ശ്യാമയും സുധിയും – 11 9

 

 

“അയ്യടാ!. ഇനി അപ്പു ഏട്ടൻ തനിയെ കുളിച്ചാൽ മതി. അല്ലെങ്കിൽ എല്ലാവരും എന്നെ കളിയാക്കും.”

 

 

“ആരും കളിയാക്കില്ല. നീ എന്റെ പെണ്ണാ. നീയാണ് എന്നെ നോക്കിയത് നീയാണ് എന്നെ കുളിപ്പിച്ചത് എന്നൊക്കെ ഇവിടെ എല്ലാവർക്കും അറിയാം.”

 

 

“സുന്ദരൻ സാറിനും അറിയാമോ…?”

 

 

“സുന്ദരൻ സാറോ.? അമ്മാവൻ കേൾക്കേണ്ട. നിന്നെ പിടിച്ചു കോർട്ട് മാഷൽ ചെയ്യും. അമ്മാവൻ എന്ന് വിളിക്കാത്തതിന്. ”

 

ശ്യാമ ചിരിച്ചു എന്നിട്ട് ചോദിച്ചു.

 

“മ്. എന്നാ അമ്മാവനും അറിയാമോ..?”

 

 

“അമ്മാവന് മാത്രം അല്ല. ഇവിടെ എല്ലാവർക്കും അറിയാം.”

 

 

“അയ്യേ! ഇനി ഞാൻ എങ്ങനെ എല്ലാവരുടെയും മുഖത്തു നോക്കും. ”

 

 

“അതിനെന്താ. മുഖത്ത് നോക്കാൻ. നീ ധൈര്യമായി നോക്കിക്കോ. ഇപ്പോൾ നമുക്ക് ഒരുമിച്ചു കുളിക്കാം. ”

 

 

“അയ്യെടാ. ഇനി അതൊക്കെ കല്യാണത്തിന് ശേഷം മതി. കല്ല്യാണം കഴിഞ്ഞു എന്ത് വേണമെങ്കിലും ചെയ്തു തരാം. ഇപ്പോൾ എന്റെ മോൻ തനിച്ചു കുളിച്ചാൽ മതി. ”

 

അതും പറഞ്ഞു ശ്യാമ ബാത്‌റൂമിലേക്ക് ഓടി. സുധി അത് കണ്ടു ചിരിച്ചുകൊണ്ട് നിന്നു. അപ്പോഴേക്കും സുധിയുടെ ഫോണിൽ ഒരു കാൾ വന്നു. സുധി അതും എടുത്തു പുറത്തേക്ക് പോയി.

 

 

ശ്യാമ വേഗം കുളിച്ച് വേഷം മാറി വന്നു. അപ്പോഴേക്കും സുചിത്ര കുളിച്ച് റൂമിൽ വന്നിരുന്നു. സുചിത്ര ശ്യാമയേയും കൊണ്ട് ശ്യാമയുടെ അമ്മയുടെ അടുത്തേക്ക് പോയി. എല്ലാവരും അന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു. ഒരു കുടുംബം വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം. അന്ന് ശ്യാമ സൂചിത്രയുടെ മുറിയിൽ ആണ് കിടന്നത്.

 

 

സുധി പിറ്റേന്ന് ശ്യാമയേയും കൊണ്ട് ശ്യാമയുടെ പഴയ വീട്ടിലേക്ക് പോയി. മോഹൻ ആണ് അവരെ അവിടെ കൊണ്ട്പോയി വിട്ടത്.

 

അവർ വാതിൽ തുറന്ന് വീട്ടിൽ കയറി.

 

“അപ്പു ഏട്ടാ. ഏട്ടൻ ഇവിടെ ഇരിക്കെ ഞാൻ ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കട്ടെ. അതിന് ശേഷം എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് നമുക്ക് തിരിച്ചു പോകാം. ” ശ്യാമ പറഞ്ഞു

 

 

 

“അതേ. ഇവിടെനിന്നും എടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ എടുക്കാൻ വേണ്ടി മാത്രം അല്ല കേട്ടോ നമ്മൾ ഇങ്ങോട്ട് വന്നത് . ” സുധി ശ്യാമയോട് പറഞ്ഞു.

 

 

“പിന്നെ.? പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്.?”

 

 

“അതോ..? അത് എന്റെ പെണ്ണിനെ കെട്ടിപിടിച്ചു കിടക്കാൻ. വീട്ടിൽ ആയാൽ അത് നടക്കില്ലല്ലോ..?”

 

“അയ്യടാ.. അങ്ങനെ ഇപ്പോൾ കെട്ടിപിടിച്ചു കിടക്കേണ്ട. അങ്ങനെ കിടന്നാലേ ഈ കുറുമ്പന് പല കുറുമ്പും തോന്നും. അതുകൊണ്ട് ഇപ്പോൾ അതൊന്നും വേണ്ട. ”

 

 

“വേണ്ടെങ്കിൽ വേണ്ട. ഞാൻ മുകളിൽ ഉണ്ടാകും. എല്ലാം ശരിയായാൽ മുകളിലേക്ക് വാ. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്. ”

 

 

അത് കേട്ട് ശ്യാമയുടെ മുഖം വല്ലാതെ ആയി. ശ്യാമയുടെ മുഖത്ത് മെല്ലെ തട്ടിയിട്ട് സുധി പറഞ്ഞു.

 

 

“പേടിക്കാൻ ഒന്നും ഇല്ല. നിന്നോട് ഒരു കഥ പറയാൻ ആണ്. ഒരു പഴംകഥ. അങ്ങനെ കരുതിയാൽ മതി. ”

 

അതും പറഞ്ഞു സുധി മെല്ലെ മുകളിലേക്ക് പോയി.

 

അത് കേട്ട് ശ്യാമ കുറച്ചു സമയം അവിടെ തന്നെ നിന്നു പോയി. അതിന് ശേഷം ശ്യാമ വീട് മുഴുവൻ വൃത്തിയാക്കി തനിക് ഏറ്റവും ആവശ്യം എന്ന് തോന്നിയതും സുധിയും സുചിത്രയും വാങ്ങികൊടുത്ത ഡ്രെസ്സും ഫോട്ടോകളും മാത്രം എടുത്ത് ഒരു ബേഗിൽ നിറച്ചു.

 

പിന്നെ അടുക്കളയിൽ പോയി ചായയുണ്ടാക്കി അതും എടുത്ത് മുകളിലേക്ക് നടന്നു.

 

മുകളിൽ സുധി കട്ടിലിൽ ചാരികിടന്നുകൊണ്ട് ഫോണിൽ എന്തോ നോക്കുകയായിരുന്നു.

 

“എന്താ ഇത്രയും ശ്രദ്ധിച്ചു നോക്കുന്നത് അപ്പു ഏട്ടാ.? എനിക്കും കാണിച്ചു തരുമോ..? ” ശ്യാമ ചോദിച്ചു.

 

അത് കേട്ട് സുധി ഒന്ന് ഞെട്ടി. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *