അറിയാമേട്ടാ
എന്നിട്ട് ഞാൻ കണ്ടിട്ടില്ല ല്ലോ നീ വണ്ടി ഓടിക്കുന്നത്
അത് എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനാ പഠിപ്പിച്ചേ അവനെ പഠിപ്പിച്ച കൂട്ടത്തിൽ എന്നെയും പഠിപ്പിച്ചതാ
ഇതൊക്കെ എപ്പോ?
അത് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോ പഠിച്ചതാ ഏട്ടാ
മ്മ്മ് ശരി ഡ്രസ്സ് മാറി വാ നമുക്കൊരു വണ്ടി നോക്കാൻ പോവാം
ഞാൻ സന്തോഷത്തോടെ മുറിയിലേക്കോടി
കുളിച്ചു ഡ്രസ്സ് മാറി വരാൻ 10 മിനിറ്റ് പോലുമെടുത്തില്ല
വല്യേടത്തിയെ കെട്ടിപിടിച്ചു ആ കവിളിൽ ഒരുമ്മ കൊടുത്തു
തലയണ മന്ത്രത്തിനു ഇത്രേം ശക്തിയുണ്ടല്ലേ
പോടാ.. പോടാ
ഏടത്തി ഒരു കുഞ്ഞടി തന്നെന്നെ ഓടിച്ചു
പുതിയ ബുള്ളറ്റ് സ്റ്റാൻഡേർഡ് ബൈക്ക് 45000 രൂപ
എടാ ഇത്രേം വിലയുള്ള വണ്ടി വേണോ
നിനക്ക് പോയിട്ട് വരാൻ ഒരു ചെറിയ വണ്ടി പോരെ വണ്ടിയുടെ വില കേട്ട് ഞെട്ടിയ ഏട്ടൻ ചോദിച്ചു
നമ്മുടെ പട്ടിക്കാട് പോലെ അല്ല ഏട്ടാ അവിടെ എല്ലാവരും ഈ ത്തരം വണ്ടിയിലാ വരുന്നേ വല്ല്യ വീട്ടിലെ ചെറുക്കനാ പക്ഷെ ദാരിദ്രവാസിയാ ന്നു പറഞ്ഞെന്നെ എല്ലാവരും കളിയാക്കും
മനസ്സില്ലാ മനസോടെ ഏട്ടൻ സമ്മതിച്ചു
ഇനിയിപ്പോ യൂണിഫോമിനും പുസ്തകത്തിനും വേറെ പൈസ മുടക്കണ്ടേ
ഏട്ടാ കോളജ് ആണ് അവിടെ യൂണിഫോമ് ഒന്നുമില്ല
ശരി എല്ലാം കൂടി എത്ര വരും
അതൊക്കെ പോവാറാവുമ്പോൾ മതി ഇപ്പൊ ഇവിടുത്തേ പൈസ കൊടുക്കു
ഏട്ടൻ ബാഗിൽ നിന്നു പണമെടുത്ത് കൊടുത്തു
ഞാൻ ആർ സി ക്കു വേണ്ടതെല്ലാം എഴുതി കൊടുത്തു
റെഡി പെയ്മെന്റ് ആയ കൊണ്ട് രണ്ട് മണിക്കൂർ കൊണ്ട് രജിസ്ട്രേഷൻ വരെ നടത്തി അവരു വണ്ടി തന്നു
ഇടി മുഴുങ്ങുന്ന ശബ്ദത്തിൽ ബുള്ളറ്റ് ഓടിച്ചു ഒരു രാജാവിനെ പോലെ ഞാനെന്റെ ഗ്രാമത്തിലൂടെ വീട്ടിലേക്കു ചെന്നു ഏട്ടൻ ആദ്യമായാണ് ഒരു ടു വീലറിൽ കയറുന്നത് പേടിച്ചരണ്ടു പുറകിലെ കമ്പിയിൽ മുറുകെ പിടിച്ചുള്ള ഇരുപ്പ് ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു
