വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ – 2 15

ആ ആളുടെ മുഖമോ ഭാവമോ ഒന്നും കാണുന്നില്ല എങ്കിലും.അടുത്ത നിക്കുന്ന peon ചേട്ടൻ വളരെ ഭയഭക്തി ബഹുമാനത്തോടെയാണ് സംസാരിക്കുന്നത് എന്ന് ദൂരെ നിന്ന് നോക്കുമ്പോഴേ മനസ്സിലാവും… പിന്നെയും അദ്ദേഹം കോളേജിന്റെ ഒരു ഏരിയയിൽ കൈ കൊണ്ട് ചൂണ്ടി കാണിച്ച എന്തോ നിർദേശം കൊടുക്കുന്ന പോലെയും അത് സമ്മതിച്ചു കൊണ്ട് peon ചേട്ടൻ തല കുലുക്കിയതും.. അദ്ദേഹം door തുറന്നു കാറിന്റെ ഉള്ളിൽ കയറി.. ഒരു നിമിഷം കഴിഞ്ഞതും ആ car കോളേജ് ക്യാമ്പസ്‌ വിട്ട് പോകുന്നതും കണ്ടു..

 

“അത് നമ്മൾ രാവിലെ കണ്ട car അല്ലെ..”

“അതെ.. എന്റെ HODയാണ് പുള്ളി ”

“ഓഹ്… അങ്ങനെ… അപ്പോൾ അതാണ് രാവിലെ മറ്റേ സീനിയർ ചേട്ടൻ നിന്നോട് സൂക്ഷിക്കണം എന്നൊക്കെ ഒരു മുന്നറിയിപ്പ് നൽകിയത്… അല്ല എന്നിട്ട് എന്തായി.. ആ ചേട്ടൻ പറഞ്ഞത് പോലെ മൂപ്പര് അത്രേയ്ക്ക് terror ആണോ അതോ വെറും gas ആയിരുന്നോ…”

“അറിയില്ല ഐഷു… സർ ഈ ആഴ്ച നല്ല ബിസി ആയിരിക്കും എന്ന് പറഞ്ഞിരുന്നു മിസ്സ്‌ .. അത് കൊണ്ട് ഞങ്ങൾക്ക് കാണാനോ സംസാരിക്കാനോ പറ്റില്ല..പക്ഷെ മിസ്സ്‌ ഒരു warning പോലെ പറഞ്ഞിരുന്നു HOD നല്ല സ്ട്രിക്ട്ടാണ് എന്ന്”

“അങ്ങനെയാണോ… സിനിയർസും ടീച്ചേഴ്സും ഒരു പോലെ പറയുന്നുണ്ട് എങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്… അല്ല പതുങ്ങി പൂച്ച കുട്ടി പോലെ ഇരിക്കുന്ന നിനക്ക് എന്തിനു tension..

ആ സമയാണ് കീർത്തികയും ഫ്രണ്ട്സായി ഞങ്ങൾക്ക് മുമ്പിൽ കൂടെ നടന്നു പോയത്.. ഞങ്ങളെ കണ്ട് പതിവ് ഒരു തലയാട്ടലും ചിരിയും തന്ന് പോയി..

“ഓ… ജാഡ…”

ചുണ്ട് ചുള്ക്കി ഐഷു വലിയ mind ഇല്ലാതെ നിന്നു..

“ജാഡ ഒന്നുമില്ല ഐഷു പാവമാണ്… പിന്നെ വലിയ സംസാരം പ്രിയയല്ല… അതുകൊണ്ടാ..”

“പിന്നെ.. സംസാരിക്കാത്തൊണ്ട് ആണോ കൂടെയുള്ള ആട്ടകാരികളോട് സംസാരിച്ചു കൊണ്ട് പോകുന്നത്… കോലം കണ്ടാലേ അറിയില്ലേ.. എല്ലാം വെറും പോക്ക് കേസുകളാണ് എന്ന്..”

എന്ത്‌ കൊണ്ടോ ഐഷു പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല.. ഐഷുവും എന്നെ പോലെ കൂടുതലും നാടൻ വേഷങ്ങൾ ആണ് use ചെയുന്നത്.. എന്ന് കരുതി modern ആയി നടക്കുന്നവർ മോശമാണ് എന്ന് ചിന്ത എന്റെ ഉള്ളിൽ ഇല്ലാ… മൂത്തഅമ്മായിയെ നേരിയ സാരിയോ സെറ്റും മുണ്ടും അല്ലാതെ കണ്ടിട്ടേ ഇല്ലാ..എല്ലാം തിങ്കളായ്ച്ചയും മുടങ്ങാതെ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്ന അമ്മായിയെ പുറമെ നിന്ന് നോക്കിയാൽ കവിയൂർ പൊന്നമ്മ സിനിമയിൽ അഭിനയിച്ച അമ്മ വേഷങ്ങൾ മുമ്പിൽ വന്ന് നിക്കുന്നത് പോലെ തോന്നും… എന്നാൽ ആ നാവിൽ നിന്ന് വരുന്നതോ…. ഓർത്തതെ അറിയാതെ തല പെരുത്തു… പെൺകുട്ടികൾ കൂടുതൽ പഠിക്കണ്ട എത്രെയും പെട്ടെന്ന് കെട്ടിച്ചു അയക്കണം എന്നും പറഞ്ഞു വീട്ടിൽ കാവടിയാട്ടം ആയിരുന്നു.. ഗൗരി ചേച്ചിയും അപ്പച്ചിയുമാണ് ഒരു വിതം സമ്മതിപ്പിച്ചത്.. ഈ അപ്പച്ചി beautician ആയത് കൊണ്ട് കുറച്ചൊക്കെ modern ആണ്… ഗൗരി ചേച്ചിയുമതെ… ഞാൻ കണ്ടതിൽ വച്ച ഏറ്റവും നല്ല രണ്ട് സ്ത്രീകൾ..

 

റൂമിൽ എത്തിയ ഉടനെ വീട്ടിൽ വിളിച്ചു അച്ഛനോടും അമ്മയോടും സംസാരിച്ചു.. ഒരേ ഉപദേശം തന്നെ അവർ മാറി മാറി തന്നു.. അച്ചടകത്തോടും ഒതുക്കത്തോടും ജീവിക്കണമെന്ന്… എല്ലാം മൂളി കേട്ടു സമ്മതിച്ചു കൊണ്ട് ഫോൺ വച്ചു..ഒരിക്കൽ പോലും എനിക്ക് സുഖമാണോ.. കോളേജിലെ വിശേഷമോ തിരക്കാത്തിനെ പറ്റി ആലോചിച്ചതും കൂടുതൽ ആലോചിക്കണ്ടാ എന്ന് കരുതി.. എന്തിനാ വെറുതെ വിഷമിക്കാൻ…എന്താ അച്ഛനും അമ്മയും ഇങ്ങനെയായി പോയത്…

ആ രാവ് അവസാനിച്ചു വീണ്ടും പുലർന്നു.

 

ഐഷുവിന്റെ കൂടെ കോളേജിലെ കവാടം കടക്കുമ്പോൾ ഇന്നലത്തെ അത്ര പേടി ഇല്ലായിരുന്നു… Main കവാടം എത്തുന്ന വരെ ഒന്ന് രണ്ട് വട്ടം സീനിയർസ് വിളിപ്പിച്ചു.. ചിലർ പേരും ഡിപ്പാർട്മെന്റും ചോദിച്ചു വേറെ ചിലർ വളരെ ലളിതമായ ചെറിയ ചെറിയ ടാസ്ക് ചെയ്യിപ്പിച്ചു…പതിയെ ഉള്ളിൽ ഉണ്ടായിരുന്ന ബാക്കി ടെൻഷനും പോയി..

Leave a Reply

Your email address will not be published. Required fields are marked *