കടൽക്കാറ്റേറ്റ് നടക്കുമ്പോഴും ഞാൻ അധികമൊന്നും സംസാരിച്ചില്ല.
രാത്രി സമയമായതുകൊണ്ടാണോ എന്നറിയില്ല. ആളുകൾ വളരെ കുറവുള്ള ഒരു ഏരിയ ആയിരുന്നു അത്.. ആഞ്ഞു വീശുന്ന കടൽ കാറ്റ് എന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ വല്ലാതെ തണുക്കുന്നുണ്ടായിരുന്നു.
“ താൻ ഇവിടെ ഇതിനു മുമ്പ് വന്നിട്ടുണ്ടോ…? “..
ദേവേട്ടൻ ചോദിച്ചു..
“ ആഹ്…ഒന്ന് രണ്ട് തവണയൊക്കെ…”
“എന്നാ ഞാൻ വന്നിട്ട് കുറെ ആയി…കുറെ എന്ന് പറഞ്ഞാ വളരെ മുമ്പ്..ഈ നശിച്ച പണക്കാരുടെ ജീവിതം ചെറുതായി എന്നേ മടുപ്പിക്കുന്നുണ്ട്..”
അയാൾ പറഞ്ഞതിന് ഞാൻ ചെറുതായോന്ന് മൂളി…
“ എങ്കിലും ഞാൻ ഒരിക്കലും കരുതിയില്ല.. നീ ഇങ്ങനെ എന്റെ മുന്നിൽ വന്ന് നിൽക്കുമെന്ന്. അന്ന് എന്റെ വീട്ടിൽ വച്ചു കണ്ടപ്പോൾ തന്നെ നിന്നെ എനിക്ക് നന്നായി ബോധിച്ചു. ശ്യാം ഒരുപാട് ലക്കി ആണ്. He got a perfect wife metrial.. “
ദേവേട്ടൻ എന്നേ നോക്കി പറഞ്ഞപ്പോൾ ഞാൻ അതിനു വലുതായി കാത് കൊടുത്തില്ല.
“ തന്റെ മുഖമെന്താ ഇങ്ങനെ. വന്നപ്പോൾ തൊട്ട് എന്നേ മര്യാദക്കൊന്ന് നോക്കുക പോലും ചെയ്യുന്നില്ല. വൈ വേദു…
ഈ അധോലോകം, ബിസിനസ് ഒക്കെ ഉണ്ടെന്നേ ഉള്ളു…ദേവൻ ഇഷ്ടപ്പെടുന്നവരോട് എപ്പോളും വളരെ ഹമ്പിൾ ആണ്…സോ ഈ ഫോർമാലിറ്റി എല്ലാം ഒന്ന് മാറ്റി വച്ച് ലെറ്റസ് ടോക്ക്..
സംസാരത്തിനുള്ള സമയം കഴിയുമ്പോൾ നീ എന്നേ ഇത്ര ശാന്തനായി കാണില്ല. “
ദേവേട്ടൻ എന്നേ നോക്കി അത് പറഞ്ഞപ്പോൾ എനിക്ക് അതിനൊരു ഒഴുക്കൻ മറുപടി കൊടുക്കാനൊന്നും തോന്നിയില്ല…
“പണം കൊടുത്ത് വാങ്ങിയതല്ല. അപ്പൊ അത്രയൊക്കെ കാണു ദേവേട്ടാ…”
“വാട്ട്….?
പണം കൊടുത്ത് വാങ്ങി എന്നോ…? “
“എന്റെ ഭർത്താവ് നിങ്ങൾക്ക് പണം തരാൻ ഉണ്ട്.. അതുകൊണ്ട് എന്നേ വേണമെന്ന് പറഞ്ഞു.. അങ്ങനെയല്ലേ ഞാനിങ്ങനെ വന്ന് നിൽക്കുന്നത്.”
ഉള്ളിലുള്ളത് പുറത്ത് പറയാതിരിക്കാൻ എനിക്കായില്ല. ദേവൻ ഒരു നിമിഷം മൗനമായി നിന്നു…
“സോ….
നീ പറയുന്നത്…ഞാൻ നിന്നെ ബലം പ്രയോഗിച്ചു ഇവിടെ കൊണ്ടുവന്ന് എനിക്ക് പറയാൻ ഉള്ളത് നിന്റെ ചെവിയിൽ കുത്തി കയറ്റുകയാണ് എന്നാണ്..
