വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്ന് അനന്തുവിന് തോന്നി..എങ്കിലും അവൻ ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടി..
“നിനക്കോടാ..?”..
മേനോൻ, സുഹൈലിനോട് ചോദിച്ചു..
സുഹൈൽ ഒന്നും മിണ്ടാതെ ചമ്മിയ ചിരി ചിരിച്ചു..
“കുറേയുണ്ടല്ലേ…?”..
മേനോൻ കുസൃതിയോടെ ചോദിച്ചു..
സുഹൈൽ ചിരിയോടെ തലയാട്ടി..
“ശരി….അനന്തു നിന്റെ കാമുകിയുമായി ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടോ…?”..
മടിയില്ലാതെ മേനോൻ ചോദിച്ചു..അനന്തു തലയാട്ടി..
“നീയോടാ…?”..
അയാൾ സുഹൈലിനെ നോക്കി..അവനും തലയാട്ടി..
“ശരി… ഇനി പറയാൻ പോകുന്നത് രണ്ടാളും ശ്രദ്ധിച്ച് കേൾക്കണം… നമ്മൾ നിർണായ തീരുമാനമെടുക്കേണ്ട വിഷയമാണ്… ഇതിൽ നമ്മളെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും ഭാവി കാര്യങ്ങൾ… ഇത് ഉദ്ദേശിച്ച പോലെ നടന്നാൽ മാത്രമേ മുന്നോട്ട് പോവാനാവൂ…”..
മേനോൻ ഗൗരവത്തോടെ പറഞ്ഞ് ഒന്ന് നിർത്തി..
“ ആ നിലവറയുടെ വാതിൽ തുറക്കാനുള്ള രണ്ടാമത്തെ വഴി ആദ്യത്തേതിനേക്കാൾ പ്രയാസകരകമാണ്… പക്ഷേ അത് നമ്മൾ വിചാരിച്ചാൽ വളരെ ലളിതവുമാണ്… ഞാൻ പറഞ്ഞില്ലേ, സ്വത്തെല്ലാം ഒരാളെടുത്ത് നശിപ്പിക്കരുതെന്ന് നാടുവാഴിക്ക് നിർബന്ധമുണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഒരാൾ പോയാൽ ആ മാന്ത്രികപ്പൂട്ട് തുറക്കാനാവില്ല… പുരുഷന്മാർ മാത്രം പോയാലും അതാവില്ല… അതിന് ആ നിലവറ തുറക്കാൻ പോകുന്ന പുരുഷന്മാരുടെ എണ്ണത്തിനൊപ്പം സ്ത്രീകളും വേണം… ഏതെങ്കിലും സ്ത്രീകളല്ല, അവർ ഭാര്യാ ഭർത്താക്കന്മാരായിരിക്കണം… ചുരുങ്ങിയത് മൂന്ന് ജോഡി ദമ്പതികളെങ്കിലും വേണം… അത് അഞ്ചോ,ഏഴോ, ഒൻപതോ വരെയാകാം… ഈ ദമ്പതിമാർ മനസും ശരീരവും ശുദ്ധമാക്കി നിലവറയുടെ വാതിലിന്റെ മാന്ത്രികപ്പൂട്ടിൽ ഒന്നിച്ച് തൊട്ടാൽ മാത്രം മതി ആ പൂട്ടഴിയാൻ… “..
മർമ്മപ്രധാനമായ ഭാഗം മേനോൻ വിശദീകരിച്ചു..
“ ഇതൊരുമാതിരി ജോയിന്റ് അക്കൗണ്ട് പോലെ ആയിപ്പോയല്ലോ സാറേ…?”..
സുഹൈൽ ചിരിയോടെ പറഞ്ഞു..
“അതെ… നമ്മളിപ്പോഴല്ലേ ജോയന്റ് അക്കൗണ്ടിനെ പറ്റിയൊക്കെ കേൾക്കുന്നത്… നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച ആ നാടുവാഴിയുടെ ബുദ്ധി എത്രമാത്രമുണ്ടാവും… ?..
ഈ സ്വത്തൊന്നും അനധികൃതമായി ആരുടേയും കയ്യിലെത്താതിരിക്കാനാണ് അദ്ദേഹമത് ചെയ്തത്…”..
“പക്ഷേ നമുക്കിത് എടുക്കാൻ പറ്റില്ലല്ലോ സാറേ… ?. ദമ്പതിമാർക്ക് മാത്രമല്ലേ അത് തുറക്കാൻ പറ്റൂ… ?”..
അനന്തു ചോദിച്ചു..
“അതെ… അവർക്ക് മാത്രേ പറ്റൂ… ആ നൂറ് കോടിയിലേറെ വിലമതിക്കുന്ന നിധിയെടുക്കാൻ നമ്മൾ തയ്യാറാവണം… അതിന് വേണ്ടി, അതിന് വേണ്ടി മാത്രം നമ്മളോരോ വിവാഹം കഴിക്കണം… അതാ ഞാൻ നേരത്തെ ചോദിച്ചത് നിങ്ങക്ക് കാമുകിമാരുണ്ടോന്ന്… നിങ്ങൾ രണ്ടാളും നിങ്ങളുടെ കാമുകിമാരെ കണ്ട് സംസാരിച്ച് ഈ ദൗത്യത്തിന് തയ്യാറാക്കണം… അതാണ് നമ്മുടെ ആദ്യത്തെ ടാസ്ക്… എളുപ്പമല്ല, എന്നാലും നിങ്ങൾ അവരോട് സമ്മതിപ്പിക്കണം… നൂറ് കോടിയാണ് നമ്മുടെ മുമ്പിലുള്ളത്… സമയം എത്ര വേണേലും എടുത്തോളൂ… അവരെ പറഞ്ഞ് സമ്മതിപ്പിക്കണം… “..
നിധിവേട്ടയുടെ ആദ്യത്തെ ടാസ്ക്ക് അവർക്ക് മുമ്പിലേക്ക് മേനോൻ അവതരിപ്പിച്ചു..
സുഹൈലും, അനന്തുവും ആലോചനയിലായി..പത്ത് ജന്മമെടുത്താലും ഉണ്ടാക്കാൻ പറ്റാത്ത സമ്പാദ്യമാണ് കയ്യിൽ വരാൻ പോവുന്നത്.. പ്രത്യേകിച്ച് റിസ്കുമില്ല.. ജീവൻ പണയം വെച്ചൊക്കെ നിധി തേടിപ്പോയവരുടെ കഥകളൊക്കെ വായിച്ചിട്ടുണ്ട്..ഇതത് പോലെയല്ല.. റിസ്ക് കുറവാണ്.. കിട്ടാൻ പോകുന്നത് കോടികളും…
“സാർ… അതിന് ഭാര്യാഭർത്താക്കന്മാരല്ലേ വേണ്ടത്… ?..
ഞങ്ങൾക്ക് കാമുകിമാരല്ലേ ഉള്ളൂ…?”..
കുറേ നേരത്തെ ആലോചനക്ക് ശേഷം അനന്തു ചോദിച്ചു..
