ഉണ്ണികുട്ടന്റെ യോഗം – 9 1അടിപൊളി  

ഞായറാഴ്ച്ച എല്ലാം കെട്ടിപെറുക്കി ഒരു ടാക്സിയിൽ ഏട്ടൻമാര് മൂന്ന് പേരും ഒരു ഏടത്തിയും കൂടി വന്നു റൂമെല്ലാം അടിച്ചു തുടച്ച്

വൃത്തിയാക്കി  പുതിയ കട്ടിൽ മേശ കസേര വലിയൊരു അലമാര ബെഡ് പില്ലോസ്  ജനലിനെല്ലാം പുതിയ കർട്ടൻ തറയിൽ മുഴുവൻ ഫ്ലോർ മാറ്റ്  അങ്ങനെ ആ റൂം മൊത്തത്തിൽ മാറി  ഇപ്പൊ മുറി കണ്ടാൽ ഏതോ സ്റ്റാർ ഹോട്ടലിന്റെ വി ഐ പി ലോഞ്ച് പോലെയുണ്ട്

എനിക്കുള്ള അത്താഴം കൂടി ഉണ്ടാക്കി വെച്ചിട്ട്

വൈകിട്ട് ആയപ്പോഴേക്കും അവരു പോയി

രാത്രി ഞാൻ കഴിക്കാനായി എടുത്ത് കൊണ്ടിരിക്കുമ്പോൾ ആരോ വാതിലിൽ മുട്ടുന്ന കേട്ടു  അതവിടെ ഒരു പ്ലേറ്റ് എടുത്ത് മൂടി വെച്ചിട്ട്

ഞാൻ ചെന്നു വാതിൽ തുറന്നു

ഹൗസ് ഓണർ ഇബ്രായിക്ക കൂടെ ഇത്തയും

അവർ അകത്തേക്ക് കയറി

അള്ളോ ഞമ്മളെന്താണി കാണണത് ഇത് നമ്മടെ പെര തന്നെയാണോ ഇത്ത വാ പൊളിച്ചു നിന്നോണ്ട് ചോദിച്ചു

വാ ഇരിക്ക് ഞാൻ കസേര ചൂണ്ടി കാണിച്ചു

ഇക്ക കസേരയിൽ ഇരുന്നു ഇത്ത അകത്തെ മുറിയിലേക്ക് കയറി പോയി

നമ്മൾ ആദ്യം കാണുവല്ലേ

അതേ

എന്റെ പേര് ഇബ്രാഹിം  ജോലി തിരുവനന്തപുരത്താണ് ഞാൻ മാസത്തിൽ ഒന്നോ രണ്ടോ തവണയെ വരൂ കഴിഞ്ഞ തവണ വന്നപ്പോ നമുക്ക് കാണാൻ പറ്റിയില്ല

വീട്ടിൽ നിന്നും ചേട്ടന്മാർ

വന്നിരുന്നു അല്ലെ

ങ്ഹാ കുറച്ചു മുൻപാ പോയത്

അവരെന്റെ അടുത്ത് വന്നിട്ടാ പോയത്

ഇവിടെ വേറെ ബുദ്ധിമുട്ട് ഒന്നുമില്ല അല്ലെ

ഓഹ് ഒന്നുമില്ല ഇക്കാ

പിന്നെ ഏട്ടന്മാർ പ്രത്യേകം പറഞ്ഞിട്ടുണ്ട് കൂട്ടുകാരെ ഒന്നും ഇവിടെ താമസിപ്പിക്കാൻ സമ്മതിക്കരുത് എപ്പോഴും ഒരു നോട്ടമുണ്ടാവണം എന്ന്

ങ്ങള് തിന്നണെരുന്നോ?

ഇത്ത മുറികളിലെല്ലാം കയറിയിറങ്ങി തിരിച്ചു വന്നു ചോദിച്ചു

എനിക്കവരു എന്താ പറഞ്ഞെ ന്നു മനസിലായില്ല

എന്താ ഇത്താ

ഭക്ഷണം കഴിക്കുവാരുന്നോ എന്നാ അവൾ ചോദിച്ചേ

ങ്ഹാ അതേ

അതെന്താണീ വെള്ള പ്ലേറ്റിൽ തിന്നണത് ങ്ളുടെ പൊരേൽ കുപ്പി പാത്രമില്ലേ

ഞാൻ വീണ്ടും ഇക്കയെ നോക്കി

ഇക്കാക്ക് ചിരി വന്നു എന്റെ നോട്ടം കണ്ടു

ഉണ്ണി നീ കഴിക്കണ പ്ലേറ്റ് ന്റെ കാര്യമാ അവള് ചോദിക്കണേ

ഓഹ്  അതാണോ അത് വെള്ളി പ്ലേറ്റ് ആണ് ഇത്താ

അതെന്താണീ വെള്ളി പ്ലേറ്റ്

ഞങ്ങള് പാവപെട്ടവരാ ഇത്താ  നിങ്ങളുടെ അത്രേം പൈസയുണ്ടാരുന്നേൽ സ്വർണ്ണ പ്ലേറ്റ് വാങ്ങിയേനെ

ങ്ങള് ഞമ്മളെ കാലായിക്കിയതാണല്ലേ  ഇക്കാ പറഞ്ഞേക്കിനി നിങ്ങൾ വല്ല്യ രാസകുമാരൻ ആണെന്ന്

അങ്ങനെയൊന്നുമില്ല ഇത്താ

ഈ ഇക്ക ചുമ്മാ പറ്റിച്ചതാ

മ്മ്മ്മ്മ് ബേണ്ട ബേണ്ട ങ്ങള് പൊളിയൊന്നും പറയേണ്ട

എന്നാ ഉണ്ണി കഴിച്ചിട്ട് കിടന്നോ ഞങ്ങളിറങ്ങുവാ

ഇക്ക പോവാനായി എഴുനേറ്റ് നടന്നപ്പോളാണ് ഞാനത് ശ്രദ്ധിക്കുന്നെ ഇക്കാക്കു ചെറിയൊരു മുടന്തു പോലെ

ഒരു കാൽ ഏന്തി വലിച്ചാണ് നടക്കുന്നത്

ഇക്കാ കാലിനു എന്ത് പറ്റി?

അതൊന്നും പറയണ്ട ഉണ്ണിയെ മൂന്നു നാലു മാസം മുൻപ് സ്റ്റെപ്പിറങ്ങിയപ്പോ മുട്ടൊന്നു ഇടറി

എക്സ് റേ സ്കാനിംഗ്  എന്നൊക്കെ പറഞ്ഞു കുറെ പൈസ പോയത് മിച്ചം വേദന കൂടുതൽ ആവുമ്പൊ ഒരു ഗുളിക കഴിക്കും  ലിഗ്മന്റ് തെന്നി മാറിയതാ ഓപ്പറേഷൻ ചെയ്യണമെന്നാ ഇപ്പൊ ഡോക്ടർമാർ പറയണേ

ഇക്കായ്ക്ക് പോവാൻ തിരക്കുണ്ടോ

എന്തെ

ഒന്നിരിക്കാമോ

ഞാനൊന്നു നോക്കാം

ഉണ്ണി എംബിബിസ് ആണോ പഠിക്കണേ ഇക്ക കളിയാക്കുന്ന പോലെ ചോദിച്ചു

ഒന്നിരിക്കു  ഓപ്പറേഷൻ വേണം ന്നു പറഞ്ഞ കേസ് അല്ലെ ഞാനൊരു നാട്ടു വൈദ്യം നോക്കാം

ശരി അത് കൂടി പരീക്ഷിച്ചേക്കാം

ഇക്ക കസേരയിൽ ഇരുന്നു

കാൽ ഈ കസേരയിലേക്ക് കയറ്റി നീട്ടി വെക്കാമോ

ഇക്ക കാല് നീട്ടിയിരുന്നു

ഞാനയാളുടെ മുണ്ട് തുട വരെ ഉയർത്തി വെച്ചു

നല്ല നീരുണ്ടല്ലോ

കിടക്കും മുൻപ് കഴിക്കാൻ ഒരു ഗുളികയുണ്ട് അത് കഴിച്ചിട്ടാ കിടക്കുന്നെ രാവിലത്തേക്ക് നീരും വേദനയും മാറും

ഇത്താ നാടൻ കോഴിയുടെ മുട്ടയുണ്ടാവോ  വീട്ടിൽ

ഉണ്ടല്ലോ  ചിന്ന്യായം അരക്കാനണേൽ അത് കുറെ പുരട്ടിയതാ

അതിനൊന്നുമല്ല ഉണ്ടേൽ രണ്ട് മുട്ട എടുത്തോണ്ട് വാ

എന്നാ ഇക്കയും വരിൻ

എന്താ പേടിയുണ്ടോ

എയ്ക്ക് പേടിയൊന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *