ശ്യാമയും സുധിയും – 11 9

 

“എന്നാൽ ആ പെണ്ണിന് ഇപ്പോൾ ഈ അപ്പു ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. അവളുടെ പ്രാണൻ ആണ്. ” ശ്യാമ പറഞ്ഞു.

 

“ആണോ..? അത് ശ്യാമയ്ക്ക് എങ്ങനെ അറിയാം.?”

 

“എനിക്ക് അറിയാം. കാരണം ഞാൻ ആണല്ലോ. ആ പെണ്ണ്. അപ്പു ഏട്ടന്റെ പെണ്ണ്. ഐ ലവ് യു അപ്പു ഏട്ടാ. ”

 

അതും പറഞ്ഞു ശ്യാമ സുധിയുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.

 

“ആ ബാക്കി പറ. ”

 

 

“പിന്നെ അന്ന് എന്റെ ശ്യാമ കുട്ടിയുടെ റൂമിൽ കയറിയത്. ആ രേഖാചിത്രത്തിൽ ഉള്ള ആള് തന്നെ ആണോ ഞാൻ അന്വേഷിച്ചു വന്ന ആൾ എന്ന് ഉറപ്പിക്കാൻ വേണ്ടി ആയിരുന്നു. അന്ന് ഞാൻ ശ്യാമയുടെ റൂമിൽ കയറിയപ്പോൾ മറ്റ് എവിടേയും കാണാത്ത അവന്റെ ഫോട്ടോസ് എനിക്ക് അവിടെ നിന്നും കിട്ടി. അത് ഉറപ്പിക്കാൻ വേണ്ടി ഞാൻ എന്റെ ഫോണിൽ ആ ഫോട്ടോ എടുക്കുമ്പോൾ ആണ് ശ്യാമ പെണ്ണ് കുളിച്ച് പുറത്തേക്ക് വന്നത്.

 

എന്നാൽ ഫോൺ ഓഫ്‌ ചെയ്യാൻ ശ്രമിച്ചപ്പോൾ അത് വീഡിയോ ക്യാമറ ഓൺ ആയി മാറി. അങ്ങനെ ആണ് ഇപ്പോൾ എന്റെ ശ്യാമ കുട്ടി ഡിലീറ്റ് ചെയ്ത വീഡിയോ എന്റെ ഫോണിൽ വന്നത്.

 

മതി ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി. ” അത്രയും പറഞ്ഞു സുധി നിർത്തി.

 

“പോര എനിക്ക് ഒന്ന് കൂടെ അറിയണം. എന്റെ അമ്മയാണ് അപ്പു ഏട്ടന്റെ അപ്പച്ചി എന്ന് അപ്പോൾ എല്ലാവർക്കും ആദ്യമേ അറിയാമായിരുന്നോ..? ”

 

“ഇല്ല. ഞാൻ മാത്രമാണ് അപ്പച്ചിയെ കണ്ടത്. പക്ഷെ എനിക്ക് എവിടെയോ കണ്ട് മറന്ന മുഖം ആണെന്ന് തോന്നിയതല്ലാതെ . അത് എന്റെ അപ്പച്ചി ആണെന്ന് എനിക്ക് മനസ്സിലായില്ല. കുഞ്ഞായിരിക്കുമ്പോൾ അല്ലേ ഞാൻ അപ്പച്ചിയെ കണ്ടത് . പിന്നെ ഒരു ഫോട്ടോയിൽ പോലും ഞാൻ അപ്പച്ചിയെ കണ്ടിട്ടില്ലല്ലോ.?. പിന്നെ ഞങ്ങൾ അക്കാലത്തു നാട് വിട്ട് പോകുമ്പോൾ ഒന്നും എടുക്കാൻ പറ്റിയിരുന്നില്ല. ഒരു ഫോട്ടോ പോലും . പിന്നെ അവന്മാർ ഞങ്ങളുടെ വീടും നശിപ്പിച്ചു. അങ്ങനെ അപ്പച്ചിയുടെ ഒരു ഫോട്ടോ പോലും ഞങ്ങളുടെ അടുത്ത് ഇല്ലാതെ ആയി.”

 

 

“പിന്നെ എപ്പോഴാ അമ്മയെ തിരിച്ചറിഞ്ഞത്. ? എന്ത് കൊണ്ടാ ആർക്കും അമ്മയോട് ദേഷ്യം ഒന്നും ഇല്ലാത്തത്..? ”

 

“തിരിച്ചറിഞ്ഞത് അമ്മു എടുത്ത അപ്പച്ചിയുടെ ഫോട്ടോ വീട്ടിൽ എല്ലാവരും കണ്ട ശേഷം. അത് വരെ എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടം ആണെന്ന് മാത്രമേ അവർക്ക് അറിയാൻ പറ്റിയിരുന്നുള്ളൂ. എന്നാൽ അവൾക്ക് എന്നെ ഇഷ്ട്ടം അല്ലെന്നും. ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞാൻ പറഞ്ഞു.

 

 

എന്റെ ശ്യാമ കുട്ടിയെ പെണ്ണ് കാണാൻ എല്ലാവരും ചേർന്ന് വരാൻ ഇരുന്നതാണ്. എല്ലാവരും കൂടെ ഇവിടെ വന്ന് പെണ്ണ് ചോദിക്കാൻ. അങ്ങനെ വന്ന് ചോദിച്ചാലൊന്നും ഈ പെണ്ണ് എന്റെ കൂടെ വരില്ലെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് ഞാൻ അവരെ തടഞ്ഞു.

 

പിന്നെ എല്ലാ കാര്യവും അമ്മാവൻ അച്ഛനോട് പറഞ്ഞു. പിന്നെ അന്ന് രാവിലെ ഞാൻ എന്റെ ശ്യാമ കുട്ടിയുടെ മുറിയിൽ കയറിയതും അതിന് ശേഷം ശ്യാമ എന്നോട് മിണ്ടുന്നില്ലെന്നും ഞാൻ അമ്മുവിനെ വിളിച്ചപ്പോൾ പറഞ്ഞു.

 

എന്നാൽ അതൊന്നു കാണണം എന്ന് അമ്മു പറഞ്ഞു. നിന്നെ വെറുതെ ഒന്ന് പേടിപ്പിക്കാനും. അങ്ങനെ ആണ് അമ്മു ഇവിടേക്ക് വരുന്നത്.

പക്ഷെ ഇവിടെ വന്ന അവൾക്ക്‌ നിന്നെ കണ്ടപ്പോൾ അവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആയി. നീ അവളുടെ ഏട്ടത്തിയായി വരണം എന്ന വാശിയായി. അതിന് അവൾ നിന്നെ എന്റെ അടുത്തേക്ക് മനപ്പൂർവം പറഞ്ഞയച്ചു.

 

 

നിന്റെയും അപ്പച്ചിയുടെയും ഫോട്ടോ എടുക്കുന്നതും എല്ലാം. അന്ന് ഞാനും അമ്മുവും മാത്രമായി പുറത്തേക്ക് പോയില്ലേ അപ്പോൾ ആണ് അച്ഛനും അമ്മയും പറയുന്നത് അത് ഞങ്ങളുടെ അപ്പച്ചിയാണെന്ന്. ആ ഫോട്ടോ കണ്ടപ്പോൾ അവർക്ക് അങ്ങനെ തോന്നിയെന്ന്.

 

അതുകൊണ്ട് ഞങ്ങൾ ശ്യാമയുടെ അമ്മയെ കുറച്ചു ഞങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സ്കൂട്ടർ അപകടത്തെ കുറച്ചു ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അത് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായി വർഷങ്ങൾ ആയി ഞങ്ങൾ അന്വേഷിക്കുന്ന ആൾ തന്നെ ആണ് ആ സ്കൂട്ടർ അപകടത്തിൽ മരിച്ചത് എന്ന്. അയാളുടെ ഭാര്യ ആണ് ശ്യാമയുടെ അമ്മയെന്നും.

Leave a Reply

Your email address will not be published. Required fields are marked *