അതു കേട്ടതും വേദുവിന്റെ കണ്ണ് ചെറുതായി ഇടുങ്ങി. അവൾ എന്നേ നോക്കി പതുക്കെ മന്ത്രിച്ചു: “അപ്പോൾ… ഭർത്താവായി ഞാൻ ഇനി ആ ദേവേട്ടനെ കാണണമായിരിക്കും… അല്ലേ?”
“അതൊക്കെ നിന്റെ ഇഷ്ടം… ഈ ഒരാഴ്ചയല്ലേ ഉള്ളൂ, ഞാൻ അതൊക്കെ അഡ്ജസ്റ്റ് ചെയ്തോളാം…”
പറഞ്ഞു തീർന്നില്ല, ചപ്പാത്തി മറിച്ചിടുന്ന ഇരുമ്പിന്റെ ചൂടുള്ള്ള തവി ഉപയോഗിച്ച് വേദു എന്റെ കയ്യിന്റെ പുറംഭാഗത്ത് പടക്കനെ ഒരടി വെച്ചു തന്നു…! ചപ്പാത്തിക്കല്ലിന്റെ ചൂടേറ്റ് കിട്ടിയ കൈൽ തട്ടിയതും എന്റെ തൊലി ചെറുതായി പൊള്ളി.
“ഊഹ്… അമ്മേ… എടി ദുഷ്ട്ടേ! എന്റെ കൈ പൊള്ളി…” ഞാൻ വേദനയോടെ കൈ കുടഞ്ഞുകൊണ്ട് പുറകോട്ട് മാറി.
എന്റെ ആ ശബ്ദം കണ്ട് വേദുവിന്റെ മുഖത്തെ ഗൗരവം മാറി. അവൾ തിരിഞ്ഞുനിന്ന് വായ പൊത്തി രഹസ്യമായി ചെറുതായി ഒന്നു ചിരിച്ചു. അത് കണ്ടതും എനിക്ക് ആശ്വാസമായി.
അപ്പോൾ അവൾക്ക് ചിരിക്കാൻ ഒക്കെ അറിയാം…വെറുതെ റോൾ ഇടുകയാണ്..
അല്ലാതെ അവളെ തളർത്തും വിധത്തിലൊന്നും ഒന്നും അവിടെ സംഭവിച്ചിട്ടേ ഇല്ല…
ഞാൻ വീണ്ടും പതുക്കെ അവളുടെ അടുത്തേക്ക് ചേർന്നുനിന്ന്, അവളുടെ അരക്കെട്ടിൽ ചെറുതായി വിരലോടിച്ചുകൊണ്ട് ചോദിച്ചു
: “പറ വേദു… എന്താ ഉണ്ടായത്?”
വേദു കൈൽ താഴെ വെച്ച്, ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് എന്നേ നോക്കി:
“നിങ്ങൾ എന്നെ ഇന്ന് ഉറക്കാൻ വിടില്ലല്ലേ ഇതൊന്നും അറിയാതെ? എന്നാ കേട്ടോ… ആ കാറിലെ വന്ന ചേട്ടൻ എന്നെയും കൊണ്ട് ഏതോ ഒരു വലിയ ആഡംബര റെസ്റ്റോറന്റിലേക്ക് പോയി. ഞാൻ അവിടെ ഇരിക്കുമ്പോഴാണ് അങ്ങോട്ട് ദേവേട്ടൻ വന്നത്. അയാൾ എന്റെയടുത്ത് വന്നിരുന്നു… എന്തൊക്കെയോ സംസാരിച്ചു. ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിച്ചിട്ട് ഇറങ്ങി. പിന്നെ വരും വഴി ചെറിയൊരു പാർക്കിൽ വണ്ടി നിർത്തി, ഒന്നിച്ച് നടന്നു, ഐസ്ക്രീം കഴിച്ചു. ദാ ഇപ്പോൾ വീട്ടിലേക്കും വന്നു. ഇത്രയേ ഉള്ളൂ കാര്യം!”
അതു കേട്ടതും ഞാൻ നിരാശയോടെ മുഖം ചുളിച്ചു
: “അയ്യേ…
“എന്താ?” വേദു നെറ്റി ചുളിച്ചു.
“ഇങ്ങനെയൊക്കെ ആണോടീ ഒരു കഥ പറയുക?” ഞാൻ ചോദിച്ചു.
“പിന്നെ ഞാൻ എങ്ങനെ പറയണം?” അവൾ തിരിഞ്ഞുനിന്നു.
“നല്ല വിശദമായിട്ട് പറയണം വേദു. ഓരോ കാര്യങ്ങളും കൃത്യമായി വിവരിക്കണം.”
“ഇതിൽ ഇപ്പോൾ കൂടുതൽ വിശദീകരിക്കാൻ എന്താ ഉള്ളത് ശ്യാമേട്ടാ?” വേദുവിന് കാര്യം മനസ്സിലായില്ല.
“നിനക്ക് അവിടെ ഫീൽ ചെയ്ത ഓരോ വികാരങ്ങളും എനിക്ക് ഇവിടെ ഇരുന്ന് ഫീൽ ചെയ്യണ്ടേ മോളേ? അപ്പോൾ അങ്ങനെ വേണം കഥ പറയാൻ. നീ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കഥാപ്രസംഗ മത്സരത്തിനൊക്കെ ഒത്തിരി ട്രോഫികൾ വാരിക്കൂട്ടിയതല്ലേ…” ശ്യാം
അവളെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.
വേദു രണ്ട് ഇടുപ്പിലും കൈകൾ കുത്തി എന്നേ നോക്കി
“ഏത്… പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ കിട്ടിയ ട്രോഫിയുടെ കാര്യമാണോ ഈ പറയുന്നത്?!”
“അതിപ്പോൾ എപ്പോഴായാലും നീ തന്നെയല്ലേ അത്! അപ്പോൾ ഒരു കഥ എങ്ങനെ മനോഹരമായി പറയണമെന്ന് നിനക്ക് നന്നായി അറിയാം. അത് തന്നെയുമല്ല, ഇത് നിന്റെ ജീവിതത്തിൽ നേരിട്ട് നടന്ന കാര്യമാകുമ്പോൾ നീ അതിൽ കലക്കും. പറ… പറ… കേൾക്കട്ടെ…”
ഞാൻ വല്ലാത്തൊരു ആവേശത്തോടെ അവളെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
കനത്ത നിർബന്ധത്തിന് മുന്നിൽ സഹിരുകെട്ട വേദു ഒടുവിൽ സമ്മതിച്ചു: “ശരി… ഞാൻ പറയാം.”
അവൾ പറയാൻ ഒരുങ്ങിയതും ഞാൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ വിരൽ വെച്ച് തടുത്തു:
“നിൽക്ക്… ഒരു കാര്യം കൂടിയുണ്ട്. നീ അവിടെ അനുഭവിച്ചത് കടുത്ത ദേഷ്യമാണെങ്കിലും, തമാശയാണെങ്കിലും… ഇനി അത് കാമമാണെങ്കിൽ പോലും, നിന്റെ ഉള്ളിലുണ്ടായ ആ വികാരം നീ വള്ളിപുള്ളി തെറ്റാതെ എന്നോട് പറയണം. ഒന്നും എന്നിൽ നിന്നും മറച്ചുവെക്കാൻ പാടില്ല. അതിപ്പോൾ എത്ര വലിയ ഡാർക്ക് ട്രൂത്ത് ആണെങ്കിൽ പോലും നീ തുറന്നു പറയണം.”
വേദു ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി പതുക്കെ തലയാട്ടി: “മ്മ്… നോക്കാം.”
