അജു അവളുടെ നെറ്റിയിൽ ഉമ്മ വെച്ച്
റൂമിൽ അപ്പോൾ പുറത്തേക്ക് പോയ സോനയുടെ അമ്മയും അച്ഛനും കയറി വന്നു …
സോനയുടെ ‘അമ്മ : എന്തിനാ മോളെ കരയുന്നതു
അജു : അത് ആക്സിഡന്റ് ആലോചിച്ചു കരഞ്ഞു പോയതാ …
സോനയുടെ അച്ഛൻ : ഷോക്ക് ഇത് വരെ പോയി കാണില്ല …. സാരമില്ല …ദൈവത്തിന്റെ കൃപ കൊണ്ട് കൂടുതൽ ഒന്നും സംഭവിച്ചില്ലല്ലോ … അത് തന്നെ വലിയ കാര്യം ….
സോനയുടെ ‘അമ്മ : ഡോക്ടർ എന്താ പറയുന്ന …. എത്ര ദിവസം ഇങ്ങനെ കഴിയേണ്ടി വരും …
അജു : ഒന്നും പറഞ്ഞില്ല …. എന്തായാലും സോനാ ഒന്ന് ഉഷാർ ആകട്ടെ ….
സോനയുടെ അച്ഛൻ : അതെ … വീട്ടിൽ പോയിട്ട് ഇപ്പോൾ പ്രേത്യകിച്ചു ഗുണം ഇല്ല … അത്കൊണ്ട് ഹെൽത്ത് ഒകെ ആയിട്ടു പോയ മതി …
അജു : ഞാൻ എന്തായാലും ഒന്ന് Dr കണ്ടിട്ട് വരാം
സോനാ പറഞ്ഞ കാര്യത്തിൽ അജുവിനും നല്ല ടെൻഷൻ ഉണ്ടായിരുന്നു ….
DR : ആഹ് അജു വാ ഇരിക്
അജു : സോനയുടെ ഹെൽത്ത് കണ്ടിഷൻ അറിയാൻ വേണ്ടി വന്നതാ …
DR : she is ok now … , പിന്നെ ഫ്രാക്ചർ ഉണ്ട് … അത് എന്തായാലും 30-45 days റസ്റ്റ് വേണ്ടി വരും … പിന്നെ തലയുടെ ഒരു സ്കാനിംഗ് റിപ്പോർട്ട് വരാൻ ഉണ്ട് …. അത് കൂടെ ഓക്കേ ആണേൽ പിന്നെ 2ഡയസിൽ ഡിസ്ചാർജ് ചെയ്യാം
അജു : അത് അല്ല Dr , ആക്സിഡന്റ് ആയി വന്നപ്പോൾ ….
അജു പറയാനോ വേണ്ടയോ … എന്ന് സംശയിച്ചു നിന്ന് …
DR: എന്താണേലും ചോദിച്ചോ ?
അജു : അവൾ ആക്സിഡന്റ് ആയി വന്നപ്പോൾ പ്രെഗ്നന്റ് അതിന്റെ ഏതേലും … സൈൻ ഉണ്ടായിരുന്നോ ?
DR: ഹേ , നോ എന്താ അങ്ങനെ ചോദിച്ച ….
അജുവിന് അത് കേട്ടതും പകുതി ജീവൻ തിരിച്ചു വന്നു
അജു : അല്ല ഞങ്ങൾ ഒരു ഫാമിലി പ്ലാനിംഗ് ആയിരുന്നു സൊ …. അവൾക്കു ഒരു സംശയം ….
DR: ഹേ അങ്ങനെ എന്തേലും ഉണ്ടേൽ അത് ആദ്യമേ ഞങ്ങൾ ഇൻഫോം ചെയ്യില്ലേ …. എന്തായാലും ഞാൻ ഗൈനകിൽ ഒന്ന് റെഫർ ചെയ്യാം …. അത് പോരെ ?
അജു : മതി … DR തങ്ക യു …..
അജു നഷ്ടപെട്ട കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷം പോലെ ….. സോനയുടെ അടുത്തേക്ക് ഓടി …..
അജു കിതച്ചു കൊണ്ട് സോനയുടെ അടുത്തേക്ക് ചെന്ന് ….
സോനയുടെ ‘അമ്മ : എന്താ മോനെ ഓടി വന്ന ….
അജു : ഹേ ഒന്നുമില്ല ….
അജു സൂത്രത്തിൽ സോനയുടെ അമ്മയെയും അച്ഛനെയും ക്യാന്റീനിലേക് പറഞ്ഞു അയച്ചു ….
അജു : സോനാ …. ടെൻഷൻ അകാൻ ഒന്നുമില്ല …. പേടിച്ച പോലെ നീ പ്രെഗ്നന്റ് ഒന്നും ആയില്ല
സോനാ : അവൾ സന്തോഷം കൊണ്ട് ഒന്ന് ശ്വാസം നേരെ വിട്ടു ….
അജു : കുരുത്തം കെട്ടവൾ …. എന്തേലും ഒന്ന് അറിഞ്ഞ മുന്നും പിന്നും ആലോചിക്കാതെ ഓരോന്ന് ചെയ്തോളും …. വെറുതെ നിനക്കു എന്തേലും പറ്റിയാൽ പിന്നെ എനിക്കു ആരാ ഉള്ളത് ….
സോനാ : അങ്ങനെ ഒന്നും ഞാൻ നിന്നെ വിട്ടു പോകില്ല ….
അതും പറഞ്ഞു 2 പേരും ചിരിച്ചു ,,,,,,
2 പേരും മനസ്സിൽ ഒരു മഴ പെയ്തു തോർന്ന ശാന്തത ആയിരുന്നു ….
അടുത്ത ദിവസം സോനയും അജുവും ഗൈനക്കോളജി dr അടുത്ത് …
Dr : സോനക് ആക്‌സിഡന്റിനു മുൻപ് ഷീണം തല കറക്കം അങ്ങനെ എന്തേലും ഉണ്ടായിരുന്നോ …. ?
സോനാ : ഇല്ല ….
Dr : ഞാൻ എന്തായാലും കുറച്ചു …. ടെസ്റ്റിന് എഴുതിയിട്ട് ഉണ്ട് … അത് ഒന്നും ചെയ്തിട്ട് നമ്മുക്ക് നോക്കാം ….
2 പേരും ചെന്നൊള്ളു …
ടെസ്റ്റ് എല്ലാം ചെയ്തു 1മണിക്കൂർ കഴിഞ്ഞു വീണ്ടും DR ഇന്റെ മുറിയിൽ ….
Dr : കല്യാണം കഴിഞ്ഞു എത്ര വര്ഷം ആയി ?
അജു : 4
Dr : ഇതിനു ഇടയിൽ അബോർഷൻ അങ്ങനെ എന്തേലും ഉണ്ടായോ ?
സോനാ : ഇല്ല Dr …
Dr : ഇതിനു ഇടയിൽ treatment ചെയ്തോ ?
സോനാ : ഇല്ല Dr
അജു : എന്ത് പറ്റി അങ്ങനെ ചോദിക്കാൻ ?
Dr : മാര്യേജ് കഴിഞ്ഞു ഇത്രയും വര്ഷം ആയി എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചത് ആണ് ?
അജു : അത് ഞങ്ങൾ ഒന്ന് settle അയ്യിട്ടു കുട്ടികൾ മതി എന്ന തീരുമാനം ആയിരുന്നു …
Dr : എന്നിട്ടു ഇപ്പോൾ settle ആയോ ?
അജു : ഹ്മ്മ് … എന്താ dr അങ്ങനെ ചോദിച്ചത് ….
Dr : ഹേ ചോദിച്ചെന്നെ ഒള്ളു …. actually test റിപ്പോർട്ട് വന്നു …. അതിലേക് കടക്കുന്നതിനു മുൻപ് …. നിങ്ങളുടെ physical റിലേഷന്ഷിപ് അങ്ങനെ പോകുന്നു ?
