” അവരെന്താ പറഞ്ഞത്.. ആ പെണ്ണിനെ കുറച്ചു പറഞ്ഞത്..? എന്റെ അപ്പു ഏട്ടനെ വേദനിപ്പിക്കാൻ മാത്രം.? ” ശ്യാമ സുധിയോട് ചോദിച്ചു.
“അതോ. ആ സിസ്റ്റർ പറയുവാ ആ പെണ്ണ് ഒരു പാവം ആണെന്ന്. അപ്പൊ എനിക്ക് വേദനിക്കില്ലേ..? ”
“പോ ! അപ്പു ഏട്ടാ. തമാശ പറയാതെ കാര്യം പറ. അവർ എന്താ പറഞ്ഞത്. അത് പറ. ”
“അവർ ആ പെണ്ണിനെ കുറച്ചു അറിയാവുന്നത് മുഴുവൻ എന്നോട് പറഞ്ഞു. പിന്നെ അവർ എന്നോട് ചോദിച്ചു.
ഞാൻ എന്തിനാ ആ പെണ്ണിന്റെ പിറകെ നടക്കുന്നത് എന്ന്. എന്തിനാ അവളെ കുറച്ചു അന്വേഷികുന്നത് എന്ന്..?
അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് ആ പെണ്ണിനെ ഒരുപാട് ഇഷ്ട്ടം ആയെന്ന്. വെറുതെ അവളെ ഒന്ന് കാണാൻ വേണ്ടി ആണെന്ന്.
അപ്പോൾ ആ സിസ്റ്റർ എന്നോട് വീണ്ടും ചോദിച്ചു. വെറുതെ വായ നോക്കി നടക്കാൻ ആണോ അതോ അവളെ കല്യാണം കഴിക്കാൻ ആണോ എന്ന്..
അപ്പോൾ ഞാൻ പറഞ്ഞു. അത് അവളുടെ കൈയിലിരിപ്പ് പോലെ ഇരിക്കുമെന്ന്. അത് കേട്ട് അവർ ചിരിച്ചു.
എന്നിട്ട് എന്നോട് പറഞ്ഞു. ഞാൻ ആത്മാർത്ഥമായിട്ടാണ് ആ പെണ്ണിനെ നോക്കുന്നതെങ്കിൽ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം എന്ന്.
എന്നാൽ അന്നൊരു ദിവസം ഞാൻ വരച്ച ആ ചിത്രം കണ്ട അമ്മാവൻ. ആ ചിത്രത്തിലെ പെണ്ണിനെ എന്നെക്കാൾ മുൻപ് കണ്ട എന്റെ അമ്മാവൻ എനിക്ക് വേണ്ടി അവളോട് കല്ല്യാണ ആലോചന നടത്തി. എന്നാൽ അവൾ അതിന് സമ്മതിച്ചില്ല.
ആ പെണ്ണ് ആ സ്കൂളിലെ സ്റ്റാഫ് ആണെന്നും ഞാൻ നിനക്ക് വേണ്ടി ആ പെണ്ണിനെ വിവാഹ ആലോചിച്ചു എന്നും പക്ഷെ അവൾ സമ്മതിച്ചില്ല എന്നും. അതിന്റെ കാരണവും അമ്മാവൻ പറഞ്ഞു.
വീട്ടിൽ നിന്നും എന്നെ പലപ്പോഴും ഒരു കല്യാണത്തിന് നിർബന്ധിക്കുന്ന സമയം ആയിരുന്നു അത്. പലതും പറഞ്ഞു ഞാൻ കല്യാണത്തിൽ നിന്നും ഉഴപ്പി നടക്കുകയായിരുന്നു. എന്റെ കല്യാണം കഴിഞ്ഞിട്ടേ അമ്മു കല്ല്യാണം കഴിക്കൂ എന്ന വാശിയും.