വീട്ടിൽ എത്തിയതും ഓരോരുത്തരെ ആയി ബൈക്കിൽ കയറ്റി കൊണ്ടു പോയി ഒരു കറക്കം വല്യേടത്തിയുമായി എല്ലാ ഏട്ടന്മാരുടെ വീട്ടിലും പോയിട്ടു
വന്നു
അത്താഴ സമയത്ത് ഞാൻ എല്ലാവരോടുമായി പറഞ്ഞു
ഇനി നമുക്കൊരു കാർ വാങ്ങണം
ഉവ്വാട നിനക്ക് നാളെ തന്നെ വാങ്ങിത്തരാം ഇന്ന് തന്നെ രൂപ എത്ര തീർത്തു നീ
45000 രൂപ എന്ന് പറഞ്ഞിട്ട് ഏതാണ്ടൊക്കെ പറഞ്ഞു പിന്നേം വാങ്ങിച്ചില്ലേ 1500 രൂപ കൂടി നീ ചാടികേറി എല്ലാം ഒപ്പിട്ടു കൊടുത്തു അവിടുത്തെ മുതലാളിയെ കണ്ടു സംസാരിച്ചാ ഒരു മുപ്പതു രൂപയ്ക്കു കിട്ടിയേനെ
എന്റേട്ടാ ഇത് തേങ്ങാ കച്ചവടമല്ല വില പേശാൻ
പിന്നെ കാറു വാങ്ങണത് എനിക്കല്ല ഇനീപ്പോ ഹോസ്പിറ്റൽ കേസ് ഒക്കെ വരുവല്ലേ
എപ്പോഴും ടാക്സി വിളിച്ചു പൈസ കളയണ്ടല്ലോ
അത് ശരിയാടാ നമുക്കൊരു കാർ അത്യാവശ്യമാ നമുക്ക് എല്ലാവർക്കും കൂടി എവിടേലും പോവാലോ ചെറിയേടത്തി എന്നെ സപ്പോർട്ട് ചെയ്തു
ആര് ഓടിക്കും നീ അടുത്ത മാസം കോളജിൽ പോവും
നിങ്ങൾ പഠിക്കണം എന്നിട്ട് ഓടിക്കണം
പിന്നെ ഈ പ്രായത്തിൽ ഇനി വണ്ടി ഓടിക്കാൻ പഠിക്കാൻ പോവല്ലേ ചെറിയേട്ടൻ പറഞ്ഞു
ഈ പ്രായത്തിൽ വേറെ പലതും ചെയ്യാം അല്ലെ
വനജേടത്തി ചോദിച്ചു
എല്ലാവരും അടക്കി ചിരിച്ചു
തത്കാലം നീ കോളജിൽ പോവാനുള്ള കാര്യം നോക്ക് പിന്നെ എല്ലാ വെള്ളിയാഴ്ചയും അവധി ദിവസങ്ങളിലും ഇങ്ങോട്ട് വന്നേക്കണം കൂട്ടുകാർ ഒക്കെ ആയിട്ട് കറങ്ങി നടക്കാൻ നിക്കരുത് കേട്ടല്ലോ വല്യേടത്തി ഇത്തിരി കടുപ്പിച്ചാണത് പറഞ്ഞത്
ശരിയമ്മേ ഞാൻ എല്ലാ അവധി ദിവസങ്ങളിലും ഇവിടുത്തേ തിരു മുൻപിൽ ഹാജരായി കൊള്ളാമെ ഞാൻ കൈ കൂപ്പി തൊഴുതു കൊണ്ട് പറഞ്ഞു
ഇന്നും പ്രൌഡ ഗംഭീരമായ ആ കോളജിന്റെ പേര് ഞാനിവിടെ പറയുന്നില്ല
ബ്ലാക് ആൻഡ് വൈറ്റ് ടി വി യിൽ ദൂരദർശൻ മാത്രം കണ്ടു കൊണ്ടിരുന്നവന്
320 ചാനെലുമായി കളർ ടീവി കിട്ടിയാലുള്ള അവസ്‌ഥ ആയിരുന്നു എന്റേത്
നാട്ടിലെ സ്കൂളിലെ ഏതേലും ഒരു പെണ്ണിനോട് മിണ്ടിയാൽ അത് വലിയൊരു അപരാധം പോലെ ആയിരുന്നു അതപ്പോൾ തന്നെ രണ്ട് വീട്ടുകാരുടെ ചെവിയുലുമെ ത്തും പിന്നെ ചോദ്യം ചെയ്യൽ അടി പഠിത്തം നിർത്തൽ
