വേദു അതിശയത്തോടെ തലയുയർത്തി എന്നെ നോക്കി. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി തുടർന്നു:
“ദേവനുമായി ഉണ്ടാകുന്ന ആ ബന്ധത്തിൽ നിനക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക താല്പര്യം തോന്നുകയാണെങ്കിൽ, നിന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് എത്രവേണമെങ്കിലും നിനക്ക് അവന്റെ കൂടെ ഒന്നാകാം. അതിലൊന്നും എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ അപ്പുറത്തെ മുറിയിലുണ്ടെന്നോ അല്ലെങ്കിൽ ഞാൻ നിന്റെ ഭർത്താവാണെന്നോ ഉള്ള ചിന്തയോ പേടിയോ ഒന്നും ആ സമയത്ത് നിന്റെ മനസ്സിൽ ഉണ്ടാവരുത്. എല്ലാം കഴിഞ്ഞ ശേഷം നമ്മൾ വീണ്ടും ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ചു തുടങ്ങും. ഇത് ഞാൻ നിനക്ക് തരുന്ന ഉറപ്പാണ് .”
എന്റെ ഈ അപ്രതീക്ഷിതമായ തുറന്നുപറച്ചിൽ കേട്ട് വേദു ഒരു നിമിഷം സ്തബ്ധയായി ഇരുന്നുപോയി. അവളുടെ കണ്ണുകളിൽ അത്ഭുതവും അവിശ്വാസവും മിന്നിമറഞ്ഞു.
“ശ്യാമേട്ടാ… നിങ്ങളെന്താ ഈ പറയുന്നത്? ഞാനിതൊക്കെ എൻജോയ് ചെയ്യുമെന്നാണോ നിങ്ങൾ വിചാരിച്ചു വെച്ചിരിക്കുന്നത്? എന്നെ അത്രയ്ക്ക് മോശം പെണ്ണായിട്ടാണോ ഏട്ടൻ കാണുന്നത്?” അവളുടെ ശബ്ദം ഇടറി.
“അല്ല മോളേ… ഞാൻ നിന്നെ ഒരിക്കലും മോശമായി ചിത്രീകരിക്കുകയല്ല,” ഞാൻ അവളുടെ കൈകളിൽ പതുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “ഈ കാലഘട്ടത്തിൽ സെക്സും ലൗവും രണ്ടും രണ്ടായി കാണാൻ ആഗ്രഹിക്കുന്ന മനുഷ്യരാണ് കൂടുതൽ. നിന്റെ വീട്ടിലെ കടുത്ത നിയന്ത്രണങ്ങൾ കാരണം നീ ഇതുവരെ പുറംലോകം കണ്ടിട്ടില്ല, ഇതൊന്നും അനുഭവിച്ചിട്ടുമില്ല. ഇനി നടക്കാൻ പോകുന്ന ഈ കാര്യം നമ്മളായി മുൻകൈ എടുത്ത് ഉണ്ടാക്കിയതല്ല. മറിച്ച്, കാലം അല്ലെങ്കിൽ ദൈവം നമ്മുടെ മുന്നിലേക്ക് കൊണ്ടുവന്ന ഒരു സന്ദർഭമാണ്. ഇതിനെ നമുക്ക് വിജയകരമായി നേരിടണമെങ്കിൽ നീ നിന്റെ മനസ്സിലുള്ള ആ നാണവും കാര്യങ്ങൾ തുറന്നുപറയാനുള്ള മടിയുമെല്ലാം മാറ്റിവെച്ച്, ഈ അവസ്ഥയെ ഒന്ന് ആക്സെപ്റ്റ് ചെയ്താൽ മാത്രം മതി.”
വേദു പതുക്കെ എന്റെ കൈകളിലേക്ക് നോക്കി ഒരു നെടുവീർപ്പിട്ടു. “ഏട്ടൻ പറയുന്നതിന്റെ പൊരുളൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്… പക്ഷേ… എനിക്കറിയില്ല, ഇത് എങ്ങനെ
നേരിടണമെന്ന് ആലോചിക്കുമ്പോൾ എനിക്ക് വല്ലാത്ത ഭയം തോന്നുന്നു.”
അവളുടെ മനസ്സിലെ ആ കടുപ്പം പതുക്കെ ഉരുകാൻ തുടങ്ങിയത് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് അടുത്തു.
“വേദു… ഞാൻ നിന്നോട് ഇതുവരെ പറയാത്ത ഒരു രഹസ്യം കൂടിയുണ്ട്…”
അവൾ സംശയത്തോടെ എന്നെ നോക്കി.
“എനിക്ക്… എനിക്ക് നിന്നെയല്ലാതെ വിവാഹത്തിന് മുൻപും ശേഷവും ചില പെണ്ണുങ്ങളുമായി ശാരീരിക ബന്ധമുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷവും ഞാൻ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ അതൊന്നും പ്രണയമായിരുന്നില്ല. വെറും ശരീരം മാത്രമായിട്ടാണ് ഞാൻ അതിനെയൊക്കെ കണ്ടത്. ഇതുകേൾക്കുമ്പോൾ നിനക്ക് എന്നോട് കടുത്ത ദേഷ്യം തോന്നും എന്ന് എനിക്കറിയാം. എങ്കിലും ഞാൻ ഇത് തുറന്നുപറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ… ഈ ലോകത്ത് ആരും അത്ര വലിയ മാന്യന്മാരല്ല മോളേ. ഒരാളുടെ ജീവിതം നശിപ്പിക്കുന്നത് ഒഴിച്ചാൽ, നമ്മൾ ചെയ്യുന്ന ഇത്തരം ചെറിയ ചെറിയ കാര്യങ്ങളെയൊന്നും വലിയ തെറ്റുകളായി കാണേണ്ട ആവശ്യമില്ല. നീ ഇപ്പോൾ ചെയ്യാൻ പോകുന്ന കാര്യം ഈ ലോകത്ത് പലരും ചെയ്യുന്നതാണ്. അതുകൊണ്ട് മോളേ… നിനക്ക് ദേവനോട് ചെറിയൊരു താല്പര്യം ഉണ്ടെന്ന് എനിക്ക് അറിയാവുന്ന കാര്യമാണ്…”
ഞാൻ അവളുടെ തോളിൽ കയ്യിട്ട് പതുക്കെ ചേർത്തണച്ചുകൊണ്ട് പറഞ്ഞു.
“അത്… അത് പക്ഷേ ഏട്ടാ… അന്ന്…” അവൾ പെട്ടെന്ന് പരിഭ്രാന്തിയോടെ എന്തോ പറയാൻ ആരംഭിച്ച് വിക്കി നിന്നു. ആറു മാസം മുൻപ് ദേവന്റെ പേര് വിളിച്ച് ഞങ്ങൾ കിടപ്പറയിൽ കളിച്ച ആ രാത്രിയെക്കുറിച്ചാണ് അവൾ ഓർക്കുന്നതെന്ന് എനിക്ക് മനസ്സിലായി.
“ഞാൻ അത് തെറ്റാണെന്ന് ഒരിക്കലും പറയില്ല മോളേ,” ഞാൻ അവളെ ആശ്വസിപ്പിച്ചു. “ഞങ്ങൾ ആണുങ്ങൾക്ക് ചില പെണ്ണുങ്ങളെ കാണുമ്പോൾ തോന്നുന്നത് പോലെ തന്നെ ഒരു പെണ്ണിന് മറ്റൊരു ആണിനെ കാണുമ്പോൾ തോന്നുക എന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. ഇനി നടക്കാൻ പോകുന്ന കാര്യങ്ങളിൽ ഞാൻ നിന്നെ ഒരിക്കലും തടയില്ല. പക്ഷേ, ശാരീരികമായി അവൻ നിന്നെ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ നീ ഉറപ്പായും അതിനെ എതിർക്കണം. ആ സമയത്ത് എന്റെ ജീവനെക്കുറിച്ചോർത്ത് നീ പേടിക്കേണ്ടതില്ല.”
