ദേവേട്ടന്റെ ചോദ്യങ്ങൾ എന്റെ കണ്ണിലേക്കു നോക്കിയായിരുന്നു. ഞാൻ തല താഴ്ത്തി ശരിയെന്ന പോലെ തലയാട്ടി.
എന്നാലും ഇയാൾ എന്തൊരു മനുഷ്യനാ. കൂടെ വന്നിരിക്കുന്നത് മറ്റൊരാളുടെ ഭാര്യ ആണെന്ന ചിന്ത പോലും ഇല്ലാതെ എങ്ങനെ ഇത്ര ധൈര്യത്തിൽ എന്നോട് സംസാരിക്കാൻ പറ്റുന്നു…
പിന്നീടുള്ള ദേവേട്ടന്റെ ഓരോ ചോദ്യങ്ങൾക്കും വളരെ ചുരുങ്ങിയ വാക്കുകളിൽ മാത്രം ഞാൻ മറുപടി കൊടുത്തു. തിരിച്ചൊരു ചോദ്യം പോലും ഞാൻ ചോദിച്ചില്ല. എങ്കിലും, ഏട്ടൻ സംസാരിക്കുമ്പോൾ ആ ശബ്ദത്തിലെ ഗാംഭീര്യവും എന്നെ നോക്കുന്ന ആ വന്യമായ നോട്ടവും ഉള്ളുകൊണ്ട് എനിക്ക് പതുക്കെ ഇഷ്ടപ്പെട്ടു
തുടങ്ങിയിരുന്നു….
അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. ഉള്ളുകൊണ്ട് ഞാനെന്നെ പല തവണ ചീത്ത വിളിച്ചു. പക്ഷെ എന്റെ മനസ്സിന്റെ ശക്തിയേ ദുർബലം ആക്കുന്ന എന്തോ ഒന്ന് അയാളിൽ ഉണ്ട്…
എന്നിലെ എതിർപ്പുകൾ ഓരോന്നായി അലിഞ്ഞുപോകുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി.
പിന്നെ ദേവേട്ടൻ വെയിറ്ററെ വിളിച്ച് അവിടെയുള്ള ഏറ്റവും പ്രീമിയം ഡിഷുകൾ ഓർഡർ ചെയ്തു. ഭക്ഷണം മേശപ്പുറത്ത് നിരന്നപ്പോഴും ഞാൻ അതിൽ കാര്യമായി തൊട്ടില്ല.
ഞാനിതുവരെ കാണാത്ത ഏതൊക്കെയോ ഭക്ഷണമായിരുന്നു അത്…അതും പ്ളേറ്റിൽ അലങ്കരിച്ചു കൊണ്ടുവന്ന് വച്ചത് പോലെ…
“കഴിക്ക് വേദു… എല്ലാം നിനക്ക് വേണ്ടിയാണ്…,”
അവൻ ഗൗരവത്തിൽ പറഞ്ഞു.
ഞ.. ഞാൻ ഇത്രയൊന്നും…”
ഞാൻ അല്പം പതർച്ചയോടെ പറഞ്ഞപ്പോൾ ദേവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു…
“ തനിക്ക് പറ്റുന്നത് കഴിക്കു.. “
ഞാൻ പതുക്കെ കഴിക്കാൻ തുടങ്ങി. ആഡംബരം നിറഞ്ഞ അന്തരീക്ഷത്തിൽ അവന്റെ ഒപ്പമുള്ള ആ ഭക്ഷണം കഴിക്കൽ എന്നിൽ വിചിത്രമായ ഒരു സുഖം നൽകി. കഴിച്ചു കഴിഞ്ഞതും ദേവേട്ടൻ സീറ്റിൽ നിന്നും എഴുന്നേറ്റു.
കൈകൾ കഴുകാൻ പോകുമ്പോൾ ഞങ്ങൾ ഒന്നിച്ചായിരുന്നു.. പുറത്തേക്ക് ഇറങ്ങാൻ നേരം ആ ഡോറിന് മുന്നിൽ ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം ഒരു നിമിഷം ഒന്നായി.
എന്റെ ഹൃദയം പൊട്ടി പോകുമോ എന്നെനിക്ക് തോന്നിയ നിമിഷമാതിരുന്നു അത്.. നീല കൃഷ്ണമണികൾ ഉള്ള ആ കണ്ണുകൾ എന്നോട് എന്തോ പറയും പോലൊരു തോന്നൽ…
പെട്ടെന്ന് തന്നെ ആ സന്ദർഭത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി. ദേവേട്ടൻ ടിഷു പേപ്പർ എടുത്ത് കൈ തുടച്ച് പതിയെ അവിടെ നിന്നും ഇറങ്ങിപ്പോയി..ഞാനും ഒരു പ്രതിമയെ പോലെ കൂടെ നടന്നു…
ബില്ല് കൗണ്ടറും കടന്ന് ആ കണ്ണാടി വാതിൽ തുറന്നു പുറത്തേക്ക് പോയ ദേവേട്ടനേ ഞാൻ കുറച്ചു അമ്പരപ്പോടെയാണ് നോക്കിയത്
“ഇതെന്താ ഇയാള് പൈസ കൊടുക്കാതെ പോകുന്നത്… വിളിച്ചു വരുത്തീട്ട് എന്നെക്കൊണ്ട് കൊടുപ്പിക്കാൻ ആണോ…എന്റെ കയ്യിൽ ആണെങ്കിൽ പണവും ഇല്ലല്ലോ.. “
ഞാൻ ഓരോന്ന് ചിന്തിച്ചാ കൗണ്ടറിനു അടുത്ത് ചുറ്റിപ്പറ്റി നിന്നപ്പോളാണ് പെട്ടെന്ന് പുറത്തേക്ക് നടന്ന ദേവേട്ടൻ പതിയെ അകത്തേക്ക് തന്നെ വന്നത്…
“ഡോ…താൻ വരുന്നില്ലേ..? “
അദ്ദേഹം എന്നേ നോക്കി ചോദിച്ചു…
“അല്ല…ബില്ല്…”
“ബില്ലോ?.”
“ആഹ്…ഭക്ഷണം കഴിച്ചതിന്റെ…? “
“ ഇതിന്റെ ഓണർ തന്നെ ഞാനാടോ.. വരാൻ നോക്ക്…”
അത്രയും പറഞ്ഞദ്ദേഹം പുറത്തേക്ക് പോയപ്പോൾ ഒരു നിമിഷം എന്റെ കിളി മൊത്തം പാറി എങ്ങോട്ടോ പോയി…
ഇത്രയും വലിയൊരു പഞ്ചനക്ഷത്ര റെസ്റ്റോറന്റിന്റെ ഉടമയാണോ ഇയാൾ! എന്റെ ഉള്ളിലെ അമ്പരപ്പ് പുറത്തുകാണിക്കാതെ ഞാൻ അയാൾക്ക് പിന്നാലെ നടന്നു.
പുറത്തിറങ്ങിയപ്പോൾ ഇത്തവണ അവിടെ നിന്നത് ആ പഴയ കറുത്ത കാറല്ലായിരുന്നു. തിളങ്ങുന്ന പച്ച നിറത്തിലുള്ള ഒരു പോർഷേ സ്‌പോർട്സ് കാർ. ദേവേട്ടൻ എനിക്കായി വാതിൽ
തുറന്നു തന്നു. ഞാൻ അതിൽ കയറിയിരുന്നു. അദ്ദേഹം ഡ്രൈവിംഗ് സീറ്റിലിരുന്ന് വണ്ടി മുന്നോട്ട് എടുത്തു.
ചെറിയൊരു യാത്രയ്ക്കൊടുവിൽ വണ്ടി ചെന്നുനിന്നത് വിജനമായ ഒരു ബീച്ചിന്റെ അരികിലായിരുന്നു.
ബാംഗ്ലൂർ വന്ന ശേഷം ശ്യാമേട്ടന്റെ ഒപ്പം ഒന്ന് രണ്ട് തവണ വന്ന ഓർമ ഉള്ള സ്ഥലമാണത്. അവിടെ ആദ്യമായാണ് മറ്റൊരു പുതുഷാനോടൊപ്പം.
