വേട്ടക്കിറങ്ങിയവർ – 1 15

 

 

ആശ ഒന്നും മിണ്ടാതെ കുറേ നേരം ആലോചിച്ചിരുന്നു.. ഇടക്കവൾ മേനോനെ നോക്കും..

 

 

“ആശ ഉടനെ ഒരു മറുപടി പറയണം എന്നില്ല… വീട്ടിൽ പോയി നന്നായി സമയമെടുത്ത് ആലോചിച്ച് പറഞ്ഞാ മതി… നമ്മുടെ ജീവിതം തന്നെ മാറിമറിയുന്ന ഒരു ദൗത്യമാണിത്… പെട്ടെന്ന് മറുപടി പറയാൻ പറ്റിയ കാര്യമല്ല… “..

 

 

അവളുടെ ആലോചന കണ്ട് മേനോൻ പറഞ്ഞു..

ആശ തലയുയർത്തി മേനോന്റെ കണ്ണിലേക്കൊന്ന് നോക്കി.. അവളുടെ കണ്ണിലെ ദാഹം മേനോൻ വ്യക്തമായി കണ്ടു..

 

 

“സാറ് ഈ ഒരു ദൗത്യത്തിന് വേണ്ടി മാത്രമാണല്ലോ എന്നെ വിവാഹം കഴിക്കുക… ?..

അത് കഴിഞ്ഞാലോ… ?”..

 

 

അതായിരുന്നു ആശയുടെ ആദ്യത്തെ സംശയം.. മേനോനൊന്ന് ചിരിച്ചു..

 

 

“ അത് നമുക്ക് ഈ ദൗത്യം കഴിഞ്ഞിട്ട് തീരുമാനിച്ചാ പോരേ… ?”..

 

 

ആശ തലയാട്ടി..

 

 

“ അപ്പോ ഒരു ദിവസമെങ്കിലും നമ്മൾ ഭര്യാഭർത്താക്കന്മാരായി കഴിയേണ്ടിവരും…?”..

 

 

അത് ചോദിക്കുമ്പോ ആശ പൂത്തുലയുകയായിരുന്നു..

 

 

“ഉം… അല്ലാതെ പറ്റില്ല…. “..

 

 

“ ഇതിൽ നിന്ന് കോടികൾ കിട്ടുമെന്ന് കരുതിയിട്ടില്ല… ഞാനിഷ്ടപ്പെടുന്ന സാറ് ആദ്യമായി എന്നോടൊരു കാര്യമാവശ്യപ്പെട്ടത് കൊണ്ടും, ഒരു ദിവസത്തേക്കെങ്കിലും സാറിന്റെ ഭാര്യയായിട്ടിരിക്കാമെന്ന കൊതി കൊണ്ടും ഞാനിതിന് സമ്മതിക്കാം… “..

 

 

മേനോൻ പ്രതീക്ഷിച്ച പോലെത്തന്നെ ആശയുടെ സമ്മതം അവൾ തുറന്ന് പറഞ്ഞു..

 

 

“ആരാ സാർ നമ്മുടെ കൂടെ വരുന്ന മറ്റ് നാല് പേർ…?”..

 

 

അതിത് വരെ മേനോൻ ആശയോട് പറഞ്ഞിട്ടില്ല.. ആശക്ക് സമ്മതമാണെങ്കിൽ മാത്രം പറഞ്ഞാൽ മതിയല്ലോ…

 

 

“ നാല് പേര് നമ്മുടെ കൂടെ വരുന്നുണ്ടെങ്കിലും അതിൽ രണ്ട് പേരെ മാത്രേ എനിക്കറിയൂ… രണ്ടും നമ്മുടെ വിദ്യാത്ഥികളാണ്… അവരെ ആശയും അറിയും… ഇനി അവരാണ് അവർക്കുള്ള ജോഡികളെ കണ്ടെത്തേണ്ടത്… നിലവിൽ രണ്ടാൾക്കും കാമുകിമാരുണ്ട്… അവരെ പറഞ്ഞ് സമ്മതിപ്പിക്കാനായാൽ അവർ നാല് പേരുമാകും നമ്മുടെ കൂടെ വരിക… ആ പെൺകുട്ടികളും നമ്മുടെ വിദ്യാർത്ഥികളാണ്…”..

 

 

സുഹൈലിന്റേയും, അനന്തുവിന്റേയും ഫോട്ടോ കാണിച്ച് മേനോൻ ആശക്കവരെ പരിചയപ്പെടുത്തി.രണ്ടാളെയും അവൾക്കറിയാം..

 

 

“ആശ ഒന്നു കൊണ്ടും ഭയപ്പെടണ്ട… എല്ലാറ്റിനും മുന്നിൽ ഞാനുണ്ടാവും…”..

 

 

സംസാരം തീർന്നെന്ന് ആശക്ക് മനസിലായി.. തനിക്ക് പോകാറായെന്നും..

 

 

“ എന്നാവും സാർ നമ്മുടെ യാത്ര…?”..

 

 

പോകാൻ താൽപര്യമില്ലാതെ കുറച്ച് നേരം അവിടെയിരിക്കാൻ വേണ്ടി ആശ ചോദിച്ചു..

 

 

“ഇന്ന ദിവസം പോകും എന്നൊന്നും പറയാൻ പറ്റില്ല… ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…ഇതിനെ പറ്റിയുള്ള പഠനം ഇനിയും നടക്കാനുണ്ട്… എന്നാലും ഏത് സമയത്തും റെഡിയായിട്ടിരിക്കണം…

എപ്പോ വിളിച്ചാലും വരാൻ ആശക്ക് ബുദ്ധിമുട്ടൊന്നുമില്ലല്ലോ…?”..

 

 

“ഇല്ല സാർ… എന്നാലും… നമ്മുടെ… കല്യാണം… എപ്പോഴായിരിക്കും…?”..

 

 

നാണത്താൽ ആശയുടെ മുഖം തുടുത്തിരുന്നു..

 

 

“ അത് സുഹൈലും, അനന്തുവും അവരുടെ കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിച്ചാൽ പിറ്റേന്ന് തന്നെ നമുക്കത് നടത്താം… “..

 

 

“ അത്… നമ്മുടേത്… ആദ്യം… നടത്തിക്കൂടെ സാർ…?”..

 

 

സഹിക്കാനാവാത്ത കൊതിയോടെ ആശ ചോദിച്ചു..

 

 

“ അത് വേണോ…?”..

 

 

ഒരു കാമുകന്റെ ഭാവത്തോടെ മേനോൻ ചോദിച്ചു..

 

 

“ഉം..”..

 

 

ആശ നാണത്തോടെ മൂളി..

 

 

“ഏതായാലും അവന്മാരുടെ തീരുമാനമൊന്നറിയട്ടെ… ഒരാഴ്ചക്കകം നമുക്ക് നോക്കാം… “..

 

 

“ഇന്നോ, നാളെയോ ആണെങ്കിൽ നന്നായിരുന്നു സാർ…”..

 

 

“അതെന്താ… ?”..

 

 

“ അത്…രണ്ട് ദിവസം കഴിഞ്ഞാ… എനിക്ക്… ഡേറ്റാവും…”..

 

Leave a Reply

Your email address will not be published. Required fields are marked *