അല്ലെ…? “
ദേവേട്ടൻ എന്നോട് ചോദിച്ചു…ഞാനൊന്നും മിണ്ടിയില്ല…
അദ്ദേഹം പതിയെ എന്നേ നോക്കി കയ്യടിച്ചു..
“വൗ….
സോ ഇവിടെ ഞാൻ നിനക്കും നിന്റെ ഭർത്താവിനും മുന്നിൽ വില്ലൻ
എന്റെ കമ്പനിയിൽ ജോലി ചെയ്ത് 8 കോടി കട്ട നിന്റെ ഭർത്താവ് കഥയിലെ നായകൻ…
ഹ ഹ
ഹ ഹ…
എന്തൊരു ലോജിക്ക് ഉള്ള വിഷയം അല്ലെ…
അതിനേക്കാൾ വലിയ ലോജിക് ആ 8 കോടിക്ക് പകരമായി തന്നെ ഞാൻ തിരഞ്ഞെടുത്തു…
8 കോടിക്ക്…സെക്സ്നു വേണ്ടി മാത്രം ഒരു പെണ്ണ്…
എന്റെ ഉദ്ദേശം അത് മാത്രം ആണെങ്കിൽ എണ്ണം പറഞ്ഞ സെലിബ്രടികളെ ഇതിന്റെ നാലിൽ ഒന്ന് ക്യാഷ് കൊടുത്ത് എന്റെ മുന്നിൽ വരുത്താൻ എനിക്കറിയില്ലേ…”
ദേവേട്ടൻ എന്നേ നോക്കിയാണ് അത് പറഞ്ഞത്.
“എങ്കിൽ അത് ചെയ്തൂടെ..?’”
ഞാൻ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അറിയാതെ പറഞ്ഞുപോയി…
“അങ്ങനെ ചെയ്തെങ്കിൽ…നിന്റെ കെട്ട്യോനേ ഞാൻ ജീവനോടെ വയ്ക്കുന്നതിൽ എന്താണ് പ്രസക്തി.. കൂടുതൽ പറഞ്ഞാൽ ചിലപ്പോ ഇതൊരു ഭീഷണി ആവാം..ബട്ട് തന്നെ അന്നെന്റെ വീട്ടിൽ വച്ചു കണ്ട നാൾ തൊട്ട് എനിക്ക് നിന്റെ മേൽ ആഗ്രഹം വന്നതാണ്.. ഇഷ്ടമുള്ളത് സ്വന്തമാക്കുന്നതിലല്ലേ അതിന്റെ ത്രിൽ ഉള്ളത്.. ആ ആഗ്രഹമാടോ ആരും അറിയാത്ത കള്ളനായ നിന്റെ ഭർത്താവിനെ കുടുക്കിയത്.. ദേവന്റെ കണ്ണിൽ ഈ ലോകത്ത് ആരും പെർഫെക്ട് അല്ല. സ്വന്തം കീശ നിറക്കാൻ ഒരു നെറികേടെങ്കിലും ചെയ്യാത്ത ഒരാളും ഈ പോകത്തില്ല. അങ്ങനെ നോക്കിയാൽ 8 കോടി അടിച്ചുകൊണ്ടുപോയ തന്റെ ഭർത്താവാണോ…അതോ ഒരിഷ്ടത്തിന്റെ പേരിൽ നിന്നെ ഇങ്ങനെ കൂടെ കൊണ്ടു നടക്കുന്ന ഞാനാണോ വില്ലൻ.. “
അയാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ ഉത്തരമില്ലാതെ വിയർത്തു…ദേവേട്ടന്റെ കാഴ്ചപ്പാടുകൾ വളരെ ശരിയാണ് . തെറ്റ് എന്റെ ഭർത്താവിന്റെ ഭാഗത്താണ്..
അതിൽ തർക്കിക്കാനോ വാദിക്കാനോ സാധിക്കില്ല. എന്റെ മനസ്സിലെ ഈ അനാവശ്യ ചിന്തകൾക്ക് യാതൊരു സ്ഥാനവും ഇനിയില്ല. കാരണം വെറുക്കുന്നെങ്കിൽ തെറ്റ് ചെയ്തവരെ അല്ലെ വെറുക്കാൻ സാധിക്കു.. ഇവിടെ തെറ്റ് ശ്യാം ഏട്ടന്റെ ഭാഗത്തും…
