സ്വാമിയുടെ താമസം ഉണ്ണിയോടൊപ്പമാണോ അതോ വേറെ സൗകര്യം ഒരുക്കണോ
ഞാനിവിടെ നിൽക്കേണ്ടതില്ല ഉണ്ണി നോക്കിക്കോളും കുട്ടിയുടെ കാര്യങ്ങൾ ശരീരമാസകലംഎണ്ണയിട്ട് ഉഴിയേണ്ടി വരും കുട്ടിയുടെ അമ്മ കൂടി ആ സമയത്ത് സഹായിക്കാൻ ഉണ്ടാവണം നിങ്ങളവൻ പറയുന്ന കാര്യങ്ങൾ ചെയ്തു കൊടുത്താൽ മതി ഇടയ്ക്കു ഞാൻ വന്നു നോക്കിക്കോളാം
ഗുരുജി പോകാനിറങ്ങി
ഉണ്ണി വരൂ ചില കാര്യങ്ങൾ പറയാനുണ്ട്
എന്നെ വിളിച്ചു മാറ്റി നിറുത്തി
ഇന്നേക്ക് മൂന്നാം നാൾ തുടങ്ങാം ചെയ്യേണ്ട രീതികൾ വിധം എല്ലാം പറഞ്ഞു തരാം ഹൃദിസ്ഥമാക്കുക
ഒരു പെൺകുട്ടിയുടെ നഗ്നത നിന്റെ മുന്നിൽ വെളിപ്പെടുകയാണ് മനസാന്നിധ്യം കൈവെടിയരുത്
കടുത്ത ബ്രഹ്മചര്യമാണ് ചികിത്സാ കാലത്തു നിന്റെ നിഷ്ഠ
മനസിലാവുന്നുണ്ടോ ഉണ്ണിക്ക്
മനസിലായി
യാതൊരു കാരണവശാലും ആ പെൺകുട്ടിയെ ലൈംഗിക ഭാവത്തിൽ ചിന്തിക്കുവാണോ സ്പർശിക്കുവാനോ പാടില്ല
നാളെ രാവിലെ പുലർച്ചെ വീട്ടിലേക്കു വന്നോളൂ മരുന്ന് കൂട്ടുകളും ശാസ്ത്ര വിധികളും പറഞ്ഞു തരാം
ഇക്കാ കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു
ഗുരുജി കാറിൽ കയറും മുൻപേ ഇത്തയോട് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ട് കാറിൽ കയറി പോയി
ബ്രഹ്മ മുഹൂർത്തത്തിൽ പശുവിനെ കുളിപ്പിച്ചു കറന്നു ശുദ്ധമായ പാലെടുത്ത് ഇളം ചൂട് നഷ്ടപെടും മുൻപേ അതിലൊരു തുടം പാലിൽ അരച്ച് ചേർത്ത ഔഷധക്കൂട്ടു കലർത്തി വെറും വയറ്റിൽ രോഗിക്ക് കുടിക്കാൻ കൊടുക്കണം
ശേഷം മൂന്ന് തുടം പാലിൽ പച്ചനെല്ല് കുത്തിയ നുറുക്കരിയും നെയ്യും ചേർത്ത് മൺകുടത്തിൽ ചിരട്ടകനലിൽ
വേവിച്ചു ഇന്തുപ്പ് ചേർത്ത് 68 കൂട്ടം അങ്ങാടി മരുന്ന് ഇടിച്ചു ചേർത്തത് വേണം ഭക്ഷണമായി നല്കാൻ
വിളഞ്ഞ നാളികേരം ഇടിച്ചു പിഴിഞ്ഞു പാലെടുത്തു തിളപ്പിച്ചു എണ്ണയാക്കി ചൂർണ്ണം ചേർത്തു സ്ഫുടം ചെയ്തു നെറുകയിൽ ധാര ചെയ്താൽ രോഗിയുടെ ബോധമണ്ഡലം മറയും
പിന്നീട് പൂർണ്ണ നഗ്നയാക്കി കാലിന്റെ ചെറുവിരൽ മുതൽ നാഡി പിടിച്ചുഴിഞ്ഞു ശിരസ്സ് വരെ എത്തുമ്പോൾ ഹൃദയമിടിപ്പ് ഉച്ചസ്ഥയിയിലെത്തും ആ നിമിഷം തിരിച്ചുഴിഞ്ഞു തുടങ്ങണം അത് തുടങ്ങിയ ഇടത്തു അവസാനിക്കുമ്പോൾ ഹൃദയമിടിപ്പ് സാധാരണ നിലയിലാവണം പിന്നെ മരുന്ന് കൂട്ടു ചേർത്ത വെള്ളം തിളപ്പിച്ചു സർവാന്ഗം ആവി കൊള്ളിച്ചു ഉള്ളം കാലിൽ നിന്നു വിയർപ്പ് പൊടിയുമ്പോൾ ശരീരം മുഴുവൻ തുടച്ച് വസ്ത്രം ധരിപ്പിക്കാം ഒരു വിനാഴികക്കുള്ളിൽ രോഗി ബോധമണ്ഡലത്തിലേക്കു തിരിച്ചു വരും
ഉണരുമ്പോൾ ഒരാനയെ തിന്നാനുള്ള വിശപ്പ് കാണിക്കും അളവിലുണ്ടാക്കിയ ഭക്ഷണമല്ലാതെ പച്ചവെള്ളം പോലും കഴിക്കാൻ അനുവദിക്കരുത് നാഡി പിടിച്ചുഴിയുമ്പോൾ ഒരു നിമിഷത്തെ അശ്രദ്ധ ഉണ്ടായാൽ പോലും രോഗി എന്നുന്നേക്കുമായി തളർന്നു പോയേക്കാം
ഗുരുജി ചെയ്യേണ്ട വിധങ്ങൾ ഓരോന്നായി പറഞ്ഞു കൊണ്ടേയിരുന്നു
21 നാളുകൾ കഴിയുമ്പോൾ രീതി മാറാം അപ്പോഴേക്കും പുതിയ മരുന്ന് കൂട്ടുകൾ തയ്യാറാക്കി വെച്ചേക്കാം
ശരി ഗുരുജി
ഞാനദ്ദേഹത്തിന്റെ കാലിൽ തൊട്ടു വന്ദിച്ചു മരുന്ന് കൂട്ടുകൾ ഏറ്റു വാങ്ങി
അദ്ദേഹമെന്റെ തലയിൽ കൈ വെച്ചു പ്രാർത്ഥിച്ചു അനുഗ്രഹിച്ചയച്ചു
ഇക്ക ഞാൻ തിരിച്ചു വന്നിട്ട് മടങ്ങി പോവാനായി കാത്തിരിക്കുകയായായിരുന്നു
പശുവിൻ പാല് ആ സമയത്ത് കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായതു കൊണ്ട് ഇക്ക ഒരു കറവ പശുവിനെ വാങ്ങി കൊണ്ടുവന്നു ഞാൻ താമസിക്കുന്ന വീട്ടിലെ പഴയ തൊഴുത്തിൽ കെട്ടി
ഉണ്ണി ഞാൻ ഇവിടെ നിൽക്കേണ്ട കാര്യമുണ്ടോ
വേണമെന്നില്ല ഇക്ക പൊയ്ക്കോളൂ നാളെ രാവിലെ മുതൽ നമ്മൾ തുടങ്ങുകയായി എല്ലാവരും നന്നായി പ്രാത്ഥിച്ചോളു എല്ലാം നന്നായി വരും
പൈസക്കു എന്തേലും ആവശ്യം വന്നാൽ സൈനബയോട് ചോദിക്കാൻ മടിക്കേണ്ട എനിക്ക് ലീവ് കിട്ടുക ബുദ്ധിമുട്ടായ കൊണ്ടാണ് ഞാൻ പോവുന്നത്
ഇക്കാ ധൈര്യമായി പോവൂ
ഞാനും കൂടി ഇക്കയുടെ വീട്ടിലേക്കു നടന്നു
ഇത്തായേം സമീറേയും വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു എന്താണ് ചെയ്യാൻ പോവുന്നത് എന്തൊക്കെയാണ് ചെയ്യുന്ന രീതി എന്നെല്ലാം
