പിന്നീട അജു വർഷയുടെ ചെക്കപ്പ് സമയം വരാൻ തുടങ്ങി …. തിരുവന്തപുരത്തെ ഓഫീസിൽ വർക്ക് കൂടുന്ന അനുസരിച്ചു …. മാസത്തിൽ ഒരു വീക്ക് ഇവിടെ ചിലവഴിക്കേണ്ടതായി വന്നു …. തുടക്കത്തിൽ ഒരു മറ്റുള്ളവരുടെ ചോദ്യത്തിന് മുന്നിൽ മാത്രം പിടിച്ചു നിൽക്കാൻ പറഞ്ഞ ഭാര്യാഭർത്താവ് എന്ന നാടകം ഇപ്പോൾ അവർക്കു ഇടയിലും ശക്തി പ്രാപിച്ചു തുടങ്ങി …. സത്യം 2 പേർക്കും അറിയാം എങ്കിൽ പോലും മനസിന് ഇഷ്ടം ഭാര്യയും ഭർത്താവും ആയി തുടരാൻ ആണ് … പക്ഷെ ശാരിരിക ബന്ധം അല്ല കെട്ടോ ….
വർഷയും ഇപ്പോൾ അജുവിന്റെ ഭാര്യ എന്ന റോൾ നല്ലപോലെ ഇഷ്ടപ്പെട്ടു ….
ഒരു ദിവസം രാത്രി അജു വർഷയുടെ കൂടെ …
കട്ടിലിൽ അജു ആലോചനയിൽ ആണ് …
കുളിച്ചിട്ടു വന്ന വർഷ
“എന്താ CA സർ വലിയ ആലോചനയിൽ ആണെല്ലോ ….
“ഹേ ഒന്നുമില്ല …
“അത് പിന്നെ ഈ മുഖത്ത് ഉണ്ടല്ലോ … കാര്യം പറ
“ഇങ്ങോട്ട് ഇറങ്ങാൻ നേരം …. സോനാ ആയി വഴക്കു ഇട്ടിട്ട് ആണ് വന്നത് … വിളിച്ചിട്ടു വാശി കാരണം അവൾ ഫോൺ എടുക്കാതെ മെസ്സേജ് മാത്രം അയച്ചു വെച്ച് …
“എന്തിനാ വഴക്കു ….
“അവൾക്കും കൂടെ വരണം എന്ന് പറഞ്ഞു ….
“അയ്യോ … എന്നിട്ടു …. അഹ് അതിന്റെ പേരിൽ വഴക്കു ഇട്ടു …
“എങ്കിൽ കൊണ്ട് വന്നു കൂടെ …
“നിനക്കു എന്താ വർഷ …. എന്നിട്ടു
“അതല്ല … ഇവിടെ വരേണ്ട അവളെ കൊണ്ട് പുറത്തു താമസിച്ചു കൂടെ ….
“കൊണ്ട് വന്നാലും എനിക്കു ഓഫീസിൽ ജോലിയിൽ ഇരികുമ്പോൾ അവളെ ശ്രെദ്ധിക്കാൻ പറ്റില്ല …. ഇപ്പോളത്തെ അവളുടെ ചില സമയത്തെ പിടിവാശി കണ്ടാൽ കൊച്ചു പിള്ളേരെ കാൾ കഷ്ടം ആണ് ….
വർഷ അവന്റെ കൈയിൽ പിടിച്ചു …
“ഹേ അത് അവളുടെ വിഷമം കൊണ്ടാകും … സത്യത്തിൽ അവളും ഒരു change ആഗ്രഹിച്ചിട്ട് നിന്റെ കൂടെ ഒരു യാത്ര ചെയ്യാൻ ആഗ്രഹിച്ചിട്ട് ആണെല്ലോ….
“ഞാൻ പറഞ്ഞു പോയിട്ട് വന്നിട്ടു അല്ലാതെ പോകാം എന്ന് … പക്ഷെ അവൾക്കു ഇപ്പോൾ തന്നെ വരണം …. പിന്നെ നാളെ ഹോസ്പിറ്റലിൽ പോകേണ്ട ദിവസം അല്ലെ …. അതാ ഞാൻ
“ഇനി ഇപ്പോൾ അത് ആലോചിച്ചിട്ട് കാര്യം ഇല്ലാലോ ,,,,
അവൾ മരുന്ന് കഴിക്കാൻ വേണ്ടി വയറും താങ്ങി എഴുനേൽക്കാൻ ശ്രെമിച്ചു …
മരുന്ന് കഴിച്ചു തിരിച്ചു വന്ന വര്ഷയെ അജു പിടിച്ചു നിർത്തി വയറിൽ ഒന്ന് തൊട്ടു നോക്കി ….
” വാവേ …. അകത്തു നിനക്കു സുഖം ആണോ ഡാ …. ‘അമ്മ നിനക്കു മര്യാദക്ക് ഫുഡ് ഒക്കെ തരുന്നുണ്ടോ ,,,, അതോ കഷ്ടപെടുത്തുവാണോ
വർഷ അത് കണ്ടു അജുവിനെ തന്നെ നോക്കി …
“ഹ്മ്മ്മ് … എന്നെ ആണ് കഷ്ടപെടുത്തുന്ന
“വർഷ , ഞാൻ നിന്റെ വയറു നല്ലപോലെ ഒന്ന് കണ്ടോട്ടെ …
വർഷ ടി ഷർട്ട് ഉയർത്തി…..
അജു അവളുടെ വയറ്റിൽ തലോടി ….
അജു അവളുടെ വയറ്റിൽ ഉമ്മ വെച്ച് ….
അത് കണ്ട വർഷ ശരിക്കും സന്തോഷവതി ആയി ….. അവൾ അവന്റെ തലമുടിയിൽ തലോടി….
“കൂടുതൽ അകത്തു കിടക്കുന്ന ആളെ കൊഞ്ചികേണ്ട … പിന്നെ പുറത്തേക്ക് വന്ന നിന്റെ അടുത്ത ആകും പിടിവാശി കാണിക്കുന്ന …. സോനാ കാണിക്കുന്ന പോലെ …
“അതിനു എന്താ ….
“പിന്നെ നിന്നെ കാണാത്തതിന് എന്നെ ആകും കഷ്ടത്തിൽ ആകുന്ന …
“ഹേ .എന്റെ തിരക്ക് ഒക്കെ …. മനസിലാക്കിയേ പിടിവാശി കാണിക്കു കുഞ്ഞു …
“അല്ലെ muthe”
“അതല്ല അജു … ഡെലിവറി കഴിഞ്ഞു മറ്റു അവിടെ എങ്കിലും പോയാലോ എന്ന് ആലോചിക്കുവാ
” അത് എന്താ ….
“നിന്നെ ബുധിമുട്ടിക്കേണ്ടല്ലോ
“എനിക്കു ബുദ്ധിമൂട് ആണെന്ന് നിന്നോട് ഞാൻ പറഞ്ഞോ …
(അജു ചെറിയ ദേഷ്യം പ്രേകടിപ്പിച്ചു )
“അങ്ങനെ അല്ല …. ഞാൻ ….. നിന്റെ ഫാമിലി ലൈഫ് spoil ചെയ്യണ്ട എന്ന് കരുതി …
“ഓഹ് …. അപ്പൊ നീ തന്നെ അല്ലെ പണ്ട് പറഞ്ഞിട്ട് ഉള്ളത് …. നിനക്കും എന്റെ ലൈഫിൽ ഒരു സ്പേസ് തരുമോ … സോനക് കൊടുക്കുന്ന സ്നേഹത്തിന്റെ ഒരു അംശം നിനക്കു തരുമോ എന്ന് …
“ആണ് … പക്ഷെ ….
” ഇപ്പോൾ നമ്മുടെ ലൈഫ് സ്മൂത്ത് ആയി തന്നെ അല്ലെ പോകുന്ന ….
“പക്ഷെ എത്ര നാൾ …. എന്നേലും ഇതെല്ലം സോനാ അറിയില്ല എന്ന് നിനക്കു പറയാൻ പറ്റുമോ …. അന്ന് തകരുന്ന നിന്റെ ലൈഫ് ആണ് …. ഞാൻ കാരണം അത് വേണ്ട …
