ശിവാത്മീക Likeഅടിപൊളി 

അങ്ങനെ മൂന്നു മാസം കഴിഞ്ഞ് ശിവയുടെയും ശ്രീയുടേം പരീക്ഷകൾ അവസാനിച്ചു എന്നാലും ശിവയുടെ മനസ് ഒരു തീജ്ജുല പോലെ ആളി കാത്തുന്നുണ്ടായിരുന്നു എന്തൊക്കെ വന്നാലും അവൻ പറയാൻ തന്നെ തീരുമാനിച്ചു….

രാത്രി കിടക്കുമ്പോഴും ശിവ പലതും ചിന്തിച് കൂട്ടി ശ്രീക്ക് എന്നെ ഇഷ്ട്ടമാകുമോ കിടന്നിട്ടും ഉറങ്ങാൻ സാധിക്കുന്നില്ല ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം തനിക്ക് ഉണ്ടായിട്ടില്ല ഒരു പെണ്ണിനോട് ഇഷ്ട്ടം തോന്നിയാൽ പിന്നെ മനസ്സു മുഴുവൻ അവൾ ആയിരിക്കും ആ പെണ്ണിനോടുള്ള തീരാത്ത പ്രണയം ആയിരിക്കും….

അങ്ങനെ പ്രണയത്തിന്റെ പല സുന്ദരമായ നിമിഷങ്ങളും മനസിലിട്ടുകൊണ്ട് ശിവ നിദ്രയിൽ മുഴുയിരുന്നു അടുത്ത ദിവസം അതിരാവിലെ തന്നെ ശിവ എണീറ്റു തന്റെ മനസിലുള്ള പ്രണയം അവന്റെ പ്രണയിനിയോട് തുറന്നു പറയാൻ പോകുന്ന ദിവസം ശിവ നേരെ ശ്രീയുടെ മുറിയിലേക്ക് നടന്നു എന്നാൽ അവിടെ ശ്രീയെ കണ്ടില്ല….

ചിലപ്പോൾ ശ്രീ ബാത്‌റൂമിൽ ആയിരിക്കും എന്ന് കരുതി ശിവ അവിടെ തന്നെ നിന്നു എന്നിട്ടും ശ്രീ പുറത്തു വരാൻ കണ്ടില്ല ശിവ അവിടെ നിന്നും അവളെ വിളിച്ചു എന്നാൽ അവിടെ നിന്നും ഒരു പ്രതികരണവും ശിവക്ക് ലഭിച്ചില്ല അപ്പോഴാണ് ശ്രീയുടെ ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് ശിവ കണ്ടത് അവൻ അത് എടുത്ത് നോക്കി അതിൽ ഇങ്ങനെ ആയിരുന്നു……….

 

ഹായ് ശിവ നീ ഇപ്പോൾ എന്നെ തിരയുകയാണെന്ന് എനിക്കറിയാം നീ മുറിയിൽ വന്ന് നോക്കുമെന്നും അറിയാം അതുകൊണ്ടാണ് ഞാൻ ഇത് എഴുതി ഇവിടെ വായിക്കുന്നത് എന്തിനാണ് ഞാൻ ഇത് എഴുതിയന്നായിരിക്കും നീ ഇപ്പോൾ ചിന്തിക്കുന്നത് ഒരു കാരണവും ഇല്ലാതെ ഞാൻ ഇത് എഴുതി ഇവിടെ വായിക്കില്ലായിരുന്നല്ലോ….

ഞാൻ പോകുകയാണ് ശിവ എങ്ങോട്ടാണെന്ന് എനിക്കറിയില്ല എവിടെ എത്തുമെന്നും എനിക്കറിയില്ല പക്ഷെ എന്റെ മുന്നിൽ ഒരു ലക്ഷ്യം ഉണ്ട് എനിക്ക് ഒരാളെ കണ്ട്പിടിക്കണം അവർ എവിടെയാണന്നൊന്നും എനിക്ക് അറിയില്ല നീ ഇപ്പോൾ ചിന്തിക്കുകയായിരിക്കും അത് ആരാണെന്നു എന്റെ അച്ഛനും അമ്മയും അതെ ശിവ ഇവിടെ ഉള്ളത് എന്റെ സ്വന്തം അച്ഛനും അമ്മയും അല്ല പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് എന്തിനാണ് അച്ഛൻ ഇങ്ങനെ

അവഗണന കാണിക്കുന്നതെന്ന് അത് എനിക്ക് മനസിലായത് മൂന്നുമാസം മുമ്പ് എന്റെ പഠിത്തം കഴിഞ്ഞു ആരുടയോക്കൂടെ എന്റെ കല്യണം തീരുമാനിച്ച അന്ന് ആണ് അച്ഛനും അമ്മയും മുറിയിൽ എന്തോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ പോയത് അപ്പോൾ അത് എന്നെ കുറിച്ചായിരുന്നു അന്ന് അച്ഛൻ അമ്മയോട്

പറഞ്ഞത് ഇന്നും എന്റെ മനസിൽ നിറഞ്ഞു നിൽക്കുന്നു “”വല്ലവരുടേം മോളെ നമ്മൾ ഇത്രേം കാലം നോക്കിയതും പോരാഞ്ഞിട്ട് വീണ്ടും പഠിപ്പിക്കണോ നീ കാരണം ആണ് കുഞ്ഞില്ലാത്ത നമുക്ക് നിനക്ക് എവിടന്നോ കിട്ടിയ ഇവളെ വളർത്താൻ ഞാൻ തീരുമാനിച്ചത് ഇനി അത് നടക്കില്ല……”””

 

എന്നായിരുന്നു അതെ ശിവ ഞാൻ നിന്റെ സ്വന്തം ചേച്ചി അല്ല പക്ഷെ ഇനിയും ഞാൻ ഇവിടെ നിന്നാൽ ഞാൻ അവർക്ക് ഒരു ബാധ്യത ആയി മാറും.എന്റെ അച്ഛനെ കണ്ടുപിടിക്കേണ്ട കുറച്ചു വിവരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട് അത് വച്ചു വേണം ഇനി എനിക്ക് മുന്നോട്ട് പോകാൻ

നിനക്ക് എന്നോട് ഒരു സഹോദരി എന്നതിനപ്പുറം സ്നേഹം ഉണ്ടന്ന് എനിക്ക് അറിയം ശിവ സത്യസന്ധമായ കളങ്കമില്ലാത്ത പ്രണയം ഇനി എന്നും ഉണ്ടാകുമെന്നും അറിയാം പക്ഷെ എനിക്ക് പോയെ പറ്റു ശിവ ഇനിയും ഞാൻ ഇവിടെ നിന്നാൽ എന്റെ ജീവിതം നശിക്കും ശിവ….

എന്നാൽ ഞാൻ നിർത്തുവാട ഒരുപാട് എഴുതിക്കൂട്ടി ഇനിയും ഒരുപാട് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട് അത് ഒരുപക്ഷെ ഈ ഒരു പേപ്പർ കഷ്ണത്തിൽ ഒതുങ്ങുകയില്ല ഒരുപാട് സ്നേഹം ഉണ്ട് ശിവ എനിക്ക് നിന്നോട്… ഇനി നമ്മൾ കണ്ടു മുട്ടും എന്ന് തോന്നുന്നില്ല… എന്നും നീ എന്റെ മനസിലെ ഒരു ചില്ലുകൂട്ടിൽ കാണും എന്നെ വെറുക്കല്ലേടാ ശിവ………….

 

അവൾ എഴുതിയ ഈ ഒരു ചെറിയ എഴുത്ത് വായിച്ചു കഴിഞ്ഞതും അവന്റെ കണ്ണുകൾ കണ്ണീർ കൊണ്ട് അടഞ്ഞു പോയിരുന്നു അവൻ ബെഡിലേക്ക് വീണുകൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു അവന്റെ മനസിലുള്ള കാര്യങ്ങൾ പറയാൻ സാധിച്ചില്ലലോ എന്നതും അവളെ ഇനി കണ്ടുപിടിക്കാൻ പറ്റുമോ എന്ന വ്യാകുലതയും അവനെ അലട്ടിയിരുന്നു ആ കിടക്കയിൽ കിടന്നുകൊണ്ട് അവന്റെ കണ്ണുകൾ താനെ അടഞ്ഞു പോയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *