എന്റെ ജീവന് അപകടമൊന്നുമില്ല എന്ന യാഥാർത്ഥ്യം എന്നെ ആശ്വസിപ്പിച്ചെങ്കിലും, വരാൻ പോകുന്ന ആ അഞ്ചു ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. ഈ കൊടുങ്കാറ്റിന് മുന്നിൽ എന്റെ വേദുവിനെ ഞാൻ എങ്ങനെ മാനസികമായി തയ്യാറാക്കും? അവൾ ഇപ്പോൾ എന്നോട് മിണ്ടുന്നുപോലുമില്ല. ഈ വലിയ ടെൻഷൻ ഉള്ളിൽ ഒതുക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു. ഇതാരോടെങ്കിലും ഒന്ന് തുറന്നു സംസാരിച്ചാൽ കൊള്ളാമെന്ന് എന്റെ മനസ്സ് വല്ലാതെ കൊതിച്ചു.
അപ്പോഴാണ് ഇന്നലെ രാത്രി എന്നെ ഏറെ ആശ്വസിപ്പിച്ച വിവേകിന്റെ മുഖം എന്റെ ഓർമ്മയിലേക്ക് വന്നത്. ഒരു സൈക്കോളജിസ്റ്റ് കൂടിയായതുകൊണ്ട് അവന് മാത്രമേ എന്നെ ഈ അവസ്ഥയിൽ സഹായിക്കാൻ കഴിയൂ എന്ന് എനിക്ക് തോന്നി. ഞാൻ ഒട്ടും വൈകിയില്ല, ഉടൻ തന്നെ ടെലഗ്രാം ഓപ്പൺ ചെയ്ത് വിവേകിന്റെ ചാറ്റ് ബോക്സിലേക്ക് ഒരു മെസേജ് അയച്ചു.
“ഹായ് ബ്രോ… ഫ്രീ ആണോ? എനിക്ക്
ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു.”
മെസേജ് അയച്ച് കുറച്ചു സമയം ഞാൻ കാത്തിരുന്നു. സാധാരണ പെട്ടെന്ന് റിപ്ലൈ തരുന്ന വിവേകിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും കണ്ടില്ല. ഓൺലൈനിൽ ഉണ്ടെങ്കിലും മെസേജ് ഡെലിവേർഡ് ആയി കിടക്കുകയേ ഉള്ളൂ. റിപ്ലൈ വരാത്തതുകൊണ്ട് ഞാൻ പതുക്കെ ബെഡിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. മുഖത്തും തലയിലും തണുത്ത വെള്ളമൊഴിച്ച് ഒന്ന് ഫ്രഷായി തിരികെ മുറിയിലെത്തി ഫോൺ എടുത്തു നോക്കിയപ്പോൾ വിവേകിന്റെ മറുപടി വന്നിട്ടുണ്ടായിരുന്നു.
“ഹലോ ശ്യാം ബ്രോ… എന്തുപറ്റി? എന്താണ് ഇത്ര അർജന്റായി പറയാനുള്ളത്?”
അവന്റെ മെസേജ് കണ്ടതും ഞാൻ വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി:
“ബ്രോ… എന്റെ മനസ്സ് തീരെ ശരിയല്ല ബ്രോ. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയാണ്. വരാൻ പോകുന്ന ആ വലിയ പരീക്ഷണത്തിന് എന്റെ ഭാര്യയെ ഞാൻ എങ്ങനെ ശരിപ്പെടുത്തിയെടുക്കും എന്ന് എനിക്ക് ഒരു പിടുത്തവുമില്ല. അവളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമവും പേടിയും തോന്നുന്നു…”
ഞാൻ മെസേജ് അയച്ച ശേഷം അല്പസമയം ചാറ്റ് ബോക്സിൽ യാതൊരു ചലനവുമുണ്ടായില്ല. ‘typing…’ എന്ന് പോലും കാണിക്കുന്നില്ലായിരുന്നു. അവൻ എന്താണ് മറുപടി പറയാത്തത് എന്നോർത്ത് ഞാൻ വീണ്ടും അസ്വസ്ഥനായി.
ഏകദേശം അഞ്ചു മിനിറ്റോളം കഴിഞ്ഞപ്പോൾ വിവേകിന്റെ ഭാഗത്തുനിന്നും ഒരു നീളൻ മെസേജ് വന്നു.
“ബ്രോ… ഞാനിപ്പോൾ ഡ്യൂട്ടിയിലാണ്. പേഷ്യന്റ്സ് ഉള്ളതുകൊണ്ട് എനിക്ക് ഇങ്ങനെ തുടർച്ചയായി ടെക്സ്റ്റ് ചാറ്റ് ചെയ്യാൻ കഴിയില്ല. താങ്കൾക്ക് അത്രയും അടിയന്തിരമായി സംസാരിക്കണമെന്നുണ്ടെങ്കിൽ ഇപ്പോൾ ഈ നമ്പറിലേക്ക് ഡയറക്ട് കോൾ ചെയ്യൂ. നമുക്ക് ഫോണിലൂടെ സംസാരിക്കാം.”
അതിന് താഴെയായി അവൻ അവന്റെ ഫോൺ നമ്പറും നൽകിയിട്ടുണ്ടായിരുന്നു.
ഫോൺ നമ്പർ കണ്ടതും ഞാൻ ഒരു നിമിഷം ആലോചിച്ചു. ഇതുവരെ ടെക്സ്റ്റ് ചാറ്റിലൂടെ മാത്രം സംസാരിച്ച ഒരാളെ നേരിട്ട് വിളിച്ച് എന്റെ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കുന്നത് ശരിയാണോ എന്ന് എന്റെ മനസ്സ് ശങ്കിച്ചു. പക്ഷേ, ഇപ്പോൾ എനിക്ക് വിവേകിന്റെ സഹായം അത്രമേൽ ആവശ്യമായിരുന്നു. ഞാൻ രണ്ടും കൽപ്പിച്ച് ആ നമ്പർ കോപ്പി ചെയ്ത് ഫോൺ ഡയലറിലേക്ക് ഇട്ട് കോൾ ബട്ടൺ അമർത്തി.
രണ്ട് ബെല്ലിനകം തന്നെ മറുതലയ്ക്കൽ കോൾ അറ്റൻഡ് ചെയ്യപ്പെട്ടു.
“ഹലോ, വിവേക് ആണ്.” ഫോണിലൂടെ ശാന്തവും എന്നാൽ ദൃഢവുമായ വിവേകിന്റെ ശബ്ദം കേട്ടു.
“വി… വിവേക് ബ്രോ, ഞാൻ ശ്യാമാണ്,” ഞാൻ പതുക്കെ പറഞ്ഞു.
“ആഹ് ശ്യാം ബ്രോ പറയൂ. ഞാൻ മെസേജ് കണ്ടിരുന്നു. എന്താണ് പ്രശ്നം? ഭാര്യയെ ഓർത്ത് വല്ലാതെ ടെൻഷൻ അടിക്കുകയാണോ?” വിവേക് ചോദിച്ചു.
“അതെ ബ്രോ… എനിക്ക് അവളോട് ഈ വിഷയത്തെക്കുറിച്ച് ഇനി എങ്ങനെ സംസാരിക്കണം, അവളെ ഇതിന് എങ്ങനെ മാനസികമായി ഒരുക്കിയെടുക്കണം എന്ന് ഒരു ഐഡിയയുമില്ല. ദേവൻ തന്ന സമയം അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് വല്ലാത്ത ഭയമുണ്ട്.” ദേവൻ എന്നെ രാവിലെ