എന്നാൽ ആ പെണ്ണിനെ നേരിട്ട് ഒന്ന് കണ്ടിട്ട് തന്നെ കാര്യം എന്ന് ഞാൻ കരുതി. ആ പെണ്ണിനെ തന്നെ കെട്ടും എന്നൊരു വാശിയും. അതാണ് തുടക്കം.. അങ്ങനെ സ്കൂളിൽ വെച്ച് തന്നെ ആ പെണ്ണിനെ നേരിട്ട് ഒന്ന് കാണാൻ ആയി ഞാൻ സ്കൂളിലേക്ക് എന്റെ ബൈക്കിൽ വരുമ്പോൾ ആ പെണ്ണ് ഒരു കുടിയും ചൂടി റോഡിൽ എന്റെ മുന്നിൽ നിന്ന് ഡാൻസ് കളിക്കുന്നു.
അങ്ങനെ ഞാൻ എന്റെ ബൈക്കിൽ നിന്ന് മൂക്കും കുത്തി വീണു ഹോസ്പിറ്റലിൽ ആയി. ബാക്കിയൊക്കെ എന്റെ ശ്യാമ കുട്ടിക്ക് അറിയാലോ. ?
“അതേ എനിക്കും അറിയാം ആ പെണ്ണിനും അറിയാം. അതിരിക്കട്ടെ അപ്പു ഏട്ടൻ സ്കൂളിൽ ജോലിക്ക് കയറാൻ പോകുന്നെന്നും. എന്നെ ഒഴിവാക്കാൻ പോകുന്നെന്നും അന്ന് പറഞ്ഞതോ..?”
“അങ്ങനെ ഒരു ആലോചന ഉണ്ടായിരുന്നു. അന്വേഷണം കുറച്ചു സ്പീഡിൽ നടത്താൻ. എനിക്ക് അവിടെ ഒരു വേക്കൻസി അമ്മാവൻ പറഞ്ഞു വെച്ചിരുന്നു.
അപ്പോഴാണ് എനിക്ക് ആ പെൺ കുട്ടിയോട് പ്രേമം തുടങ്ങുന്നത്. എന്നാൽ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടും. എന്റെ അമ്മാവൻ നേരിട്ട് ആലോചന നടത്തിയിട്ടും. അവൾ ഇനി കെട്ടില്ല എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിൽക്കുന്നത്. എന്നാൽ പിന്നെ അവളെ ഒന്ന് വട്ടു കളിപ്പിക്കാം എന്ന് എനിക്ക് തോന്നി. എന്തായാലും അവളെ ഞാൻ കെട്ടും എന്നും.
ഞാൻ ഹോസ്പിറ്റലിൽ ആയപ്പോൾ കണ്ണൻ എന്നെ കാണാൻ വന്നിരുന്നു. എന്നാൽ എന്റെ ആ പെൺകുട്ടി അവിടെ വരുമെന്നു എന്റെ മനസ്സ് എന്നോട് പറഞ്ഞു. അങ്ങനെ അവൻ മാറി നിന്നു. ബാക്കിയൊക്കെ എന്റെ പ്ലാൻ പ്രകാരം നടന്നു. അതിന് പലരും എന്നെ സഹായിച്ചു. പ്രത്യേകിച്ച് ആ സിസ്റ്റർ. ആ പെൺകുട്ടിക്ക് എന്നോട് സ്നേഹം തോന്നാൻ അവർ സഹായിച്ചു.
കാരണം എനിക്ക് ആ പെണ്ണിനെ അത്രയും ഇഷ്ട്ടം ആയിരുന്നു. ആ ഇഷ്ട്ടം വെറുതെ വന്ന് പറഞ്ഞാൽ നടക്കില്ല എന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഓരോ കുറുമ്പ് പറഞ്ഞതും ചെയ്തതും. ആ പെണ്ണിന്റെ ഉള്ളിൽ എങ്ങനെ എങ്കിലും കടന്ന് കൂടാൻ. ”
