വെള്ളിയാം കല്ല് – 5 5

 

 

 

 

നീ വല്ലാതെ ക്ഷീണിച്ചുട്ടോ കുട്ടാ…. ഒന്നും കഴിക്കാറുണ്ടാവില്ലല്ലെ നീയ്….. നോക്ക് കൃഷ്ണേട്ടാ എൻ്റെ കുട്ടിൻറെ കോലം നോക്കിയെ നിങ്ങള്… എല്ലും തോലായിട്ടുണ്ട്.. നിങ്ങളേതെന്താ ഏട്ടാ ഇവനെനമ്മളെ കൂടെനിർത്താത്തെ’’’’.*””””’’….. രാഗിനെ വാത്സല്യത്തോടെ തലോടി കൊണ്ട് അടുത്തുള്ള സി ഐ യോടായി പരിഭവം പറയുകയായിരുന്നു

 

 

 

എൻ്റെ പൊന്നു റോസി അവനൊരു കുഴപ്പവും ഇല്ല കുറവുമില്ല…… ഒക്കെ നിൻ്റെ തോന്നല്ലാടോ…. പിന്നെ നമ്മുകൊപ്പം ഇവൻ വരാത്തത്… അത് നീ തന്നെ ഇവനോട് ചോദിച്ചൊക്ക്….. ഈ ഞാൻ തന്നെ ഇവനോട് നമുക്കൊപ്പം വന്ന് നിക്കാൻ എത്ര വട്ടംപറഞ്ഞിട്ടുണ്ടെന്നറിയോ നിനക്ക്…… എന്തെയ്… അവിടുന്നും ഇവന് കോളജിൽ പോകാലോ????? എന്നിട്ടും കേൾക്കണ്ടേ നിൻ്റെ മോൻ!!… അതും കൂടാണ്ട് തനിക്കൊരു കാര്യം കൂടി കേൾക്കണോ ഇവനെ ഞാൻ ഹൈദ്രാബാദിന്നു ഇങ്ങോട്ട് കൂട്ടി കൊണ്ട് വരുമ്പോ തന്നെ പറഞ്ഞൊരു കാര്യം ഉണ്ടോ അറിയോ…ഇവിടെ ഇവൻ ഒറ്റയ്ക്കെ നിൽക്കൂ അല്ലെ ഇങ്ങോട്ടേക്കിലെന്നാ നിൻ്റെ മോൻ എനിക്ക് നേരെ വെച്ച കണ്ടീഷൻ…. അതെങ്ങനെയാ ഇവനെ പറഞ്ഞിട്ടും ഒരു കാര്യം ഇല്ല …. ഇത് ഒക്കെ നിൻ്റെയും ഇവനെ തലേൽ കേറ്റി നടക്കുന്ന മറ്റുള്ളൊരുടെയെക്കെ പുന്നാരം കൊണ്ടാ ഇവനിത്രേം വഷളായത്…..””””…. സിഐ ഒരു ചിരിയോടെ അയാളുടെ ഭാഗം വ്യക്തമാക്കി പറയുന്നതൊടപ്പം… തൻ്റെ ഭാര്യയെ സ്നേഹപൂർവ്വം നോക്കി….

 

അവരാണെ രാഗിൻ്റെ ഒരു കൈ മുറുക്കെ പിടിച്ചിട്ടുണ്ട്…… നീ അതൊന്നും കാര്യമാക്കാതെ മോനെ എന്ന പോൽ….

ഇവരുടെ ഈ സ്നേഹപ്രകടനം മൊത്തം എൻ്റെയും വിഷ്ണുവിൻ്റെയും മുന്നിൽ വച്ചാണ്….

 

അതൊക്കെ കണ്ടിട്ട് സത്യം പറയാലോ എനിക്ക് ചെറുതായിട്ട് ആസൂയെക്കെ വന്നു……

 

 

 

 

ഹാ മോനിപ്പോ കുഴപ്പമൊന്നും ഇലാല്ലോ??? ല്ലെ????…..””””” രാഗിൽ നിന്ന് ശ്രദ്ധ മാറിയ റോസി ആൻ്റി അവനെ വിട്ട് എൻ്റെ കവിളിൽ തലോടി ചോദിച്ചതും…… എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി…..

 

 

 

 

ഇക്കണ്ട നേരമായിട്ടും ഞാൻ കഴിച്ചോ…കുടിച്ചോ…. ന്താ ചെയ്യുന്നത്.. എവിടെയാ ഉള്ളതെന്നും പോലും എൻ്റെ വീട്ടുകാര് അന്വേഷിച്ചിട്ടില്ല….. അത് എനിക്കും വിഷ്ണുവിന് മാത്രമേ അറിയൂ…..

 

 

 

 

 

 

എന്ത് നല്ലത് ചെയ്താലും കുറ്റം മാത്രമേ അവര് കടുപിടിക്കാറുള്ളൂ… അതിൻ്റെ ഇടയിൽ ഇവരെ കണ്ടപ്പോ ശരിക്കും ഞാൻ ആഗ്രഹിച്ചുപോയി എനിക്കും ഇങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്……

 

 

 

 

ഓ കുഴപ്പമൊന്നുമില്ല ആൻ്റി… ഞാൻ ഒക്കെയാണ്….”””””….. സോറി ഞാൻ ഡോക്ടറെ ആൻ്റീന്നു വിളിച്ചോയി..””””… ഒരു അബദ്ധം പറ്റിയ കണക്കെ ഞാൻ അപ്പൊ തന്നെ അവരെ നോക്കി നാക്ക് കടിച്ചോണ്ട് പറഞ്ഞൂ…..

 

 

 

ഓ അതിനെന്താ മോൻ അങ്ങനെ തന്നെ വിളിച്ചോ ട്ടോ …… പിന്നെ മോൻ നന്നായി വെള്ളം കുടിക്കണം ചൂട് വേണ്ട കേട്ടോ… പിന്നെ എൻ്റെ മക്കള്… ഇങ്ങനത്തെ അറിയാത്ത ഒന്നും വാങ്ങി കുടിക്കരുതെ…. …ഇതിലൊക്കെ എന്താ ചേർക്കുന്തെന്നു ആർക്ക് അറിയാം… ഇവിടെ മോന് വേറൊന്നും പറ്റാണത് ഭാഗ്യം കൊണ്ടാ…. മ്മുും…… നല്ലകുട്ടിയായി ഇരിക്കണം… ട്ടോ””””” അതും ഒരു സ്വകാര്യം പോലെ പറഞ്ഞു അവർ ഞങ്ങൾക്ക് പിറകിലായി വീൽ ചെയറിൽ വരുന്ന മാളവികയോടായി ബാക്കി സംസാരം….

 

 

 

 

 

 

 

അപ്പോഴേക്കും ഞങ്ങൾ അവരെ മറികടന്ന് പുറത്തോട്ടുള്ള വഴിയെ നടന്നു…..

 

 

 

അവിടെയാണ് ഞങ്ങളെ കാത്ത് വേറെ ഒരു ഞെട്ടിക്കുന്ന സംഭവം ഒളിഞ്ഞിരിക്കുന്നത്…. തലയിൽ വലിയൊരു കെട്ടുമായി ബാലുവും സംഘവും.. കൂടെ കൈക്ക് പ്ലാസ്ററുമായി വർഗീസും അവൻ്റെ അവജ്ഞ മോന്തയുമായി കാറിൽ കയറുന്നത്……. അവർക്ക് പിന്നാലെ വാലും തൂങ്ങി വേറേ കുറേ വാണങ്ങളും… അവരിൽ ചിലരൊക്കെ കണ്ടാ തന്നെ അറിയാം അവിടെന്നോ നല്ല കലക്കൻ കീറൽ കിട്ടിയിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *