ശ്യാമയും സുധിയും – 11 9

 

 

പിന്നെ എന്ത് കൊണ്ടാണ് ഞങ്ങൾക്ക് അപ്പച്ചിയോട് ദേഷ്യം ഇല്ലാത്തത് എന്ന് ചോദിച്ചാൽ അത് ഞങ്ങളുടെ അപ്പച്ചി ആയത് കൊണ്ട്. അപ്പച്ചിയെ നിന്റെ അച്ഛൻ ചതിച്ചു കൊണ്ട് പോയതാണെന്ന് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട്.

 

പിന്നെ നിനക്ക് അറിയാത്ത ഒരു കാര്യം കൂടെ ഉണ്ട്. നിന്നെ വളച്ചു കെണിയിലാക്കി നശിപ്പിച്ച ശേഷം നിന്നെ വലിയപറമ്പന്മാർക്ക് വിൽക്കാൻ ആയിരുന്നു ആ ഫ്രോഡും മുതലാളിമാരും തമ്മിൽ ഉള്ള കരാർ. എന്നാൽ പണത്തിന്റെ കാര്യത്തിൽ ഒരു ഒത്തു തീർപ്പ് ആകാത്തത് കൊണ്ടും നിന്റെ സൗന്ദര്യത്തിൽ അവൻ മയങ്ങിയത് കൊണ്ടും ആ കച്ചവടം നടന്നില്ല.

 

അങ്ങനെ ആ ഫ്രോഡും മുതലാളിമാരും തമ്മിൽ തെറ്റി. അതോടെ ആ ഫ്രോഡിനെ ഇല്ലാതാക്കാൻ അവന്റെ പനിയുടെ മരുന്ന് മാറ്റികൊടുത്തു അവനെ അവർ തന്നെ കൊന്നു. ഇതൊക്കെ ആ സിസ്റ്ററിൽ നിന്നും അറിഞ്ഞ രഹസ്യങ്ങൾ ആണ്.

 

ആ സിസ്റ്റർ പറഞ്ഞാണ് അറിഞ്ഞത് നിനക്ക് സ്കൂളിൽ അവർ ജോലി തന്നത് തന്നെ എന്റെ ഈ ശ്യാമ കുട്ടി എപ്പോഴും അവരുടെ പരിധിയിൽ ഉണ്ടാകാൻ വേണ്ടി ആയിരുന്നു എന്ന്. അവർ ഒരു പാവം ആയതു കൊണ്ട് അവർക്ക് ഒന്നും പുറത്ത് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. അവർ എല്ലാം കണ്ടില്ലെന്ന് നടിച്ചു.

 

അപ്പച്ചിക്ക് എന്തെങ്കിലും പറ്റുന്നത് വരെ നിന്നെ വെറുതെ വിട്ടതാ. ഇന്നല്ലെങ്കിൽ നാളെ അപ്പച്ചി മരിച്ചു പോകും എന്നായിരുന്നു അവരുടെ വിശ്വാസം. അത് കഴിഞ്ഞാൽ അവർ നിന്നെ.”

 

അങ്ങനെ പറഞ്ഞു നിർത്തിയ ശേഷം സുധി ശ്യാമയെ നോക്കി. എന്നിട്ട് വീണ്ടും തുടർന്നു.

 

. ” ഇനി നീ പേടിക്കേണ്ട. നീ ഇപ്പോൾ എന്റെയാ. എന്റെ ജീവൻ പോകാതെ ഒരുത്തനും നിന്നെ തൊടാൻ പറ്റില്ല. പിന്നെ!! ഇനി ഇപ്പോൾ അതിന് ആരും ബാക്കി ഇല്ല. തീർക്കേണ്ടവരെ ഒക്കെ ഞങ്ങൾ അങ്ങ് തീർത്തു. അതിൽ നിന്നും ഒഴിവായിപോയത് നിന്റെ അച്ഛൻ മാത്രമാണ്. അതിന് മുൻപ് അയാൾ മരിച്ചു പോയി. അല്ലെങ്കിൽ എന്റെ കൈകൊണ്ട് ഞാൻ അയാളെ… ”

 

“മതി മതി. ഇനി എനിക്ക് ഒന്നും അറിയേണ്ട. അപ്പു ഏട്ടാ.” ശ്യാമ കരഞ്ഞുപറഞ്ഞു. കുറച്ചു സമയം കഴിഞ്ഞു ശ്യാമ വീണ്ടും ചോദിച്ചു.

