വെള്ളിയാം കല്ല് – 5 5

 

 

 

അതിന് നിന്നോടാര് പറഞ്ഞിക്ക് ഞാനീ ചേട്ടനോടല്ലോ പറഞ്ഞേ….””””” അവന് പറഞ്ഞത് ഒട്ടും പിടിക്കാതെ തട്ടം വിഷ്ണുവിന് നേർക്ക് കണ്ണൊക്കെ ചുരുക്കി ദേഷ്യത്തോടെ പറഞ്ഞുക്കൊണ്ട് വീണ്ടും രാഗിനെ നോക്കി……. വിഷ്ണു അവൾടെ മുന്നിൽ ആകെ ചീഞ്ഞു നാറി… അത് കണ്ട് എൻ്റെ ദേഷ്യം ഒരൽപ്പം അടങ്ങി…. ഒരു പുഞ്ചിരി എൻ്റെ ചുണ്ടില് സ്ഥാനം പിടിച്ചു….

 

 

 

 

അല്ല മോളെ അവൻ ചോദിച്ചതിലും കാര്യമുണ്ട്… ഇതൊക്കെ എന്തിനാ ഞങ്ങളോട് നീ പറയുന്നെ???…..””” രാഗ് അവളെ മനസ്സിലാവാത്ത രൂപത്തിൽ നോക്കി…..

 

 

 

അവളെ രാഗിന് അറിയില്ലെന്ന് മനസ്സിലായതും ആ വട്ട മുഖത്തും മൈലാഞ്ചി മൊഞ്ചുള്ള ചുണ്ടിലും ഒരു നിരാശ നിഴലിച്ചു…….. അത് എനിക്കും വിഷ്ണുവിനും പെട്ടെന്നു പിടികിട്ടി…..

 

 

 

 

ഏട്ടന് എന്നെ ഓർമ്മയില്ലേ…. ഞാൻ സാദിഖിൻ്റെ പെങ്ങളാ….. രണ്ട് കൊല്ലം മുന്നേ വിശാഖപട്ടണത്ത് വച്ച് നടന്ന ബോക്സിങിൽ ചേട്ടൻ്റെ ഒപ്പം ഫൈനലിൽ എൻ്റെ ഇക്കയായിരുന്നു…..””*”……..”””””… അവളൊരു തിടുക്കത്തോടെ അവനോട് പറഞ്ഞു….

 

അവൾടെ ഓരോ വാക്കിലും രാഗിനെ കുറിച്ച് പുതിയ പല കാര്യങ്ങളും മനസ്സിലാക്കുകയായിരുന്നു….. ഞങ്ങൾ……

 

 

 

 

ഏത് എറണാകുളം മഹാരാജാസിലെ സഖാവ് സാദിഖോ????…..””””””……….

 

 

 

 

ഹാ…. അതെന്നെ…. ഞാനും ഉണ്ടായിരുന്നു അന്നവിടെ…. ഏട്ടൻ്റെ ഇടിക്കൊണ്ട് ഇക്ക പപ്പടമായുന്ന് പറഞ്ഞു ഞാനും ഇക്കയും ഇപ്പോളും അടികൂടാറുണ്ട്…”””””.”””””… ചുവന്ന ചന്തത്തോടെയും വളരെ വലിയ അവൾ ആവേശത്തോടെ പറഞ്ഞു….

 

 

 

 

ഓ ഓകെ ഓകെ…. ഇപ്പൊ നീ പറഞ്ഞ് വന്നത് ഈ സേവി അത്രയ്ക്കു മോശം ആളാണോ……””””””…… അവൾടെ സംസാരം നിർത്തിക്കൊണ്ട് രാഗ് ശാന്തമായി ചോദിച്ചു….

 

 

 

 

ഏയ്….. സേവിച്ചായൻ അത്ര വലിയ പ്രശ്നക്കാരനല്ല…. ഇവിടുത്തെ ഫുട്ബോൾ ടീമിൻ്റക്കെ ക്യാപ്റ്റനാ….. പക്ഷെ പുള്ളിക്ക് ഇഷ്ടപ്പെടാത്തത് കണ്ടാലോ…. ദേഷ്യം വന്നാലോ ആളും തരവും നോക്കില്ല…… അത് മാത്രമല്ല ഇച്ചായൻ്റെ കുടുംബക്കാരാ ഇപ്പൊ നമ്മളെ നാട് ഭരിക്കുന്നനെ!…….. അതാ ഞാൻ പറഞ്ഞത് വഴക്കിനൊന്നും പോവണ്ടാന്ന്…….

 

 

 

അവൾ പറഞ്ഞു തീർന്നതും… അടുത്ത ഹവറിനുള്ള ബെല്ല് മുഴങ്ങി….. വീണ്ടും ഓരോന്ന് പറയാൻ തുടങ്ങുന്ന അവളോട് അധികം കുശലം പറയാതെ രാഗ് ക്ലാസിൽ കേറാനും പറഞ്ഞു വേഗം എണീറ്റു…….

 

 

 

അവൻ്റൊടൊപ്പം ക്ലാസിലേക്ക് കേറാൻ നിന്ന ഞാൻ കാണുന്നത്…. കോളേജ് ഗ്രൗണ്ടിൽ നിർത്തിയിട്ട മഹീന്ദ്ര ഥാർ…. അതും കടും ബ്ലാക്ക് മാറ്റ് ഫിനിഷിങ്ങോടെ… അതിൻ്റെ ബോണറ്റിൽ കേറിയിരുന്ന് തമാശ പറയുന്ന സേവിയെയാണ്….

 

 

 

അവര് ഞങ്ങളെ കണ്ടപ്പോ.. ആ പറച്ചിലിൽ വീണ്ടും പലതും ഞങ്ങളെ കുറിച്ച് ഓരോന്ന് പറഞ്ഞു ചിരിക്കാൻ തൊടങ്ങി……

 

 

 

 

ദേ സേവിയെ നോക്കിയേടാ ചെക്കമാര് പേടിച്ച് നിക്കറീ മുള്ളിയെന്നാ തോന്നുന്നേ….”””””……. അതിലൊരുവൻ അണയാൻ നിന്ന തീയിലേക്ക് നിറയോയിക്കുകയാണ് ചെയ്തത്……..

 

 

 

അതോടെ മുന്നോട്ട് പോയ എൻ്റെ കാൽ അവൻ്റെ ചൊറിഞ്ഞ വാർത്താനതിൽ നിശ്ചലമായി….. വലിഞ്ഞ് മുറുകിയ മുഖത്തോട് കൂടി ഞാൻ അവർക്ക് നേരെ നടന്നു…… ആക്ഷൻ മൂവി ആണെങ്കിൽ ഇച്ചിരി പൊടിക്കാറ്റൊക്കെ പറപ്പിക്കേനു… അമ്മാതിരി സീനായിരുന്നു അത്…..

 

 

 

ആ സമയത്തെന്നാണ് അവർക്ക് ചായയും കൊണ്ട് കാൻ്റീനിലെ ചേച്ചി പോകുന്നതുo… എൻ്റെ ശ്രദ്ധ ചേച്ചിയുടെ കയ്യിലുള്ള ചായ സ്റ്റാൻഡും……. അവരിൽ നിന്നും ചായ ഗ്ലാസുള്ള സ്റ്റാൻഡ് കൈക്കലാക്കി ഞാൻ അവർക്ക് നേരെ നടന്നടുത്തു……. KGF യിൽ യാഷിൻ്റെക്കെ സ്ലോമോഷൻ പോലെ ഒരു നടത്തം അതാണെൻ്റെ മനസ്സിൽ……

 

 

 

എന്താടാ നിനക്ക് തൂറാൻ മുട്ടുന്നുണ്ടോ???… മൊന്തയൊക്കേ വീർപ്പിച്ച് വച്ചിക്!!!!””””……. അവരടെ മുന്നിൽ എത്തിയതും.സേവിയുടെ അടുത്തായി സ്ഥാനം പിടിച്ച ഒരുവൻ എന്നോടായി പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *