വേട്ടക്കിറങ്ങിയവർ – 1 15

 

 

“അപകടം ഇല്ലാതില്ല… എന്നാലും നിങ്ങള് രണ്ടാളും കൂടെയുണ്ടെങ്കിൽ അതെല്ലാം തരണം ചെയ്യാൻ പറ്റും…”..

 

 

“ അതല്ല സാർ ഞാനുദ്ദേശിച്ചത്, വല്ലമന്ത്രവാദമോ… പ്രേതമോ… പിശാചോ… ?.. ഈ നിധികൾക്കൊക്കെ പിശാചിന്റെ കാവലുണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്… “..

 

 

അത് കേട്ട് മേനോനൊന്ന് ചിരിച്ചു..

 

 

“നിന്റെ സംശയം ശരിയാണ്…നിധിക്ക് മനുഷ്യന്മാരല്ല കാവല്… ചിലതിന് പിശാച്, ചിലതിന് ദൈവങ്ങൾ വരെ കാവലുണ്ട്… അല്ലെങ്കിൽ അവർ നിയോഗിക്കുന്നവർ… അതെടുക്കണമെങ്കിൽ അവരെ തൃപ്തിപ്പെടുത്തണം..മന്ത്രവാദവും പൂജയും ചെയ്യണം… അതിന് മാസങ്ങൾ വേണ്ടി വരും… ചിലപ്പോൾ വർഷങ്ങളും… ഇവിടെ പക്ഷേ അതൊന്നും വേണ്ടിവരില്ലെന്നാണ് എന്റെ നിഗമനം… കാരണം, ഇത് ക്ഷേത്രത്തിൽ സൂക്ഷിച്ച നിധിയല്ല… കൊളളക്കാരെ പേടിച്ച് അന്നത്തെ നാടുവാഴി ഒളിച്ച് വെച്ചതാ…”..

 

 

സാറ് മുഴുവൻ പഠനവും നടത്തിയിട്ടാണ് ഇതിനായി ഇറങ്ങിത്തിരിക്കുന്നതെന്ന് അനന്തുവിന് തോന്നി..

 

 

“ എന്നാലും ഇതിന് റിസ്കുണ്ട്… കൊള്ളക്കാർ ഇത് കണ്ടെത്തുമെന്ന് പേടിച്ച നാടുവാഴി, ഇതിന്റെ സൂചനകൾ ആയിരത്തോളം താളിയോലകളിലായി എഴുതി വെച്ചിരിക്കുകയാണ്.. പക്ഷേ, അത് തന്റെ തലമുറകൾക്ക് പറഞ്ഞ് കൊടുക്കാൻ നാടുവാഴിക്കായില്ല.. അതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു… രണ്ടാമതൊരാളറിയാതെ ഇന്നും ആ നിധി അവിടെയുണ്ട്… എത്രയോ കാലങ്ങൾക്ക് ശേഷം അന്നത്തെ അവകാശിയാണ് ആ താളിയോലക്കെട്ടുകളും, ഗ്രന്ഥങ്ങളും നമ്മുടെ കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തത്… അതിനുള്ളിലെ രഹസ്യമറിയാതെ…”..

 

 

“ഏതായാലും നമുക്കൊന്ന് പോയി നോക്കാം, അല്ലേ സാർ…?”..

 

 

എല്ലാം കേട്ടപ്പോ അനന്തുവിന് ഒരു താൽപര്യം തോന്നി..

 

 

“ഉം… പോണം… പക്ഷേ,അതത്ര എളുപ്പമല്ല… നാടുവാഴി ബുദ്ധിമാനായിരുന്നു… കുലം മുടിപ്പിക്കുന്ന ഏതേലും സന്തതി തന്റെ പരമ്പരയിലുണ്ടായാൽ അവനീ സമ്പാദ്യമൊന്നും നശിപ്പിക്കരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു… അത് കൊണ്ട് തന്നെ അക്കാലത്തെ ഏറ്റവും പ്രശസ്ഥനായ മഹാമാന്ത്രികനെ കൊണ്ട് ശക്തമായൊരു മാന്ത്രികപ്പൂട്ടിട്ടാണ് ആ നിലവറ പൂട്ടിയിരിക്കുന്നത്… അത് തുറക്കുക എളുപ്പമല്ല…”..

 

 

“നമുക്ക് മറ്റൊരു മാന്ത്രികനെ വെച്ച് ഈ പൂട്ടഴിക്കാൻ പറ്റില്ലേ സാർ… ?”..

 

 

സുഹൈൽ അവന്റെ സംശയം ചോദിച്ചു..

 

 

“ പറ്റും… മറ്റൊരു മഹാമാന്ത്രികനെ കണ്ടെത്തി അവിടെയെത്തിച്ച് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പൂജയിലൂടെ നമുക്കാ പൂട്ടഴിക്കാൻ പറ്റും… പക്ഷേ അതിലും പ്രശ്നമുണ്ട്… ആ മാന്ത്രികപ്പൂട്ട് പൂട്ടിയ മാന്ത്രികന്റെ താഴ് വഴിയിൽ പെട്ട ഒരാൾക്കേ ആ വാതിലിലൊന്ന് തൊടാൻ പോലും പറ്റൂ…

നൂറ്റാണ്ടുകൾക്ക് മുൻപ് അത് പൂട്ടിയ മാന്ത്രികനാരാണെന്ന് ഒരു താളിയോലയിലും,ഗ്രന്ഥത്തിലും ഒരു സൂചന പോലുമില്ല… പിന്നെ അയാളുടെ താഴ് വഴി നമ്മളെങ്ങിനെ കണ്ട് പിടിക്കും… ?”..

 

 

മേനോൻ രണ്ടാളെയും മാറി മാറി നോക്കി…

 

 

“പിന്നെങ്ങിനെ മുന്നോട്ട് പോവാനാണ് സാറുദ്ദേശിക്കുന്നത്… ?”..

 

 

അനന്തു ചോദിച്ചു..

 

 

“വഴിയുണ്ട്… പക്ഷേ ഈ മാന്ത്രികനെ കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണത്… അതിന് നമുക്ക് സാധിച്ചാൽ നൂറ് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ നമുക്ക് സ്വന്തമാകും…”..

 

 

“ആ വഴി ഏതാ സാർ… ?”.

 

 

നൂറ് കോടിയെന്ന് ഇടക്കിടെ കേട്ടിട്ട് സുഹൈലിന് ആക്രാന്തം അടക്കാനായില്ല..

 

 

“ പറയാം… അതിന് മുമ്പ് നിങ്ങളോട് ചില ചോദ്യങ്ങൾ… സത്യസന്ധമായി മറുപടി പറയണം… മടിയൊന്നും വിചാരിക്കരുത്… നമ്മുടെ ഈ ദൗത്യം തുടങ്ങണമെങ്കിൽ പോലും എനിക്കതറിയണം…”..

 

 

“ സാറ് ചോദിക്ക്… “..

 

 

അനന്തു പറഞ്ഞു.

 

 

“നിങ്ങൾക്ക് രണ്ടാൾക്കും ഗേൾഫ്രന്റ്സുണ്ടോ… ?”..

Leave a Reply

Your email address will not be published. Required fields are marked *