 

 

” അപ്പു ഏട്ടാ ഒരു കാര്യം പറയാമോ.? ”

 

“ഇനിയും എന്താ അറിയേണ്ടത്..?”

 

“ചേച്ചി എന്തിനാ അങ്ങനെ എന്നോട് പറഞ്ഞത്.?”

 

 

“അമ്മു എന്താ പറഞ്ഞത്..?”

 

“അത് ചേച്ചിയും അപ്പു ഏട്ടനും കല്ല്യാണം കഴിക്കാൻ പോകുകയാണെന്ന്..?”

 

“അത് ഇപ്പോഴും അങ്ങനെ ആണല്ലോ. ഞാനും അമ്മുവും കല്ല്യാണം കഴിക്കുവാൻ പോവുകയാണ്. അമ്മു കണ്ണനേയും , ഞാൻ ഈ തൊട്ടാവാടിയായ എന്റെ ശ്യാമ കുട്ടിയെയും. അതിലെന്താ..? ”

 

അങ്ങനെ പറഞ്ഞശേഷം സുധി ചിരിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.

 

” ഞങ്ങൾ.. ചുമ്മാ ഈ പെണ്ണിനെ ഇട്ട് വട്ട് കളിപ്പിച്ചതാ. എത്രവട്ടം ഞാൻ പറഞ്ഞു. എനിക്ക് ഈ പെണ്ണിനെ ഇഷ്ടമാണെന്ന്. എന്നിട്ട് നീ എന്താ പറഞ്ഞത്..? . വേണ്ട വേണ്ട. അതൊന്നും നടക്കില്ല. അങ്ങനെ ഒന്നും ആഗ്രഹിക്കരുത്. എന്നെകൊണ്ട് അതിനൊന്നും ആവില്ല. എന്നൊക്കെ അല്ലേ..? അങ്ങനെ

ചുമ്മാ വേണ്ടാത്തത് ഓരോന്ന് പറഞ്ഞ് പറഞ്ഞു കരഞ്ഞു കൊണ്ടേയിരിക്കും . അതാണ് ഞങ്ങൾ വെറുതെ. ഒരു തമാശയ്ക്ക്. . ”

സുധി ചിരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.

 

 

” വെറുതെ പോലും. തമാശയ്ക്ക് പോലും. ഞാൻ എത്ര വിഷമിച്ചു എന്നോ… കള്ളൻ എന്നോട് മിണ്ടണ്ട. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു എന്റെ അപ്പു ഏട്ടനെ. എന്നാലും ചേച്ചിയെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ സ്വയം കരഞ്ഞുകൊണ്ടാ അപ്പു ഏട്ടൻ ചേച്ചിയെ കെട്ടാൻ ഞാൻ പറഞ്ഞത്. ”

 

അതും പറഞ്ഞ് ശ്യാമ സുധിയുടെ നെഞ്ചിൽ മെല്ലെ അടിച്ചു. സുധി അവളെ കെട്ടിപ്പിടിച്ച് കിടക്കയിൽ കിടന്ന് ഉരുണ്ടു. പിന്നെ ശ്യാമയുടെ മേലെ കയറിക്കിടന്ന് ചോദിച്ചു.

 

 

” എനിക്ക് ഇപ്പോൾ ഈ ചുണ്ടിലെ തേൻ വേണം. ഇനി എനിക്ക് ഈ ചുണ്ടിലെ തേൻ തരാമോ..? ഒരു 10 മിനിറ്റ് മാത്രം മതി. ”

Leave a Reply

Your email address will not be published. Required fields are marked *