ഞാൻ അങ്ങോട്ട് ചെല്ലുന്ന കണ്ടു അവിടിരുന്നവരുടെ ശ്രദ്ധ മുഴുവൻ അങ്ങോട്ടേക്കായി
എന്താടാ ഉമ്മറേ നീയെന്റെ ജാതകമൊക്കെ ചോദിച്ചു നടക്കുവാന്നു കേട്ടല്ലോ
അവനൊന്നും മിണ്ടാതെ താഴേക്ക് നോക്കിയിരുന്നു നിനക്കെന്നാ നാണം വരുന്നുണ്ടോ
മുഖത്തേക്ക് നോക്കെടാ ഇവിടെ കുറച്ചു കാലം പഠിക്കണം എന്നത് എന്റെ ആഗ്രഹം മാത്രമാണ് അല്ലാതെ വല്ല്യ അത്യാവശ്യമൊന്നുമില്ല ചൊറിയാൻ വന്നാൽ വീട്ടിൽ കയറി തീർക്കും ഞാൻ നിന്റെ മറ്റവനോട് കൂടി പറഞ്ഞേരെ
ബുക്ക് എടുക്കാൻ പോയ ഞാൻ വെറുതെ തിരിച്ചിറങ്ങി പോന്നു അവരെ കാണാൻ വേണ്ടി മാത്രം അന്വേഷിച്ചു ചെന്നതാ എന്നൊരു തോന്നലുണ്ടായിക്കോട്ടെ എന്ന് കരുതി
എന്റെ ക്ലാസ്സിൽ കുറെ പുതിയ അഡ്മിഷൻ കൂടി വന്നു ഇപ്പൊ ഞങ്ങൾ 36 പേര് ആയി 20 പെൺകുട്ടികളും 16 ആൺകുട്ടികളും
പുതിയതായി വന്നവരിൽ ഒരു ശാലീന സുന്ദരിയുണ്ടയിയുന്നു പേര് ലത
നല്ല ഐശ്വര്യമുള്ള മുഖം നല്ല ഭംഗിയുള്ള കണ്ണുകൾ നീളമുള്ള മൂക്ക് ചുവന്നു തുടുത്ത ചുണ്ടുകൾ നെറ്റിയിലൊരു മഞ്ഞൾകുറി
എനിക്കവളെ ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ട്ടമായി
ഇത്രേം സുന്ദരിയായ കൊണ്ട് ഇവൾക്ക് വേറെ ലൈൻ വല്ലതും കാണുമോ????
സ്കൂൾ ലൈഫ് പോലെ ആയിരുന്നില്ല കോളജ് ലൈഫ് വേണമെങ്കിൽ
ക്ലാസ്സിൽ ഇരിക്കാം ഇല്ലേൽ പുറത്ത് പോവാം ആരും ചോദിക്കാനൊന്നും വരില്ല പഠിപ്പിക്കുമ്പോൾ ക്ലാസിൽ കിടന്നു ഉറങ്ങിയാലും വരുന്ന ടീച്ചഴ്സ് മൈൻഡ് പോലും ചെയ്യില്ല നിങ്ങൾക്ക് വേണേൽ പഠിച്ചാൽ മതി എന്നൊരു മട്ടാണ് കാര്യങ്ങൾ
ബോറടിപ്പിക്കുന്ന ടീച്ചഴ്സ് വരുമ്പോൾ ഞാനെന്റെ ലതയെ നോക്കിയിരിക്കും ലാസ്റ്റ് ബെഞ്ചിലാണ് ഞാൻ ഇരിക്കുന്നത്
പെൺകുട്ടികളുടെ സൈഡിൽ ഏറ്റവും പുറകിൽ നിന്നു രണ്ടാമത്തെ ബെഞ്ചിൽ
എന്റെ ഇടതു സൈഡിലായാണ് ലത ഇരിക്കുന്നത്
മിക്കവാറും ദിവസം ഫുൾ പാവാടയും ബ്ലൗസുമാണ് വേഷം ഫോർമലായുള്ള ഒരു പരിചയപ്പെടൽ അല്ലാതെ കൂടുതൽ അടുക്കാൻ പറ്റിയില്ല എന്നെ കാണുമ്പോൾ എന്തോ പേടി പോലെയാണവൾക്ക് എങ്ങനെയാ ഒന്നവളെ വളച്ചെടുക്കുക
ഞങ്ങൾ 16 പേര് ഉണ്ടെങ്കിലും നല്ല കമ്പനി എന്ന് പറയാവുന്ന നാല് പേരാണ് എന്റെ കൂടെയുള്ളത് പ്രകാശ് വിനോദ് സുനിൽ അജയൻ ഇതിൽ വിനോദ് പെണ്ണുങ്ങളെ വളക്കുന്നതിൽ മാസ്റ്റർ ഡിഗ്രി എടുത്തവനാണ്
ഞാനവനോട് കാര്യം പറഞ്ഞു
അളിയാ എനിക്ക് ലതയെ ഭയങ്കര ഇഷ്ട്ടമാണ് പക്ഷെ അവളെങ്ങു അടുക്കുന്നില്ല അവളെ ഒന്നു വളക്കാൻ എന്നാ ചെയ്യണ്ടേ
നിനക്കവളെ ലൈനാക്കി തരാം പക്ഷെ ചെലവ് ചെയ്യണം
അതൊക്കെ ചെയ്യാടാ
എന്നാ ഒക്കെ നമ്മൾ ഇന്ന് മുതൽ ആരംഭിക്കുന്നു
വെള്ളിയാഴ്ച്ച വീട്ടിൽ പോവണ്ട എന്ന് വിചാരിച്ചിരുന്നതാ എങ്കിലും ഗുരുവിനെ കാണാൻ വേണ്ടി മാത്രം പോയി
രോഗിയെ കാണാതെ ഒന്നും ചെയ്യാൻ പറ്റില്ല ആളെ കൂട്ടികൊണ്ട് വരാൻ പറഞ്ഞു
ഗുരുജി…… അവരുടെ വീട്ടിൽ നിന്നും ആ കുട്ടിയെ കൂട്ടികൊണ്ട് വരാൻ ആരുമില്ല അത് കൊണ്ടാണ് അങ്ങൊന്നു വരാൻ പറ്റുമെങ്കിൽ വല്ല്യ സഹായമാവും എന്റെ കൂടെ വന്നാ മതി നമുക്ക് നോക്കിയിട്ട് ഞാൻ തന്നെ തിരിച്ചും കൊണ്ടു വിടാം
ഉണ്ണി നിനക്കറിയില്ലേ ഇവിടുത്തേ കാര്യങ്ങൾ ഞാനെങ്ങെനെ വരും അത്യാവശ്യം എല്ലാ മരുന്നുകളും മുറകളും മർമ്മങ്ങളും ഞാൻ നിന്നെ പഠിപ്പിച്ചിട്ടില്ലേ എന്റെ എല്ലാ അനുഗ്രഹവും നിനക്കുണ്ട് നീ പോയി ധൈര്യമായി ചെയ്‌തോ
അതൊന്നും പോരാ ഗുരുജി തന്നെ ഒന്നു വന്നു നോക്കണം എന്ത് ചെയ്യണമെന്ന് പറഞ്ഞു തന്നാ ഞാൻ അങ്ങനെ ചെയ്‌തോളാം ഒരു പെങ്കൊച്ചിന്റെ ഭാവിയുടെ കാര്യമായ കൊണ്ടാ
ശരി ഞാൻ അടുത്ത ദിവസം വരാം
എന്റെ നിർബന്ധത്തിനു വഴങ്ങി ഗുരുജി സമീറയെ നോക്കാൻ വരാമെന്നു സമ്മതിച്ചു
ഞാൻ വീട്ടിൽ ചെന്നതും ഇത്തായേ വിളിച്ചു കാര്യം പറഞ്ഞു
ഗുരുജി വരാമെന്നു സമ്മതിച്ചിട്ടുണ്ട് വരുമ്പോൾ ഇക്ക കൂടി ഉണ്ടേൽ നന്നായിരുന്നു ഇക്കയോടു രണ്ട് ദിവസം ലീവ് എടുക്കാൻ പറ
എന്നാ ഉണ്ണി വരുന്നത്
അത് ചോദിച്ചിട്ട് ഞാൻ പറയാം
നേരത്തെ പറയണം എന്നാലേ ഇക്കാക്കക്കു വരാൻ പറ്റു
