്ട് നിന്റെ വിഷമങ്ങൾ പറയാൻ പറ്റുന്നതാണെകിൽ എന്നോട് പറയാമോ “”….

 

ശിവ പറഞ്ഞു….

 

“ബ്രോ ചിലസമയത്തു മനസിൽ തോന്നും എന്നേക്കാൾ വിഷമിക്കുന്ന ആരും തന്നെ ഇല്ല എന്നാണ് അത്രക്ക് അനുഭവിച്ചിട്ടുണ്ട് ഞാൻ “”……

 

” എന്താ നിന്റെ പേര് “.

 

ശിവ അവനോട് ചോദിച്ചു..

 

“എന്റെ പേര് വിഷ്ണു ബ്രോയുടെ? “”

 

“ഞാൻ ശിവദേവ് വർമ്മ അടുത്ത് അറിയുന്നവർ എന്നെ ശിവ എന്ന് വിളിക്കും “….

 

“ശിവ നിങ്ങളും ഇവിടെ വന്നത് നിങ്ങളുടെ വിഷമങ്ങൾ എങ്ങോട്ടുന്നില്ലാതെ നീണ്ട് കിടക്കുന്ന ഈ കടലിനോട് പറയാൻ അല്ലെ “”…

 

” അതെ നീ പറഞ്ഞത് ശെരിയാണ്. നിന്റെ പ്രശ്നം എന്താണ് എന്ന് ഇതുവരെ പറഞ്ഞില്ല “”

 

ശിവ വിഷ്ണുവിനോട് ചോദിച്ചു…

 

“ശിവ എന്റെ വിഷമങ്ങൾക്ക് കാരണക്കാർ ഈ സമൂഹമാണ് ആർക്കും ഒരു ഉപയോഗവും ഇല്ലാത്ത നാട്ടുകാർ, സാധചാരക്കാർ, പാർട്ടിക്കാർ. ഇപ്പോൾ ഞാൻ ഏറ്റുവും കൂടുതൽ വെക്കുന്നതും ഇവരെയാണ്…. ഞാൻ ഒരു പെണ്ണിനെ ആത്മാർഥമായി പ്രണയിച്ചു ശിവ എന്നാൽ അവളിപ്പോൾ എന്റെ കൂടെ ഇല്ല..

അവൾ ഇന്ന് എന്റെ കൂടെ എന്നല്ല ഈ ഭൂമിയിൽ തന്നെ ഇല്ല… അവൾ മരിച്ചു. അല്ല മരിച്ചതല്ല കൊന്നതാണ്‌ അവളുടെ സ്വന്തം വീട്ടുകാരും നാട്ടുകാരും എന്തിനാണ് എന്ന് അറിയാമോ ഞാനും അവളും രണ്ട് മതങ്ങൾ ആയതുകൊണ്ട്.

എനിക്കും അവൾക്കും ഒരുപോലെ ഇഷ്ട്ടമായിരുന്നു ഞങളുടെ ആ പ്രണയ കൂടാരത്തിൽ മതിഭേതങ്ങൾ ഇല്ല ജാതി ഇല്ല ഒരൊറ്റ വാക്ക് മാത്രം’ പ്രണയം ‘ എന്ന സുന്ദരമായ വികാരം എന്നാൽ ഞങ്ങളുടെ ആ പ്രണയത്തെ മറ്റൊരു രീതിയിൽ മറ്റൊരു തരത്തിൽ ആണ് ഈ സമൂഹം സദാചാരവും കണ്ടിരുന്നത് ഒരു ആണും പെണ്ണും കൈ കോർത്തു നടന്നാൽ ഒരുമിച്ചു ഒന്ന് ഇരുന്നാൽ അതിനെ എതിർക്കാൻ ഇവിടെത്തെ സമൂഹം കാണും വേരോട് പിഴതെരിയൻ…

Leave a Reply

Your email address will not be published. Required fields are marked *