കഥയിലെ വില്ലൻ ശരിക്കും ഞാൻ തന്നെയാണ്. അവർ കരുതി വച്ചതിൽ തെറ്റൊന്നും ഇല്ല.
പക്ഷെ ഇതിന്റെ അവസാനം വേദു എനിക്ക് നഷ്ട്ടമാവുമോ എന്നൊരു പേടിയും എന്റെ മനസ്സിനെ അലട്ടിയിരുന്നു…
കാരണം ദേവന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായത് അയാൾ അവളോട് വെറും ആഗ്രഹം അല്ല. പ്രണയം പോലെ എന്തോ ഒന്ന് കൂടെ ഉള്ളിൽ ഉണ്ടെന്നതിൽ എനിക്ക് സംശയമില്ല..
വേധുവിന് ഇപ്പൊ ദേവനൊടുള്ള കാഴ്ചപ്പാട് അല്പം മാറിയിരിക്കുന്നു.. അവൾക്കും ദേവനിൽ താല്പര്യം വന്ന് തുടങ്ങി എന്നതിന് സൂചന അവൾ പറഞ്ഞ ഈ കാര്യങ്ങളാൽ തന്നെ എനിക്ക് വ്യക്തമായിരുന്നു…
“ഏട്ടാ… ഏട്ടാ.. “
എന്റെ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് വേദു എന്നേ കുലുക്കി വിളിച്ചപ്പോളാണ് ഞാൻ ബോധത്തിലേക്ക് തന്നെ വന്നത്..
“അ.. ആഹ്…”
“ഈ ലോകത്തൊന്നും അല്ലെ.”
“ഏയ്.. ഞാൻ ഓരോന്ന് ആലോചിച്ച്..അത് വിട്..ഇപ്പൊ നിന്റെ ടെൻഷൻ എല്ലാം മാറിയില്ലേ..? “
“അങ്ങനെ ചോദിച്ചാ.. അറിയില്ല ഏട്ടാ.. പക്ഷെ എന്തോ.. പേടി കുറഞ്ഞ പോലെ ഒരു തോന്നൽ. പിന്നെ ഏട്ടൻ കൂടെ ഉണ്ടെന്നൊരു ധൈര്യത്തിന്റെ പുറത്താ ഞാനീ തീക്കളി കളിക്കുന്നെ.”
“അഹ്.. അല്ലാതെ ദേവനൊടുള്ള കൊതി ഇല്ലാതല്ലാ..”
ഞാനത് പറഞ്ഞപ്പോൾ അവളെന്റെ കൈ തണ്ടയിൽ പതിയെ ഒന്നടിച്ചു…
“അങ്ങനാണോ ഞാൻ പറഞ്ഞത്.. ശേ..”
“അങ്ങനെ പറഞ്ഞില്ല.. പക്ഷെ കഥ കേട്ടപ്പോ എനിക്ക് തോന്നി..”
“ഇതാ ഞാൻ പറയുന്നില്ലെന്ന് പറഞ്ഞെ.. ഇനി ഒന്നും പറയില്ല ഞൻ.
“ശോ.. അങ്ങനെ പറയല്ലേ.. പിന്നെ ഞാനെങ്ങനെ കാര്യങ്ങൾ അറിയും.”
“കാര്യങ്ങൾ അറിഞ്ഞിട്ടന്തിനാ..?”
“വെറുതെ.. ഒരു സുഖം..”
“ഈ ഏട്ടന്റെ ഒരു കാര്യം..
വല്ലാത്ത അസുഖമാണ് ഇത്..”
“”എന്ത് ചെയ്യാനാ മോളെ. ഇതൊന്നും ചികിൽസിച്ച മാറുമെന്ന് എനിക്ക് തോന്നണില്ല.”
“ആഹ്. നല്ല അടിയുടെ കുറവുണ്ട്. അതാ..”
അവൾ പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു. പിന്നെ അവളുണ്ടാക്കിയ ഭക്ഷണവുമായി ഞങ്ങൾ ഡെയിനിങ് ടേബിളിൽ ചെന്നിരുന്നു.. എനിക്ക് വിളമ്പി തന്ന് അവൾ എന്നേ നോക്കി ഇരുന്നു.
“നീയെന്താ കഴിക്കാത്തെ..?”
“ഞാനവിടുന്ന് കഴിച്ചതാ.”
“ഹാ അത് ശരിയാണല്ലോ അല്ലെ.
വേദു… ഞാനൊരു കാര്യം ചോദിക്കട്ടെ..? “
ഞാൻ അവളോട് ചോദിച്ചു..
“മ്മ്.. എന്തേ..?”
“ശരിക്കും എന്റെ ചതി കാരണമല്ലേ നീ ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്..
നിനക്കെന്നോട് ദേഷ്യം ഉണ്ടോ.. എന്നേ വെറുക്കുമോ നീ..”
ഞാനെന്റെ ഉള്ളിലെ ആശങ്കയെ മറച്ചു വക്കാതെ ചോദിച്ചു…
“എന്നേ ചതിച്ചിട്ടില്ലല്ലോ.
തെറ്റ് ചെയ്യാത്ത ആരാ ഉള്ളെ ഈ ലോകത്ത്. ഏട്ടനങ്ങനെ ചെയ്‌തെന്ന് വച്ച് എനിക്ക് ഇട്ടിട്ട് പോവാൻ ഒന്നും പറ്റില്ല.. ഒന്നല്ലെങ്കിലും എന്നേ എന്റെ വീട്ടിലെ തടവറയിൽ നിന്ന് പുറത്ത് കൊണ്ടുവന്ന് ഇത്രേം ലോകം കാണിച്ച ആളല്ലേ..”
“ആരേം ചതിക്കണം എന്നൊന്നും കരുതി ചെയ്തതല്ലടി..ഇവരുടെ കമ്പനിയിൽ മേറ്റീരിയൽസ് ഇറക്കാൻ പുറത്ത് കമ്പനികൾ ക്യു ആണ്. അവരുടെ കയ്യിന്ന് കിട്ടുന്ന കമ്മീഷൻ തുകയും പിന്നെ വേറെ കുറെ തിരുമറികളുമായി ഞാനീ
ലൂപ്പിൽ പെട്ട് പോയതാ.. കുറഞ്ഞ സമയം കൊണ്ട് അധിക ക്യാഷ് എന്റെ സ്വബോദം ഇല്ലാതാക്കി. സത്യത്തിൽ ഞാൻ മാത്രമല്ല. മാനേജർ അക്കൗണ്ടന്റ് തുടങ്ങിയ 4,5 പേരുകൂടി ഇതിൽ ഉണ്ട്.. പക്ഷെ ഡയറക്റ്റ് ഡിലിങ് ഞാൻ ആയതുകൊണ്ട് എന്റെ പേരെ പുറത്ത് വന്നള്ളൂ.. തെറ്റിനെ ഞായീകരിക്കുകയല്ല…പക്ഷെ ഇതിനു മുന്നിലൊക്കെ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് എനിക്കറിയില്ല.. നീയെന്നെ വെറുക്കുമോ എന്നൊരു പേടി…”
ഞാൻ പറഞ്ഞു.
“അങ്ങനെയുള്ള പേടിയൊന്നും തൽക്കാലം വേണ്ട.. എന്തായാലും പെട്ടു.. മുന്നോട്ട് എന്ത് വന്നാലും നേരിടാ.. ഏട്ടൻ പറഞ്ഞ പോലെ ഇതൊക്കെ ഒന്ന് അനുഭവിച്ചറിയാൻ ദൈവം വിധിച്ച വഴിയാവും ചിലപ്പോ….”
വേദു പറഞ്ഞു…ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല. ആ ദിവസം അങ്ങനെ പോയി..
അടുത്ത ദിവസം
ഓഫീസിൽ കോൺഫറൻസ് റൂമിൽ ക്ലൈന്റ്സിന് മുന്നിൽ പ്രസന്റേഷൻ നടത്തുമ്പോഴും എന്റെ മനസ്സ് ഇവിടെയൊന്നും ആയിരുന്നില്ല. ഇനി ഈ ഓഫീസിൽ എനിക്ക് അധികം നാളുകളില്ല. ഇനി അവിടെ അധികം നാളില്ല.. ദേവൻ പറഞ്ഞ പോലെ രാജിക്കത്ത് സുധേവ് സാറിന്റെ മേശപ്പുറത്ത് എത്തി. അദ്ദേഹം എന്നേ പറഞ്ഞു തിരുത്താൻ ശ്രമിച്ചെങ്കിലും ഞാൻ നാട്ടിൽ കൂടാൻ ആണെന്നൊക്കെ കള്ളം പറഞ്ഞു പോകാനുള്ള കാര്യത്തെ ദൃഢമാക്കി..
