വെള്ളിയാം കല്ല് – 5 5

 

 

നേരത്തെ എത്തിയത് കൊണ്ടാണെന്നറിയില്ല, ഞങ്ങൾക്ക് മുന്നേ ബെൽ അടിച്ചിട്ടുണ്ടായിരുന്നു….. അതുപിന്നെ അങ്ങനെയാണല്ലോ…..

 

 

 

സെക്യൂരിറ്റി ചേട്ടന് നൂറ് രൂപ തിരുകി ഞങൾ അഗത്തേക്ക് പ്രവേശിച്ചതും…. പെറാൻ കേറിയ ഭാര്യക്ക് കാവലിരിക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണ എക്സ് മിലിട്ടറി മിസ്റ്റർ ക്യാപ്റ്റൻ മാധവൻ നായർ PK….. the one and only rare species left on earth. ഞങ്ങളെ സ്വന്തം പട്ടാളം നായർ സർ.. aka പ്രിൻസിപ്പാൾ……

 

 

 

 

കോളേജ് മൊത്തം അയാളുടെ സ്പന്ദനത്തിലാണെന്നാണ് പുള്ളിയുടെ വിചാരം……

 

 

 

പുള്ളിയുടെ കണ്ണ് വെട്ടിച്ച് ഉള്ളിൽ കടക്കാൻ തുനിഞ്ഞതും…. ഇന്ത്യൻ അതിർത്തി നുഴഞ്ഞു കടന്ന പാകിസ്ഥാനികളെ ഓടിച്ചിട്ട് പിടിക്കുന്നത് പോലെ കള്ള പട്ടാളം ഞങ്ങളെ പിടിച്ചു…….

 

 

 

കുറച്ച് വെറുപ്പിക്കൽ കൊണ്ട് നിർത്തുമെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി…. പട്ടാളത്തിന് ഇന്നലെ നടന്ന് മൊത്തം ഏതോ ചാരൻ ചോർത്തി കൊടുത്തിട്ടുണ്ട്…അതിൻ്റെ പോസ്റ്റ്മാർട്ടവും കേസ് ഡയറിയും. എടുത്തിട്ട് അലക്കായിരുന്നു…… പൊറോട്ടയ്ക്കുണ്ടായോൻ……

 

 

 

 

പിന്നങ്ങോട്ട് അഭി അടക്കം എല്ലാ ടീച്ചേഴ്സിനെയും ഫോണിലും നേരിട്ടും വിളിച്ച് അയാളുടെ ചളിപ്പ് പ്രസംഗമായിരുന്നു….. അതിൻ്റെ ഇടയിൽ കൂടെ ഞങ്ങൾക്ക് ഒരു ഭീഷണിയും കോളജിൽ നിന്ന് പുറത്താകും മാങ്ങയാക്കും, അങ്ങനെ ആക്കും ഇങ്ങനെ ആകും…. പിന്നെ ഞങളെ ക്കാളും വലിയ പോക്കിരികളെ അയാള് നേരിട്ടുണ്ടെന്നും അങ്ങനെ ചെവി തളരുന്നത് വരെ കാലമാടൻ ഞങ്ങളെ വെർപ്പിച്ചു…..

 

പിന്നെ ക്ലാസിൽ കേറാൻ ഞങ്ങൾക്കും തോന്നിയില്ല…. കാൻ്റീനിൽ പോയി പുട്ടും മുട്ട കറിയും കഴിച്ചു ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ചർച്ച തുടങ്ങി ഉറുമ്പിൻ്റെ ദാമ്പത്യത്തിൽ വരെ നീണ്ടു പോകും….

 

 

 

അങ്ങനെ അതും പറഞ്ഞു അവിടെ ഇരിക്കുമ്പോഴാണ് കുറച്ച് പുതുമുഖങ്ങൾ.. ഞങ്ങൾക്ക് അരികിലേക്ക് വന്നത്….

 

അടുത്ത വള്ളിയാവുമെന്ന് കരുതി ഞാൻ അവന്മാരെ മൈൻഡ് ചെയ്യാൻ പോയില്ല…. പക്ഷെ വരാനുള്ളത് മുട്ട പൂച്ചിയുടെ രൂപത്തിലായാലും വന്നിരിക്കും…… അതാണ് ചരിത്രം…..

 

 

 

 

മക്കൾ കുറച്ച് നീങ്ങി ഇരിണാട്ടെ ചേട്ടമാര് കൂടി ഇവിടെ ഇരിക്കട്ടെ….. “”””……….

 

 

 

എന്നെയും വിഷ്ണുവിനെയും തള്ളി നീക്കി അതിലൊരുത്തൻ ഞങ്ങളുടെ നടുക്ക് തന്നെ കേറി സ്ഥാനം പിടിച്ചു….. കാണാൻ സുമുഖൻ… നല്ല കട്ട താടി ദൃഢതയുള്ള ശരീരം…വെള്ള ജുബ്ബയും കറുത്ത കരയുള്ള ഡബിൾ സെഡ് മുണ്ടും… കൈയിൽ ഒരു സ്വർണത്തിൻ്റെ കുരിശ് കൈച്ചേനും ധരിച്ച നല്ല ഒരു അസ്സൽ അച്ചായൻ…… ബാക്കിയുള്ള അഞ്ചെട്ടു പേരും ഞങ്ങൾക്ക് അടുത്തും ചുറ്റുമായി തന്നെ വേറെയും സ്ഥാനം പിടിച്ചു……..

 

 

 

ചുറ്റും ഒരടിയുടെ അന്തരീക്ഷം……….

 

 

 

ഇന്നലെ ഹോസ്പിറ്റലിൽ വച്ച് അനിയന്മാര് നല്ല പെർഫോമൻസാണെന്ന് കേട്ടലോ..…. എന്താ സീനിയേഴ്സിനെ കൈവെച്ച് കാമ്പസിൽ ഹീറോയിസമാകാമെന്നാണോ??? ഏഹ്…..”””””……. എൻ്റെ മേലിൽ കൈയിട്ട് ഷോൾഡറിൽ ഉഴിഞ്ഞു കൊണ്ടവൻ ഞങ്ങളെ മാറി നോക്കിക്കൊണ്ട് ഏതോ തെലുങ്ക് സിനിമക്ക് വേണ്ടി കൈരളി ടിവി dub ചെയ്ത് പോലെ ഡയലോഗും അടിച്ചവൻ ഒരേ ചിരി…….

 

 

 

ന്നാ അനിയന്മാര് ഈ ചേട്ടൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടേക്കണം മക്കള് പള്ളിക്കൂടത്തിൽ വന്നാ പഠിക്കണം, പഠിച്ച് വല്ലവൻ്റെയും കിണ്ടി കഴുകി ജീവിച്ചോണം… അവിടുന്നു കിട്ടുന്ന നക്കാപ്പിച്ചാ കാഷ് കൊണ്ട് എവിടേലും ഊമ്പിക്കോണം. അല്ലാതെ ഇവിടെക്കിടന്നു റൗഡിയിസം കളിക്കാൻ വല്ല പ്ലാനുമുണ്ടെ മൈ മക്കളെ……. നീയൊക്കെ രണ്ട് കാലേ ഈ കോളേജിന് പുറത്ത് പോവില്ല….. ഇത് പറയുന്നത് ഇന്നലെനിൻ്റയൊക്കെ തല്ലുംക്കൊണ്ട് വീട്ടിഇരിക്കുന്ന ആ വാലി പയലുകൾ അല്ല…. ഈ പുലിക്കാട്ടി സേവിയാ പറയുന്നെ… ഓർത്തോ മൂന്നും”””””….. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൻ്റെ വെള്ള മുണ്ട് മടക്കികൊണ്ടവൻ ഞങ്ങൾക്ക് നേർക്കതാ… അടുത്ത കടുത്ത ഭീക്ഷണി…..

Leave a Reply

Your email address will not be published. Required fields are marked *