വെള്ളിയാം കല്ല് – 5 5

അതേ സമയം വേറെ ഒരുവൻ എനിക്ക് നേരെ സ്റ്റെംപ് വീശി വിഷ്ണു അത് അനായാസം പിടിച്ചെടുത്ത് അവൻ്റെ വയറിന് നേർക്ക് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു…..

 

 

 

ഇടുക്കു ആയതിനാൽ അവർക്ക് ഒരുമിച്ച് ഞങ്ങളെ ആക്രമിക്കാൻ സാധിച്ചില്ല…. അത് ഞങ്ങൾക്ക് ഏറെ ഗുണകരമായി…. ഓരോ അവമാരെയും വീഴ്ത്തി ഞങ്ങൾ മുന്നേറി അവസാനം സേവിയും ജിഷ്ണുവും ഞങ്ങളും മാത്രം ബാക്കി….. മാറ്റവമാര് ഞങ്ങളുടെ അടികൊണ്ട് നിലത്ത് കിടന്നു ഉരളന്നുണ്ടായിരുന്നു……..

 

 

 

അവൻ്റെ ആളുകൾ നിലത്ത് വീണു കിടക്കുന്നത് കണ്ടതും…. എനിക്കും വിഷ്ണുവിനും ആവേശം കൂടി…. ഞങൾ അവസാനത്തെ ഇരയെന്നോണം സേവിയെ പുച്ഛിച്ച് നോക്കി…… എൻ്റെ അടികൊണ്ട് ആദ്യം ഫ്ലാറ്റ് ആയ ജിഷ്ണു തലയിൽ ഒരു മുഴയുമായി എൻ്റെ നേർക്ക് വന്നു….

 

 

 

എൻ്റെ മുഖത്തിന് നേരെ വന്ന പഞ്ച് ഞാൻ വലത്തോട്ട് ഒഴിഞ്ഞു മാറി അവൻ്റെ വലത് ചെവി നോക്കി ഒരു അടി കൊടുത്തു……. അടിക്കൊണ്ടവൻ നിലത്ത് ഒരൊറ്റ വീഴ്ചയായിരുന്നു…….

 

 

 

 

സേവിക്ക് നേർക്ക് പോയ വിഷ്ണു അവൻ വിചാരിച്ചത് പോലെ പോയില്ല വിഷ്ണുവിൻ്റെ പഞ്ചല്ലാം അവൻ നിഷ്പ്രയാസം തടഞ്ഞു….. എന്നിട്ട് അവൻ വിഷ്ണുവിന് നേർക്ക് രണ്ട് കൈ കൊണ്ടും പഞ്ച് ചെയ്തു…. ഒന്ന് ലെഫ്റ്റ് ഷോൾഡറിലും മറ്റേത് ചെസ്റ്റിനും വയറിനും നടുക്കായും അവൻ്റെ വേഗതയിലും ശക്തിയിലും വിഷ്ണു നിലത്ത് തെറിച്ച് വീണു………

 

 

 

അവനെ നോക്കി നിന്ന എനിക്കും എൻ്റെ ശ്രദ്ധ മാറിയപ്പോ സേവിയുടെ ഹൈ കിക്ക് എൻ്റെ വലത് കൈക്ക് തന്നെ കിട്ടി… നിന്ന നില്പ് ശരിയല്ലാത്തത് കൊണ്ട് ഞാൻ തെറിച്ചു ബാത്രൂമിൻ്റെ ഡോറിൽ വന്നിടിച്ചു……..

 

 

 

 

തങ്ങളുടെ സുഹൃത്തുക്കളെ തല്ലുന്ന വിവരം അറിഞ്ഞതും സീനിയേഴ്സിൽ നിന്നും വീണ്ടും കുറെ പേര് അവിടേക്ക് ഓടിയെത്തി…..

 

 

 

 

ഇപ്പൊ ഞങ്ങള് രണ്ടും അവര് പത്ത് നാല്പത് പേരും…..

 

 

 

വയറ് അമര്ത്തി പിടിച്ച് വിഷ്ണു പിറകിൽ വീണ എൻ്റെ നേർക്കായി വന്നുക്കൊണ്ട് എന്നെ എഴുന്നേൽക്കാൻ സഹായിച്ചു…… വീണ വീഴ്ചയിൽ എൻ്റെ ചുണ്ട് പൊട്ടി ചോര വന്നിരുന്നു…. അതിൻ്റെ ഇരുമ്പ് രുചി അറിഞ്ഞതും ഞാൻ തുപ്പി കളഞ്ഞു…….

 

 

 

 

സേവി കൈയ്യിലെ ചെയിൻ ഒന്നുകൂടി മുറുക്കി….. എന്നെ നോക്കി വാടാ എന്നൊരു വെല്ലുവിളി നടത്തി….. അവന് ചുറ്റും കുറേ പേരും……

 

 

 

 

ആളുടെ എണ്ണവും ബലവും ഞാൻ നോക്കിയില്ല അവന് നേർക്ക് ഒരു കുതിപ്പിന് ശരീരം വയങ്ങുന്നില്ലെങ്കിലും ഞാൻ മുന്നോട്ട് പോകാനിന്നു എന്നെ കണ്ടിട്ട് വിഷ്ണുവും വേദന സഹിച്ച് എൻ്റെ കൂടെ നിന്നു……

 

 

 

താഴെ ആദ്യം വീണവർഒക്കെ എഴുന്നേറ്റ് നിന്നു….. അവരുടെ ആയുധമെല്ലാം പുതുതായി വന്നവര് കൈക്കലാക്കി….

 

 

 

സേവിയുടെ തെലിഞ്ഞ ചിരി വന്നതും…. എന്നിക്ക് കോപം ഇരച്ചു കയറി…..

 

ഞാൻ ഓടി സേവിയുടെ നേർക്ക് മാത്രം പോയതും ഒരു സ്റ്റെംബ് എൻ്റെ തലക്ക് നേർക്കായി വന്നു…. പെട്ടെന്നു കണ്ടതും ഞാൻ കൈ വച്ച് അത് തടഞ്ഞു….. ആ അടി തലക്ക് കിട്ടാതെ കൈക്ക് കിട്ടി…..

 

അടികിട്ടിയ വേദനയോടെ ഞാൻ അവിടെ ഉണ്ടായിരുന്നു ചുമരിലേക്ക് കൈയും തടവി ഇരുന്നു പോയി……

 

 

 

എനിക്ക് പിന്നാലെ പോയ വിഷ്ണുവിനും അതേ ഗതി ആയിരുന്നു….. ആൾബലം കൊണ്ടും ആയുധം കൊണ്ടും ഞങൾക്ക് അവരെ നേരിടാൻ കഴിയില്ലെന്ന് അന്നേരം എനിക്ക് ബോധ്യമായി……

 

 

 

എന്നിട്ടും വിട്ട് കൊടുക്കാൻ എൻ്റെ ഈഗോ സമ്മതിച്ചില്ല……. കൈ നേരെയാക്കി ഞാൻ മുന്നോട്ട് ആഞ്ഞതും ഒരു കൈ വന്നു എന്നെ പിടിച്ച് വാഷ്രൂമിൻ്റെ ഉള്ളിലേക്ക് വലിച്ചിട്ടു…..

 

 

 

 

ഞാൻ നോക്കുമ്പോ എനിക്ക് പുറമെ വിഷ്ണുവിനെയും രാഗ്… ഉള്ളിലേക്ക് വലിച്ചിട്ടു…… അവനോട് ദേഷ്യത്തിൽ എന്തോ പറയാൻ നിന്നതും അവൻ എന്നെ നോക്കി മിണ്ടരുതെന്ന് പറഞ്ഞു ചൂണ്ടു വിരൽ ചുണ്ടിന് നേർക്ക് വച്ചു……. അത്രയും കാലം ഞാൻ കണ്ട് രാഗ് അല്ലായിരുന്നു അത്….. എപ്പോഴും ഒരു ചിരി ഉണ്ടാവായിരുന്ന ഒരു മുഖത്തിപ്പോ അതിൻ്റെ ഒരംശം പോലും ഞാൻ കണ്ടില്ല…..

Leave a Reply

Your email address will not be published. Required fields are marked *