എന്താ മോനെ
പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അവരുടെ ചങ്കൂറ്റം എന്നെ അത്ഭുതപെടുത്തി
ഏട്ടൻ അമ്മയെ തിരികെ വിളിച്ചു ഇപ്പൊ പോവണ്ടാ ന്നു പറഞ്ഞു
ഓഹ് വേണ്ട മോനെ ഞങ്ങളിവിടെ നിൽക്കുന്നത് ആ ചെറുക്കന് ഇഷ്ട്ടമല്ല എന്റെ മക്കള് പോലും അവന്റെ സൈടാ ഞങ്ങൾ പോവാ
അവർ തിരിഞ്ഞു നടക്കാനൊരുങ്ങി
ഇതെന്താ ഈ ചാക്ക് കെട്ടിൽ
ഇതവളുമാരുടെ കുറച്ചു പഴം തുണിയാ എനിക്ക് വീട്ടിൽ ചെന്നു മാറിയുടുക്കാലോ അവരു തന്നതാ അല്ലാതെ ഞങ്ങടെ ഇഷ്ടത്തിന് എടുത്തതൊന്നുമല്ല
അവർ തിരിഞ്ഞു നടന്നു
അങ്ങനെ വിട്ടാൽ പറ്റില്ല ല്ലോ എന്നെ കുറെ ആട്ടിയതല്ലേ ഞാൻ ഒറ്റ ഓട്ടത്തിന് അവരുടെ മുൻപിൽ കയറി ആ ചാക്ക് കെട്ടിൽ പിടുത്തമിട്ടു
വിടെടാ പട്ടി എന്റെ മക്കൾ തന്നു വിട്ടതിൽ കയറി പിടിക്കാൻ നീയാരാടാ
ഉണ്ണി അതവർക്ക് തിരിച്ചു കൊടുക്ക്
ചെറിയേട്ടൻ എന്നോട് ദേഷ്യപ്പെട്ടു
കൊടുക്കാം പക്ഷെ എന്താന്നറിഞ്ഞിട്ട് കൊടുക്കാം
നീ എന്താന്നറിഞ്ഞിട്ടേ തന്നു വിടുകയുള്ളോ എന്നാ എനിക്ക് വേണ്ടെടാ നീ കൊണ്ടു പോയി പുഴുങ്ങി തിന്ന് രണ്ട് ചാക്ക് കെട്ടും ആ വഴിയിലേക്കിട്ടിട്ട് അവർ വേഗത്തിൽ നടന്നു
ഉണ്ണി നിനക്ക് കുറച്ചു കൂടുന്നുണ്ട് നീയെന്തു പോക്രിത്തരമാ അവരോടു കാണിച്ചത് മര്യാദക്ക് അവരോടു പോയി ക്ഷമ പറഞ്ഞു ഇതെല്ലാം തിരിച്ചു കൊടുത്തിട്ട് നീ വീട്ടിൽ കയറിയാൽ മതി
ഞാൻ ഏട്ടന്റെ വാക്കുകൾ ശ്രദ്ധിക്കാതെ വലിയ കെട്ടു അഴിച്ചു നിലത്തേക്ക് കുടഞ്ഞിട്ടു
കുറെ പഴയ സാരികൾ ഉരുട്ടി കെട്ടി വെച്ചിരിക്കുന്നു
ഈ പഴം തുണിക്കെട്ട് എടുത്തത്തിനാണോ നീ ഈ വേഷം കെട്ടു മുഴുവൻ കാണിച്ചത്? ഇനി എങ്ങനെ
ആ വീട്ടുകാരുടെ മുഖത്ത് നോക്കും തറവാടിന്റെ മാനം കളഞ്ഞല്ലോടാ നീ നിന്റെ വാക്കും കേട്ട് ഇറങ്ങിയ എന്നെ ചെരുപ്പൂരി അടിക്കും ഇന്ന് നിന്റെ വല്യേട്ടൻ
ഞാനാ തുണി കെട്ട് അഴിച്ചു അതിനു നല്ല ഭാരമുണ്ടായിരുന്നു
കിലും കിലും എന്ന് കുറച്ചു സാധനങ്ങൾ നിലത്തേക്ക് വീണു
6 തൂക്കു വിളക്കുകൾ 2 വലിയ നിലവിളക്ക് നാല് കഷങ്ങങ്ങൾ ആയി തിരിച്ചത് കുറച്ചു ഓട്ടു പാത്രങ്ങൾ കുറച്ചു വെള്ളി ഗ്ലാസുകൾ ഇതെല്ലാം അമ്മ പണ്ടെങ്ങോ വാങ്ങി നിലവറയിൽ സൂക്ഷിച്ചു വെച്ചിരുന്നതാണ്
അടുത്ത കെട്ടിലും സാരിയിൽ പൊതിഞ്ഞ മറ്റൊരു പൊതി 24 വെള്ളി പ്ലേറ്റ് അത്ര തന്നെ വെള്ളി സ്പൂണുകൾ
ഞാൻ തിരിഞ്ഞു നോക്കി രണ്ട് തള്ളമാരുടെയും പൊടി പോലുമില്ല
അപ്പൊ എങ്ങനെ ഇതെല്ലാം കെട്ടിപൊതിഞ്ഞു കൊണ്ടു കൊടുത്തിട്ട് ക്ഷമ പറഞ്ഞിട്ട് വരട്ടൊ ഞാൻ പരിഹാസത്തോടെ ഏട്ടനോട് ചോദിച്ചു ഏട്ടൻ പോലും ആദ്യമായിട്ടാണ് വീട്ടിൽ ഇത്രേം വെള്ളി പാത്രങ്ങൾ ഉണ്ടെന്നു കാണുന്നത്
ഞാനതെല്ലാം എടുത്ത് വല്യേട്ടന്റെ മുൻപിൽ കൊണ്ടു പോയി വെച്ചു
ഇതാ ഏട്ടാ ഞാൻ കണ്ട സ്വപ്നം
ഞാനന്നെ ഏട്ടനോട് പറഞ്ഞതല്ലേ അവരെ ഇവിടെ നിർത്തണ്ടാന്നു
അപ്പൊ കേട്ടില്ല ഞങ്ങൾക്കറിയില്ലേ ഞങ്ങളുടെ തള്ളയുടെ സ്വഭാവം അമ്മയുടെ ഈ സ്വഭാവം കൊണ്ട് പാവം ഞങ്ങളുടെ അച്ഛൻ പലയിടത്തും നിന്നുരുകുന്നത് ഞങ്ങൾ എത്ര തവണ കണ്ടിരിക്കുന്നു
ഏടത്തി ഏട്ടനെ കുറ്റപെടുത്തി
ഏയ് അമ്മയാവില്ല മറ്റേ തള്ളയാവും ഇതെല്ലാം എടുത്തേ
എന്നാ പോയി തിരിച്ചു വിളിച്ചു കൊണ്ടു വന്നു നിർത്ത് നിങ്ങടെ അടിവസ്ത്രം വരെ ആ തള്ള അടിച്ചോണ്ട് പോവും ഇതൊരു തരം മാനസിക രോഗമാണ്
ഏടത്തി നിർത്താനുള്ള ഭാവമില്ല
ഒന്നും പോയില്ലല്ലോ ഏടത്തി അതിനു മുൻപ് നമ്മുടെ പോലീസ് അവരെ കയ്യോടെ പൊക്കിയില്ലേ
ചെറിയെട്ടൻ വല്യേട്ടന്റെ രക്ഷക്കെത്തി
ഏടത്തിമാർ പാത്രമെല്ലാം എടുത്ത് അകത്തേക്ക് പോയി
അടുക്കളയിലെ ഭക്ഷണത്തിന്റെ മണമടിക്കുമ്പോ രണ്ട് പേർക്കും ഒരു പോലെ ശർദ്ധി
ഭക്ഷണ കാര്യം ആകെ കുഴഞ്ഞു
ഞാൻ പോയി മീനാക്ഷിയമ്മയെ വിളിച്ചു കൊണ്ടു വന്നു വീട്ടിൽ നിർത്തി ഏട്ടന്മാർ എത്ര ശമ്പളം കുറച്ചു പറഞ്ഞാലും മീനാക്ഷിയമ്മ സമ്മതിച്ചോണം നിങ്ങൾക്ക് വേണ്ട പൈസ ഞാൻ തന്നോളാം അവർ സമ്മതിച്ചു
രണ്ട് ദിവസം കഴിഞ്ഞു വല്യേട്ടൻ ഒന്നു പറമ്പിൽ തെന്നി വീണു കാലിന്റെ കുഴ തെറ്റി
