ശിവാത്മീക Likeഅടിപൊളി 

 

അതും പറഞ്ഞു ശിവ അവന്റെ ജീവിതത്തിൽ നടന്ന സംഭവം എല്ലാം അവളോട് പറഞ്ഞു. ആരാണ് ശ്രീവിദ്യ

എന്നും അവർ തമ്മിൽ എന്ത് ബന്ധമാണമെന്നും എന്തിനാണ് ശ്രീവിദ്യ പോയതെന്നും. എല്ലാം അവളോട് ശിവ പറഞ്ഞു…

 

“അപ്പോൾ തന്റെ ചേച്ചിയാണ് ശ്രീവിദ്യ… അല്ല sorry സ്വന്തം ചേച്ചിയല്ലേ അല്ലെ തനിക്ക് അവളോട്‌ പ്രണയം ഉണ്ടായിരുന്നു അത് പറയുന്നതിന് മുന്നേ അവൾ പോയി അല്ലെ… പിന്നെ ഇതുവരെ താൻ അവളെ അന്വേഷിച് നടന്നു പക്ഷെ കണ്ടത്താൻ ആയില്ല അല്ലെ…മ്മ് അപ്പോൾ അതാണ് കാര്യം..””

 

അവൾ പറഞ്ഞു….

 

“അതൊക്കെ ഇപ്പോൾ എന്റെ വെറും ഓർമ്മകൾ മാത്രമാണ്. ഞാൻ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ. ഇനി അവളെ തേടത്തെ സ്‌ഥലങ്ങളില്ല എത്ര എന്ന് വച്ച…

അതല്ലങ്കിൽ അവൾ എന്നെ മറന്ന് കാണും”…

 

ശിവ പറഞ്ഞു……

 

“ഹ താൻ ഇങ്ങനെ upset ആവാതെ നമുക്ക് അവളെ കണ്ട് പിടിക്കാം എന്തായാലും ഈ ഭൂമിയിൽ തന്നെ കാണുമല്ലോ വേറെ എവിടെ പോകാൻ “..

 

അവൾ ശിവയെ മോട്ടിവേറ്റ് ചെയ്യാനായി പറഞ്ഞു…

 

“അഥവാ ഇനി അവളെ കണ്ടാൽത്തന്നെ അവളുടെ കല്യണം കഴിഞുകാണുമെങ്കിലോ. അല്ലെങ്കിൽ അവൾക് ആരെങ്കിലും ഇഷ്ട്ടമാണങ്കിലോ”

 

ശിവ ഒരു സംശയത്തോടെ പറഞ്ഞു..

 

 

“അങ്ങനെ ഒന്നും ആകില്ല ശിവ നീ പറഞ്ഞ നിന്റെ past വച്ചു നോക്കുമ്പോൾ നീ കാണിച്ച സ്നേഹവും, കരുതലും എല്ലാ നോക്കുമ്പോൾ അവൾക്ക് നിന്നെ ഇഷ്ട്ടമായിരിക്കും ശിവ. ഏത് പെണ്ണിന അവളെ കെയർ ചെയ്തു അവളെ കാര്യങ്ങൾ എല്ലാം ശ്രദ്ധയോടെ നോക്കി അവളെ അത്രമേൽ സ്നേഹിക്കുന്ന ഒരു പയ്യനെ ആർക്കാ ഇഷ്ടമാവാത്ത.. നീ അവളുടെ സ്വന്തം സഹോദരൻ അല്ലെന്ന് അറിഞ്ഞപ്പോൾ അവൾക്ക് നിന്നോടുള്ള പ്രണയം കൂടിയിട്ടുണ്ടാകും നീ വിഷമിക്കാതെ അവളെ നമുക്ക് കണ്ടുപിടിക്കാം””….

 

ആവണി പറഞ്ഞത് കേട്ടപ്പോൾ ശിവക്ക് കൂടുതൽ പ്രതീക്ഷയായി അവളെ കണ്ട് കിട്ടും എന്ന് അവന്റെ മനസ്സ് അവനോടു മന്ത്രിച്ചു… അങ്ങനെ ട്രെയിൻ ബാംഗ്ലൂർ എത്തുന്നതിനുമുൻപ് തന്നെ അവൾ നല്ല ഒരു സുഹൃത്തു ആയ്യി അങ്ങനെ ബാംഗ്ലൂർ സ്റ്റേഷനിൽ ട്രെയിൻ എത്തി ശിവ മുൻപ് പലപ്പോഴും ബാംഗ്ലൂർ വന്നിട്ടുണ്ടങ്കിലും ഇപ്പോൾ വന്നത് അതൊരു പുതിയ ജീവിതത്തിന്റെ തുടകത്തിലേക്കാണ് എന്ന് അവന് പോലും അറിയില്ലായിരുന്നു… അങ്ങനെ ശിവയും ആവണിയും സ്റ്റേഷനിലേക്ക് ഇറങ്ങി……

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *