വർഷ : സോനാ സുഖം ആയി ഇരിക്കുന്നോ ?
അജു ഒന്ന് മൂളി ….
വർഷ : എന്നെ കണ്ടകാര്യം പറയുമോ ?
അജു : അറിയില്ല … അങ്ങോട്ട് ചെല്ലട്ടെ ….
വർഷ : ഞാൻ അന്വേഷിച്ചത് ആയി പറയണം കേട്ടോ ….
അജു ചിരിച്ചു … അവിടെ നിന്ന് പോകാൻ നേരം
വർഷ അജുവിന്റെ കൈയിൽ ഒന്ന് പിടിച്ചു ….
വർഷ : തങ്ക യു …..
അജു അവളുടെ കൈയിൽ ഒന്ന് മുറുക്കി പിടിച്ചു ….
അജു ഇറങ്ങാൻ തുടങ്ങിയത് കണ്ടു സിസിലി ചേച്ചി …
സിസിലി : സർ പോകുവാണോ ?
അജു: ആ നാളെ വർക്ക് ഉണ്ട് … അത്കൊണ്ട് പോകണം ….
സിസിലി : എന്താ സർ … കുഞ്ഞു ഇങ്ങോട്ട് വന്നത് അല്ലെ ഒള്ളു ….. ഇന്നത്തെ ദിവസം സർ ഇവിടെ നിന്നുടെ ….. പ്രെഗ്നന്റ് ആയ ഭാര്യക്കു ഏറ്റവും ആവിശ്യം ഭർത്താവ് കൂടെ ഉണ്ടാകുന്നതു ആണ് ….
വർഷ അജുവും തമ്മിൽ തമ്മിൽ ഒന്ന് നോക്കി …
അജു : അവിടെ ചെന്നില്ല എങ്കിൽ ആകെ കുളം ആകും …. ഞാൻ എന്തായാലും വരാം …
വർഷ : അജു പൊക്കൊളു …. കുറെ ദിവസം ആയില്ലേ കൊച്ചിയിൽ നിന്ന് മാറി നിന്നിട്ടു …
അജു യാത്ര പറഞ്ഞു ഇറങ്ങി ….
രാത്രി ഫുഡ് കഴിക്കാൻ ഇരിക്കുന്ന വർഷയോട് കുശലം ചോദിച്ചു ….
സിസിലി : സർ കൊച്ചിയിൽ ആണേൽ …. പിന്നെ മോൾ എന്തിനാ ഇവിടേക്ക് വന്നത് കൊച്ചിയിൽ തന്നെ നോക്കിയാ പോരെ ….
വർഷ : ഞാൻ നേരത്തെ ബാംഗ്ലൂർ ആയിരുന്നാലോ അത്കൊണ്ട് അവിടെത്തെ കമ്പനിയുടെ ബ്രാഞ്ച് ഇവിടെ ആയിരുന്നു അതാ … ഇങ്ങോട്ട് വന്നത് … പിന്നെ അവനും ഇവിടെ ഓഫീസിൽ ഉണ്ട് ….
സിസിലി : മോളുടെ വീട്ടുകാർ സ്ഥാലം എവിടെയാ ….
വർഷ : അവർ ഒക്കെ ദുബായ് settle ആണ് …( വർഷ അന്നേരം വായിൽ വന്ന കള്ളം പറഞ്ഞു )
സിസിലി : അവരും ഉടക്ക് ആണല്ലേ …. എന്തോ വീട്ടുകാർ ആണ് സ്വന്തം മോള് ‘അമ്മ ആക്കാൻ പോകുന്നു എന്ന അറിഞ്ഞിട്ടു വാശിയും പിടിച്ചു ഇരിക്കുന്നു ….
അത് കേട്ടതും വർഷ ഒന്ന് മുഖം മങ്ങി ഇരുന്നു …
സിസിലി : സാരമില്ല മോളെ … ഇനി ഈ സിസിലി ‘അമ്മ ഉണ്ട് മോൾക്ക് …. പിന്നെ സർ ഇന്റെ കാര്യത്തിൽ എപ്പോളും മോളുടെ ഒരു പിടി വേണം ,,,, വീട്ടുകാർ ഉടക്കി നിൽക്കുന്ന നമ്മൾ പെണുങ്ങൾക്കു അത്ര നല്ലതല്ല ….
വർഷ എല്ലാത്തിനും മൂളി കേട്ട് കൊണ്ട് ഭക്ഷണം കഴിഞ്ഞു…
രാത്രി ഉറങ്ങാൻ നേരം വർഷ സിസിലി കൂടെ കിടന്നു ….
വർഷ മനസ്സിൽ ഒരു ആശ്വാസം തോന്നി …
അജു തന്നെ ഇങ്ങനെ കെയർ ചെയ്യും എന്ന് അവൾ ഒട്ടും കരുതി ഇല്ല ….
തന്റെ ജീവിതത്തിൽ നടക്കുന്ന എല്ലാ ഒരു സ്വപ്നം പോലെ തോന്നി …. എന്തായാലും അജു ഇന്റെ presence വർഷയിൽ ഒരു ചെറിയ സന്തോഷം ഉണ്ടാക്കി ….
ഇങ്ങു കൊച്ചിയിൽ ….
അടുത്ത ദിവസം രാത്രിയിൽ
സോനാ അജു സിനിമ കണ്ടു കൊണ്ട് ഇരിക്കുയാണ് … ഇടക് …. ചാനൽ മാറ്റിയപ്പോൾ ബസ് കണ്ടക്ടർ സിനിമ കണ്ടു … കുറച്ചു നേരം അത് കണ്ടു കൊണ്ട് ഇരുന്ന അജു വെറുതെ മമ്മൂട്ടിയുടെ അതിലെ കഥ പത്രത്തെ പറ്റി പറഞ്ഞു …
അജു വർഷയുടെ കാര്യം സോനയോട് പറയാൻ വേണ്ടി വെറുതെ ഒരു ചോദ്യം ചോദിച്ചു ….
അജു : സോനാ … ഈ മമ്മൂട്ടിയെ പോലെ ഞാൻ ആണ് … ഇതുപോലെ ഒരു പെൺകുട്ടിയെ സഹായിക്കുന്നത് എങ്കിൽ നീ എന്ത് ചെയ്യും ….
അത് കേട്ട സോനാ എടുത്തു അടിച്ചപോലെ ….
സോനാ : നിനക്കു എന്തിനാ അതിന്റെ ആവിശ്യം …. നിനക്കു ഞാൻ ഉണ്ട് …. പിന്നെ എന്തിനാ കണ്ണിൽ കണ്ട പെണ്ണുങ്ങളുടെ ഗർഭം താങ്ങാൻ നീ പോകുന്നത് ….
അജു : എന്നാലും ഒരു സഹായം അയ്യിട് ….
സോനാ : ഓഹ് …. മനസ്സിൽ ആയി …. എനിക്കു ഒരു ‘അമ്മ ആക്കാൻ പറ്റില്ല എന്ന് അല്ലെ നീ പറഞ്ഞതിന്റെ അർത്ഥം …. അത്കൊണ്ട് അല്ലെ … അങ്ങനെ നിനക്കു ഒരു ഗർഭിണിയെ പരിപാലിക്കാൻ ആഗ്രഹം ഉണ്ടേൽ ഞാൻ മാറി തന്നേകം ….
അതും പറഞ്ഞു സോനാ കണ്ണ് നിറഞ്ഞു ….
അജു : നീ എന്തിനാ … വെറുതെ കാട് കയറുന്ന …. ഞാൻ വെറുതെ ചോദിച്ചെന്നെ ഒള്ളു … ഇനി അതിൽ പിടിച്ചു തുടങ്ങേണ്ട
സോനാ : നിന്റെ മനസ്സിൽ എന്താ എന്ന് എനിക്കു മനസിലായി ….
അജു അത് കേട്ടതും ഒന്ന് ഞെട്ടി ….
സോനാ : നിനക്കു ഒരു അച്ഛൻ ആക്കാൻ നല്ല ആഗ്രഹം ഉണ്ട് … പക്ഷെ എന്നെ കൊണ്ട് അത് സാധിച്ചു താരം പറ്റുന്നില്ല അജു …. ഞാൻ ഒരു നിര്ഭാഗ്യവതി ആണ് …. അജു പറഞ്ഞാൽ ഞാൻ മാറി തരാം … അജുവിന്റെ കുഞ്ഞിന് ജന്മം നല്കാൻ കഴിയുന്ന ഒരാളെ കണ്ടു പിടിച്ചോ
