ഇതാണ് ശരിക്കും നടന്നത്
അജു ദേഷ്യം കൊണ്ട് കാറിന്റെ സ്റ്ററിങ്ങിൽ ഇടിച്ചു ….
വർഷ അത് കണ്ടു പേടിച്ചു ….
വർഷ : അജു Are You ok ?
അജു : നിനക്കു ഇതൊക്കെ അറിയാമെങ്കിൽ ഒരു സൂചന …..
വർഷ : എങ്ങനെ ആണ് ….. അജു …. ഹരിയിൽ നെഗറ്റീവ് സൈഡ് ഉണ്ടെന്ന് എനിക്കു അറിയാം പക്ഷെ എന്നോട് അവൻ കാണിക്കുന്ന സ്നേഹം സത്യം ആണെന്ന് കരുതി പക്ഷെ സോനയെ നേടാൻ അവൻ എന്നെ കരു ആക്കിയത് മുതൽ ആണ് .. എനിക്കു സ്‌പീലിംഗ് മിസ്റ്റേക്ക് അടിച്ചത് … പക്ഷെ അപ്പോളും ഞാൻ കരുതിയത് അത് വെറും ഫാന്റസി മാത്രം ആകുമെന്ന …. പക്ഷെ കുഞ്ഞിനെ abort ചെയ്യാൻ പറഞ്ഞപ്പോൾ ഉറപ്പായി അവനു ശരിക്കും sexual satisfaction മാത്രം ആണ് ആഗ്രഹിക്കുന്നത് എന്ന്.
അജു : നിന്റെ ജീവിതം നശിപ്പിച്ചിട്ടു ഇത്രയും illegal ആക്ടിവിറ്റി ചെയ്തിട്ട് …. അവനെ വെറുതേ വിടാൻ ആണോ ….. എനിക്കു പറ്റില്ല ….. വർഷ … സോനയെ അവൻ ചതിച്ചു …. അവൾ ആ കാര്യത്തിൽ suicide ചെയ്യാൻ ഉള്ള ഡിസിഷൻ വരെ എടുത്തു … അന്ന് എനിക്കു സോനയെ നഷ്ടമായാൽ അതിനും കാരണക്കാരൻ അവൻ തന്നെ അല്ലെ ?
വർഷ : സമ്മതിച്ചു …. പക്ഷെ നിനക്കു അവനെ ഒന്ന് തൊടാൻ പോലും സാധിക്കില്ല …. നിനക്കു ഒരു ഫാമിലി ഉണ്ട് … സോനയുടെ ഒപ്പം ഒരു സമാധാനം ആയ ജീവിതം ആണ് നീ ആഗ്രഹിക്കുന്ന എങ്കിലും നീ സ്വന്തം കാര്യം നോക്കി പോകുന്നതാണ് നല്ലതു ….
അജു : അപ്പൊ നിയോ ?
വർഷ : എന്റെ കാര്യം വിട്ടേക് … എനിക്കു അങ്ങനെ ചോദിക്കാനും പറയാനും ആരുമില്ല 15 വയസിൽ കാർ ആക്‌സിഡന്റിൽ parents മരിച്ച ശേഷം … ബന്ധുവീട്ടിൽ ആയിരുന്നു ജീവിതം … പക്ഷെ അവർ എന്നെ ഏറ്റു എടുത്തത് ഒരു പെൺ ആയതു കൊണ്ട് മാത്രം ആണ് …. ഇനി എനിക്കു സ്വന്തം എന്ന് പറയാൻ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാണ് … അത്കൊണ്ട് ആരുടേയും കണ്ണിൽ പെടാതെ …. ജീവിച്ചോളാം …..
അജു : എന്നാലും …
വർഷ : അജു ,,,, നീ ഇവിടെ വെച്ച് എന്നെ കണ്ടില്ലായിരുന്നു എങ്കിൽ ഇതൊന്നും നീ അറിയില്ലലോ …. ഇത്രയും നാളിനു ഇടയിൽ നീയും ഹരിയെ തിരക്കിയിട്ടു ഇല്ല …. അവനും എന്നെ അന്വേഷിച്ചു വന്നിട്ടു ഇല്ല … അത്കൊണ്ട് നീ ഒന്നും അറിഞ്ഞിട്ടും ഇല്ല …. എന്നെ കണ്ടിട്ടും ഇല്ല ….
സോനയുടെ ഒപ്പം നീ സന്തോഷത്തോടെ ജീവിക്കു ….
വർഷ അജുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി …. അജു അവളെ തിരിച്ചു ഹോസ്റ്റലിൽ കൊണ്ട് ആക്കി ….
പരസ്പരം അത്രയും നേരം സംസാരിച്ചു എങ്കിലും നമ്പറും ചോദിച്ചതും ഇല്ല …..
വർഷ അജുവിനെ കണ്ടതിൽ ഒരു ചെറിയ ആശ്വാസം തോന്നി ….. ഉള്ളിൽ ഉള്ള ഭാരം ഇറക്കി വെച്ച ഒരു ഫീൽ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന വിചാരിച്ച അജുവിനെ കണ്ടതിൽ ഉള്ള സന്തോഷം പക്ഷെ തന്റെ contact നമ്പർ പോലും ചോദിക്കാതെ പോയ അജു … വീണ്ടും ഒരു അടഞ്ഞ അദ്ധ്യായം ആയി മാത്രാമാണ് കണ്ടത് …..
പക്ഷെ 1 ആഴ്ചക്കു ശേഷം വർഷയുടെ ഹോസ്റ്റലിന്റെ ഫ്രോന്റിൽ അജു അവളെയും കാത് നിന്ന് ….
വീണ്ടും എന്തിനാണ് തന്നെ അന്വേഷിച്ചു വന്നത് എന്ന് അവൾ ചിന്തിച്ചു …. ഹരിയുടെ details കിട്ടാൻ ആകും എന്ന് അവൾ കരുതി ….. പക്ഷെ അവളെ അജു വീണ്ടും ഞെട്ടിച്ചു അജു വന്നത് ഹോസ്റ്റലിൽ നിന്ന് അവളെ കൂട്ടികൊണ്ട് പോകാൻ ആണ്
വർഷ : വേണ്ട അജു …. അതൊന്നും ശരി ആകില്ല …
അജു : വർഷ വാശി കള …. ഞാൻ നിനക്കു വേണ്ടി നല്ലൊരു താമസ സൗകര്യം ഒരുക്കി വെറുതെ ഈ അവസ്ഥയിൽ ഇവിടെ ഒറ്റക് നില്കുന്നത് ശരി അല്ല …. നിന്റെ കുഞ്ഞിനെ കുറിച്ച് ഓർത്തു എങ്കിലും നീ എന്നോട് No പറയരുത് പ്ളീസ് …..
ഇപ്പോളത്തെ ഈ അവസ്ഥയിൽ തനിക്കു സഹായം ആവിശ്യം ആണെന്ന് അവൾക്കും അറിയാം … തനിക്കും അജുവിന് ഇടയിൽ ആദ്യം മുതലേ ഒരു പേർസണൽ ബോണ്ടിങ് ഉള്ളത് ആയി അവൾക്കു ഫീൽ ചെയ്തത് കൊണ്ടും അജുവിന്റെ നിർബദ്ധത്തിനു മുന്നിൽ അവൾ വഴങ്ങി ….
അജു അവളെ …. ഒരു വാടക വീട്ടിലേക് താമസം ആക്കി … കൂടെ ഒരു ജോലിക്കാരിയെയും ഏർപ്പാട് ആക്കി ….
അജു : ഇത് സിസിലി ചേച്ചി ….
സിസിലി : നമസ്കാരം സർ … വര്ഷയെ നോക്കി ചിരിച്ചു …. എന്ത് പറ്റി ട്രെയിൻ താമസിച്ചോ ?
